Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

I League: കേരള ഫുട്‌ബോളിന് സുവര്‍ണ നിമിഷം, ഗോകുലം ഐ ലീഗിലെ പുതിയ ചാംപ്യന്‍മാര്‍

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ചരിത്രം കുറിച്ച ഗോകുലം കേരള എഫ്‌സി. ഇതാദ്യമായി ഐ ലീഗ് ഫുട്‌ബോളില്‍ കേരളത്തില്‍ നിന്നൊരു ടീം ചാംപ്യന്‍മാരായി. ഫൈനലിനു സമാനമായ അവസാന റൗണ്ട് മല്‍സരത്തില്‍ ട്രാവു എഫ്‌സിയെ 4-1ന് തകര്‍ത്താണ് ഗോകുലത്തിന്റെ കിരീടധാരണം. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ തിരിച്ചടിച്ച് ഗോകുലം ഇന്ത്യയിലെ ചാംപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായി മാറിയത്.

1

വെറും ഏഴു മിനിറ്റിന്റെ ഇടവേളയിലായിരുന്നു ഗോകുലത്തിന്റെ മൂന്നു ഗോളുകള്‍. ഇഞ്ചുറിടൈമില്‍ ഒരു ഗോള്‍ കൂടി നേടി ഗോകുലം കിരീടനേട്ടം ആധികാരികമാക്കുകയും ചെയ്തു. മുഹമ്മദ് ഷരീഫ് (69ാം മിനിറ്റ്), എമില്‍ ബെന്നി (75), ഡെന്നിസ് (77), അബ്ദുള്‍ റാഷിദ് (90) എന്നിവരാണ് ഗോകുലത്തിന്റെ സ്‌കോറര്‍മാര്‍. ട്രാവുവിന്റെ ആശ്വാസ ഗോള്‍ ഒന്നാം പകുതിയില്‍ ബിദ്യാസാഗര്‍ സിങിന്റെ വകയായിരുന്നു. എമില്‍ ബെന്നിയാണ് ഹീറോ ഓഫ് ദി മാച്ച്.

ഫൈനല്‍ റൗണ്ടില്‍ മൂന്നു ക്ലബ്ബുകളായിരുന്നു ഐ ലീഗ് കിരീടത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നത്. ഗോകുലത്തെക്കൂടാതെ ട്രാവു, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നിവരും കിരീട പ്രതീക്ഷയിലായിരുന്നു. ചാംപ്യന്മാരാവാന്‍ ജയമായിരുന്നു ഈ കളിയില്‍ ഗോകുലത്തിനു വേണ്ടിയിരുന്നത്. ജയിച്ചാല്‍ ട്രാവുവിനും വിജയികളാവാമായിരുന്നു. എന്നാല്‍ ഗോകുലം- ട്രാവു മല്‍സരം സമനിലയില്‍ പിരിയുന്നതിനൊപ്പം മറ്റൊരു കളിയില്‍ റൗണ്ട്ഗ്രാസ് പഞ്ചാബ് എഫ്‌സിയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ ചര്‍ച്ചില്‍ ജേതാക്കളാവുമായിരുന്നു. എന്നാല്‍ ട്രാവു, ചര്‍ച്ചില്‍ ടീമുകളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത് ഉജ്ജ്വല വിജയത്തോടെ മലബാറിയന്‍സ് ഐ ലീഗിലെ പുതിയ രാജാക്കന്‍മാരാവുകയായിരുന്നു.

ട്രാവുവിനെതിരേ അറ്റാക്കിങ് ഫുട്‌ബോളായിരുന്നു ഗോകുലം പുറത്തെടുത്തത്. പക്ഷെ ആദ്യപകുതിയില്‍ ഈ മുന്‍തൂക്കം ഗോളാക്കി മാറ്റിയെടുക്കാന്‍ അവര്‍ക്കായില്ല. മറുഭാഗത്ത് 23ാം മിനിറ്റില്‍ ബിദ്യാസാഗര്‍ സിങിലൂടെ ട്രാവു ലീഡ് നേടുകയും ചെയ്തു. ഗോള്‍ മടക്കാന്‍ ഗോകുലം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

രണ്ടാംപകുതിയിലും ഗോള്‍ദാഹത്തോടെ മലബാറിയന്‍സ് ആക്രമിച്ചു കളിച്ചു. 69ാം മിനിറ്റില്‍ ഷരീഫിന്റെ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഗോകുലം അര്‍ഹിച്ച സമനില ഗോള്‍ പിടിച്ചുവാങ്ങി. 75ാം മിനിറ്റില്‍ ഗോകുലം വീണ്ടം വലകുലുക്കി. വലതു വിങിലൂടെ പറന്നെത്തിയാണ് ബെന്നി ട്രാവുനിന്റെ വലകുലുക്കിയത്. എതിരാളികളെ സ്തബ്ധരാക്കി രണ്ടു മിനറ്റിനുള്ളില്‍ ഗോകുലം വീണ്ടും ലക്ഷ്യം കണ്ടു. ഈ ഗോളോടെ ഗോകുലം വിജയവും കന്നിക്കിരീടവും ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടു മലബാറിയന്‍സ് നിര്‍ത്തിയില്ല. ഇഞ്ചുറിടൈമില്‍ അതിവേഗ നീക്കത്തിലൂടെ വീണ്ടമൊരു ഗോള്‍ കൂടി നേടി ഗോകുലം വിജയത്തിന്റെ മാറ്റം കൂട്ടി.

Story first published: Saturday, March 27, 2021, 19:13 [IST]
Other articles published on Mar 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+