പ്രോ വോളി ലീഗ്; ആദ്യജയം സ്വന്തമാക്കി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, യു മുംബയെ തകര്‍ത്തു
കൊച്ചി: പ്രഥമ പ്രോ വോളി ലീഗിലെ ആദ്യ മത്സരത്തില്‍ കേരള ടീം കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ജയം. യു മുംബയ്‌ക്കെതിരെ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്കയിരുന്നു കൊച്ചി ജയിച്ചുകയറിയത്. സ്‌കോര്‍ 15-11, 15-13, 15-8, 15-10, 5-15. ക്യാപ്റ്റന്‍ ഉക്രപാണ്ഡ്യന്റെ മിന്നുന്ന പ്രകടനമാണ് കളിയിലെ സവിശേഷത. ഉക്രപാണ്ഡ്യന്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.
സ്മൃതി മന്ദാന ലോക ഒന്നാം റാങ്കില്‍; ജമീമയ്ക്ക് വന്‍ കുതിപ്പ്
ആദ്യ നാല്സെറ്റ് നേടി കൊച്ചി ടീം ജയം ഉറപ്പിച്ചിരുന്നു. അഞ്ചാം സെറ്റില്‍ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കിയതോടെ സെറ്റ് നഷ്ടമാക്കി. അഞ്ചാം സെറ്റ് നഷ്ടപ്പെടുത്തിയിരുന്നില്ലെങ്കില്‍ രണ്ടിനുപകരം മൂന്ന് പോയന്റ് ലഭിക്കുമായിരുന്നു. ഒത്തിണക്കത്തോടെ താളത്തില്‍ കളിച്ച കൊച്ചി ആരാധകരുടെ പ്രിയം പിടിച്ചുപറ്റി. 15 പോയന്റ് നേടിയ മലയാളിതാരം മനു ജോസഫാണ് കൊച്ചിയുടെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ ഉക്രപാണ്ഡ്യന്‍, മലയാളി താരങ്ങളായ മനു ജോസഫ്, പി രോഹിത് എന്നിവര്‍ക്കൊപ്പം അമേരിക്കയുടെ ഒളിമ്പ്യന്‍ ഡേവിഡ് ലീയും ആദ്യ സെറ്റുമുതല്‍ കളിക്കാനിറങ്ങി. ഇതോടെ ആദ്യ നാല് സെറ്റിലും കൊച്ചി പൂര്‍ണാധിപത്യം നേടി. ആക്രമണത്തിലും പ്രതിരോധത്തിലും ടീം മികവുകാട്ടി. ഇന്ത്യന്‍താരം ദീപേഷ് സിന്‍ഹ നയിച്ച മുംബയ്ക്ക് ആദ്യ മത്സരത്തിന്റെ ഒത്തിണക്കമില്ലായ്മ പ്രകടനമായിരുന്നു. ഞായറാഴ്ച കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്പാര്‍ട്ടന്‍സിനെ നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications