Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

I league 2019: ഗോകുലം പ്രതീക്ഷ തെറ്റിച്ചില്ല, മിന്നും ജയത്തോടെ സീസണിനു തുടക്കം

gokulam

കോഴിക്കോട്: ഐ ലീഗില്‍ കേരളത്തിന്റെ ഏക സാന്നിധ്യമായ ഗോകുലം കേരള എഫ്‌സി പുതിയ സീസണിന്റെ തുടക്കം മോശമാക്കിയില്ല. ജയത്തോടെ തന്നെ 13ാം സീസണില്‍ കുതിപ്പ് ആരംഭിച്ചിരിക്കുകയാണ് മലബാറിയന്‍സ്. ഹോംഗ്രൗണ്ടായ കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നെറോക്ക എഫ്‌സിയെയാണ് ഗോകുലം കെട്ടുകെട്ടിച്ചത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഡ്യൂറന്റ് കപ്പ് ജേതാക്കള്‍ കൂടിയായ ഗോകുലത്തിന്റെ വിജയം. ഇരുപകുതികളിലുമായി ഹെന്റി കിസേക്ക (43ാം മിനിറ്റ്), മാര്‍ക്കസ് ജോസഫ് (51) എന്നിവരുടെ ഗോളുകളാണ് ഗോകുലത്തിന്റെ കരുത്തായത്.
നിശ്ചിത സമയം അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ താരിക്ക് സാംസണിലൂടെയാണ് നെറോക്ക ഗോള്‍ മടക്കിയത്. ഈ വിജയത്തോടെ ഗോകുലം ഐ ലീഗ് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ന്നു. നേരത്തേ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ മോഹന്‍ ബഗാനും ഐസ്വാള്‍ എഫ്‌സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.

ആര്‍പ്പുവിളിച്ച സ്വന്തം കാണികള്‍ക്കു മുന്നില്‍ മികച്ച പ്രകടനമാണ് ഗോകുലം പുറത്തെടുത്തത്. എങ്കിലും കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഗോകുലത്തിനു കഴിഞ്ഞില്ല. ഒന്നാം പകുതി ഗോള്‍രഹിതമായി കലാശിക്കുമെന്നിരിക്കെയാണ് കിസേക്കയിലൂടെ ആതിഥേയര്‍ അക്കൗണ്ട് തുറന്നത്. ബോക്‌സിന് തൊട്ടരികില്‍ വച്ച് കിസേക്ക തൊടുത്ത ഇടംകാല്‍ ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ സ്‌റ്റേഡിയം ആവേശത്തിലമര്‍ന്നു.

gok

മികച്ച രീതിയില്‍ തന്നെ രണ്ടാം പകുതി ആരംഭിച്ച ഗോകുലം നെറോക്കയുടെ തിരിച്ചുവരവ് കൂടുതല്‍ ദുഷ്‌കരമാക്കി 51ാം മിനിറ്റില്‍ മാര്‍ക്കസ് ജോസഫിലൂടെ ലീഡുയര്‍ത്തി. സെബാസ്റ്റ്യന്‍ താങ്മുവാന്‍സാങാണ് ഗോളിനു ചരടു വലിച്ചത്. നിശ്ചിത സമയം അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഗോകുലത്തെ ഞെട്ടിച്ച് നെറോക്ക ഗോള്‍ മടക്കി. തകര്‍പ്പനൊരു വലതു കാല്‍ ഷോട്ടിലൂടെയാണ് സാംസണ്‍ ഗോകുലത്തിന്റെ വല ചലിപ്പിച്ചത്.

കഴിഞ്ഞ സീസണിലെ ഐ ലീഗില്‍ ആരാധകെ നിരാശരാക്കുന്ന പ്രകടനമായിരുന്നു ഗോകുലം കാഴ്ചവച്ചത്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനം കൊണ്ടു കേരള ടീമിനു തൃപ്തിപ്പെടേണ്ടി വന്നിരുന്നു. എന്നാല്‍ ഐ ലീഗിനു ശേഷം ഗോകുലം സട കുടഞ്ഞെഴുന്നേറ്റു. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പായ ഡ്യൂറന്റ് കപ്പില്‍ സര്‍പ്രൈസ് കിരീടമുയര്‍ത്തിയാണ് ഗോകുലം ഇന്ത്യന്‍ ഫുട്‌ബോള്‍ ഭൂപടത്തില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ത്തത്. ഈ സീസണിലെ ഐ ലീഗിലെ കിരീട ഫേവറിറ്റുകളിലൊന്നായി ഇതോടെ ഗോകുലം മാറുകയും ചെയ്തിരുന്നു.

Story first published: Saturday, November 30, 2019, 21:09 [IST]
Other articles published on Nov 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+