Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്റ്റേഴ്‌സ് ശാപം!! മഞ്ഞപ്പടയ്ക്ക് കൊടുത്തതിന് മെല്‍ബണിന് കിട്ടി, ജിറോണയുടെ ആറടി (6-0)

1

കൊച്ചി: മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായെങ്കിലും കൊച്ചിയില്‍ ഗോള്‍മഴയ്ക്ക് ഒരു കുറവുമില്ല. പ്രഥമ ലാ ലിഗ വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഗോള്‍മഴ തന്നെയാണ് കണ്ടത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള മെല്‍ബണ്‍ സിറ്റി എഫ്‌സിയെ സ്പാനിഷ് ലീഗിലെ മുന്‍നിര ടീമായ ജിറോണ എഫ്‌സി അക്ഷരാര്‍ഥത്തില്‍ മുക്കിക്കളഞ്ഞു. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ കളിയില്‍ ജിറോണ 6-0ന് മെല്‍ബണിനെ നാണംകെടുത്തുകയായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ മെല്‍ബണ്‍ ഇതേ സ്‌കോറിന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തരിപ്പണമാക്കിയിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കുമെതിരേയെല്ലാം വീറോടെ പോരാടിയിട്ടുള്ള ജിറോണയ്‌ക്കെതിരേ മെല്‍ബണിന്റെ അടവുകളൊന്നും വിലപ്പോയില്ല.

കളി തുടങ്ങി ആദ്യ വിസില്‍ മുതല്‍ ജിറോണ മെല്‍ബണിനു മേല്‍ കത്തിക്കയറുകയായിരുന്നു. സ്പാനിഷ് ടീമിന്റെ അറ്റാക്കിങ് ഫുട്‌ബോളിനു മുന്നില്‍ മെല്‍ബണിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒന്നാംപകുതിയില്‍ തന്നെ മെല്‍ബണിന്റെ വലയില്‍ മൂന്നു തവണ പന്തെത്തിച്ച് ജിറോണ വിജയമുറപ്പിച്ചിരുന്നു. രണ്ടാം പകുതിയിലും ഗോള്‍ദാഹമടങ്ങാതെ കളിച്ച അവര്‍ മെല്‍ബണിനെ നാണക്കേടിന്റെ പടുകുഴിയിലേക്കു തള്ളിയിടുകയായിരുന്നു.

ഇരട്ടഗോളുകള്‍ നേടിയ ക്രിസ്റ്റിയന്‍ മാന്‍സനേറയാണ് ജിറോണയുടെ ഹീറോ. അഞ്ചു മിനിറ്റിനിടെയാണ് താരം രണ്ടു തവണ എതിര്‍വല കുലുക്കിയത്. ടീമിന്റെ ആദ്യത്തെയും രണ്ടാമത്തെയും ഗേഗോളുകള്‍ ക്രിസ്റ്റിയന്റെ വകയായിരുന്നു. 11, 16 മിനിറ്റുകളിലായിരുന്നു താരം സ്‌കോര്‍ ചെയ്തത്. 24ാം മിനിറ്റില്‍ ആന്റണി റൂബെന്‍ സ്‌കോര്‍ 3-0 ആക്കി ഉയര്‍ത്തി. ഒന്നാംപകുതിയില്‍ നിര്‍ത്തിയ ഇടത്തു നിന്നാണ് ജിറോണ രണ്ടാംപകുതിയില്‍ തുടങ്ങിയത്. യുവാന്‍ പെഡ്രോ (51), യൊഹന്‍ മാനി (68), പെഡ്രോ പോറോ (90) എന്നിവരും ജിറോണയുടെ ഗോള്‍ ആഘോഷത്തില്‍ പങ്കാളികളായി.

ടൂര്‍ണമെന്റില്‍ ഇനിയൊരു മല്‍സരം മാത്രമാണ് ശേഷിക്കുന്നത്. ശനിയാഴ്ച രാത്രി ഏഴിന് നടക്കുന്ന കളിയില്‍ ബ്ലാസ്റ്റേഴ്‌സ് ജിറോണയുമായിു കൊമ്പുകോര്‍ക്കും. ഈ കളിയില്‍ ജയിച്ചാല്‍ ജിറോണയ്ക്കു ലാ ലിഗ വേള്‍ഡ് ട്രോഫ്ിയുമായി നാട്ടിലേക്കു മടങ്ങാം.

Story first published: Friday, July 27, 2018, 21:55 [IST]
Other articles published on Jul 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+