Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: ഗോകുലം കുതിപ്പ് തുടരുന്നു, ആരോസും കടന്ന് മുന്നോട്ട്

മഡ്ഗാവ്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിയുടെ മികച്ച പ്രകടനം തുടരുന്നു. സീസണിലെ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും മലബാറിയന്‍സ് വിജയം കൊയ്തു. ഗോവയിലെ തിലക് മൈതാനിയില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ആരോസിനെയാണ് ഗോകുലം ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്നത്. 49ാം മിനിറ്റില്‍ ഹെന്റി കിസേക്കയുടെ വകയായിരുന്നു ഗോകുലത്തിന്റെ വിജയഗോള്‍. ഈ ജയത്തോടെ ഗോകുലം ഐ ലീഗ് പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാംസ്ഥാനത്തേക്കു കയറി.

gokulam

3-5-2 എന്ന ഫോര്‍മേഷനിലാണ് ഗോകുലം കോച്ച് ഫെര്‍ണാണ്ടോ സാന്റിയോ വറേല ടീമിനെ ഇറക്കിയത്. ആദ്യ പകുതിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് കണ്ടത്. ആരോസിന്റെ യുവ നിര ഗോകുലത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം തന്നെ ഒന്നാം പകുതിയില്‍ പുറത്തെടുത്തു. ആരോസിന്റെ സ്‌ട്രൈക്കര്‍മാരായ ഹര്‍മന്‍പ്രീത് സിങും അമന്‍ ഛേത്രിയും തുടര്‍ച്ചയായി ഗോകുലം ബോക്‌സില്‍ റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. ആദ്യ പകുതിയില്‍ ആരോസ് ഗോള്‍കീപ്പര്‍ സമിക് മിത്രയുടെ ചില സേവുകളാണ് ഗോകുലത്തിന്റെ മാര്‍കസ് ജോസഫിനും കിസേക്കയ്ക്കും ഗോളുകള്‍ നിഷേധിച്ചത്.

രണ്ടാം പകുതി തുടങ്ങി നാലു മിനിറ്റിനുള്ളില്‍ കിസേക്കയിലൂടെ ഗോകുലം അക്കൗണ്ട് തുറന്നു. നെറോക്കയ്‌ക്കെതിരേ ഹോംഗ്രൗണ്ടായ കോഴിക്കോട്ട് നടന്ന ആദ്യ കളിയില്‍ നേടിയ ഗോളിനു സമാനമായിരുന്നു ഈ ഗോള്‍. ജസ്റ്റിന്‍ ജോര്‍ജിന്റെ ലോങ് ബോള്‍ ബോക്‌സിനകത്ത് വച്ച് പിടിച്ചെടുത്ത കിസേക്ക തകര്‍പ്പനൊരു വലം കാല്‍ ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു. 77ാം മിനിറ്റില്‍ ആരോസ് താരം അമന്‍ ഛേത്രിയെ ഗുരുതരമായി ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ഗോകുലം ഡിഫന്‍ഡര്‍ ആന്ദ്രെ എറ്റിനെയെ നേരിട്ടു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താക്കി. എങ്കിലും ഒരു ഗോള്‍ ലീഡ് നിലനിര്‍ത്തി ഗോകുലം ജയം വരുതിയിലാക്കുകയായിരുന്നു.

Story first published: Friday, December 6, 2019, 20:50 [IST]
Other articles published on Dec 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+