Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോള്‍ഡന്‍ ഗ്ലൗവിനായി നാല് ഗോള്‍ കീപ്പര്‍മാര്‍; ഫൈനല്‍ പ്രകടനം നിര്‍ണായകമാകും

മോസ്‌ക്കോ: ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് റഷ്യയില്‍ മണിക്കൂറുകള്‍മാത്രം ശേഷിക്കവെ മികച്ച ഗോള്‍ കീപ്പര്‍ ആരെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ സജീവമായി. നാല് ഗോള്‍ കീപ്പര്‍മാര്‍ തമ്മിലാണ് ഗോള്‍ഡന്‍ ഗ്ലൗവിനായുള്ള പോരാട്ടത്തില്‍ മുന്നിലുള്ളവര്‍. ക്രൊയേഷ്യയുടെ ഡാനിയല്‍ സുബാസിച്ച്, ഫ്രാന്‍സിന്റെ ഹ്യൂഗോ ലോറിസ്, ഇംഗ്ലണ്ടിന്റെ ജോര്‍ദന്‍ പിക്‌ഫോര്‍ഡ്, ബെല്‍ജിയത്തിന്റെ തിബൗട്ട് കുര്‍ട്ടോയിസ് എന്നിവരാണ് അന്തിമ പട്ടികയില്‍.

ഇവരില്‍ ആര്‍ക്കുവേണമെങ്കിലും വിഖ്യാത ഗോളിക്കുള്ള പുരസ്‌കാരം ലഭിച്ചേക്കാം. രണ്ട് പെനാല്‍റ്റി ഷൂട്ടൗട്ടുകളില്‍ ക്രൊയേഷ്യയുടെ രക്ഷകനായ ഡാനിയല്‍ സുബാസിച്ചിനാണ് കൂടുതല്‍ സാധ്യത. അഞ്ച് മത്സരങ്ങളില്‍നിന്ന് 12 സേവുകള്‍ നടത്തിയ താരം നാല് പെനാല്‍റ്റി കിക്കുകളും തടുത്തിട്ടു. സുബാസിച്ചിന്റെ മികവിലാണ് ടീം പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മുന്നേറിയത്.

fiarussia

അഞ്ച് കളികളില്‍നിന്ന് 11 സേവുകള്‍ നടത്തിയ ഫ്രാന്‍സിന്റെ ലോറിസും ഗോള്‍ഡന്‍ ഗ്ലൗവില്‍ പ്രതീക്ഷ പുലര്‍ത്തുന്നു. ഫൈനലിലും മികച്ച പ്രകടനം നടത്തിയാല്‍ ലോറിസ് പുരസ്‌കാരം സ്വന്തമാക്കിയേക്കും. ആറു കളികളില്‍ നിന്ന് 22 സേവുകള്‍ നടത്തിയ ബെല്‍ജിയത്തിന്റെ കുര്‍ട്ടോയിസും തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇംഗ്ലണ്ടിന്റെ പിക്‌ഫോര്‍ഡും പട്ടികയില്‍ സാധ്യതയുള്ളവരാണ്. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് തോല്‍പ്പിച്ചത് പിക്‌ഫോര്‍ഡിന്റെ മികവിലാണ്.

അതേസമയം നാലു കളികളില്‍ നിന്ന് 25 സേവുകള്‍ നടത്തിയ മെക്‌സിക്കോയുടെ ഗില്ലര്‍മോ ഒച്ചാവോ പരിഗണനയിലില്ലെന്നാണ് റിപ്പോര്‍ട്ട്. മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനോട് തോറ്റ് പുറത്തായിരുന്നു. ബഫണ്‍ (ഇറ്റലി, 2006), കസിയസ് (സ്‌പെയിന്‍, 2010), മാനുവല്‍ ന്യൂയര്‍ (ജര്‍മനി, 2014) എന്നിങ്ങനെ കിരീടം നേടിയ ടീമിലെ ഗോള്‍ കീപ്പര്‍മാര്‍ക്കാണ് മുന്‍പ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

Story first published: Sunday, July 15, 2018, 12:05 [IST]
Other articles published on Jul 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+