ബാഴ്‌സയ്ക്കും യുവന്റസിനും സമനിലക്കുരുക്ക്; രക്ഷകനായി മെസ്സി... ഡബിളടിച്ച് റൊണാള്‍ഡോയും
ബാഴ്‌സലോണ/റോം: തോല്‍വിക്കരികില്‍ നിന്ന് ബാഴ്‌സലോണയുടെ രക്ഷകനായി അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി. സ്പാനിഷ് ലീഗിലെ 22ാം റൗണ്ട് മല്‍സരത്തില്‍ ഇരട്ട ഗോളുമായാണ് മെസ്സി നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയുടെ രക്ഷകനായത്.
പ്രോ വോളി ലീഗ്; ആദ്യജയം സ്വന്തമാക്കി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, യു മുംബയെ തകര്‍ത്തു
ഹോംഗ്രൗണ്ടില്‍ ഒരുഘട്ടത്തില്‍ ബാഴ്‌സ രണ്ട് ഗോളുകള്‍ക്ക് പിറകിലായിരുന്നു.
എന്നാല്‍, ക്യാപ്റ്റന്‍ കൂടിയായ മെസ്സിയുടെ ചിറകിലേറി ബാഴ്‌സ സമനില പിടിക്കുകയായിരുന്നു. കളിയുടെ 39, 64 മിനിറ്റുകളിലാണ് മെസ്സി ബാഴ്‌സയ്ക്കായി നിറയൊഴിച്ചത്. 24ാം മിനിറ്റില്‍ കെവിന്‍ ഗമെയ്‌റോ, 32ാം മിനിറ്റില്‍ ഡാനിയേല്‍ പറേജോ എന്നിവരിലൂടെയാണ് വലന്‍സിയെ ബാഴ്‌സ ഗോള്‍വല കുലുക്കിയത്.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ റയല്‍ സോസിഡാഡ് 2-1ന് അത്‌ലറ്റിക് ബില്‍ബാവോയെയും സെല്‍റ്റ 1-0ന് സെവിയ്യയെയും പരാജയപ്പെടുത്തിയപ്പോള്‍ ലെവന്റെ-ഗെറ്റാഫെ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. 22 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 50 പോയിന്റുമായി ബാഴ്‌സയാണ് ലീഗില്‍ തലപ്പത്ത്. ഒരു മല്‍സരം കുറച്ചു കളിച്ച അത്‌ലറ്റികോ മാഡ്രിഡ് 44ഉം റയല്‍ മാഡ്രിഡ് 39ഉം പോയിന്റുമായി ലീഗില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. അതേസമയം, ഇഞ്ചുറിടൈമിലാണ് ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍മാരായ യുവന്റസ് പാര്‍മയ്‌ക്കെതിരേ വിജയം കൈവിട്ടത്. യുവന്റസിനായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പാര്‍മയ്ക്കായി ഗെര്‍വീഞ്ഞോയും ഇരട്ട ഗോളുമായി മിന്നിയപ്പോള്‍ മല്‍സരം 3-3ന് അവസാനിക്കുകയായിരുന്നു.
ഇഞ്ചുറിടൈമില്‍ ഗെര്‍വീഞ്ഞോയിലൂടെയാണ് പാര്‍മ സമനില പിടിച്ചത്. 22 മല്‍സരങ്ങളില്‍ നിന്ന് 60 പോയിന്റോടെ യുവന്റസ് ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. 51 പോയിന്റുള്ള നാപ്പോളിയാണ് ലീഗില്‍ രണ്ടാമത്. 22ാം റൗണ്ട് മല്‍സരത്തില്‍ നാപ്പോളി 3-0ന് സംഡോറിയയെ തകര്‍ക്കുകായയിരുന്നു. ലീഗിലെ മറ്റൊരു മല്‍സരത്തില് എംപോളിയും ചീവോയും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications