Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയെ പൂട്ടാന്‍ ജര്‍മനിക്ക് സീക്രട്ട് പ്ലാന്‍?

റിയോ ഡി ജെനീറോ: ലോകകപ്പിന്റെ ഫൈനലില്‍ അര്‍ജന്റീനയുടെ ക്യാപ്റ്റനും പ്ലേ മേക്കറുമായ ലയണല്‍ മെസ്സിയെ പൂട്ടാന്‍ ജര്‍മനിയുടെ സീക്രട്ട് പ്ലാന്‍. ജര്‍മനിയുടെ അസിസ്റ്റന്റ് കോച്ചായ ഹന്‍സി ഫ്‌ലിക്കാണ് മെസ്സിയെ പൂട്ടാനായി തങ്ങള്‍ രഹസ്യതന്ത്രം തയ്യാറാക്കി വെച്ചിരിക്കുന്നതായി പ്രഖ്യാപിച്ചത്. ഞായറാഴ്ച രാത്രി 12.30 ന് വിശ്വപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനല്‍.

ഹോളണ്ട് ടീം മെസ്സിയെ പൂട്ടിയത് തങ്ങള്‍ നോക്കിവെച്ചിട്ടുണ്ട് എന്നാണ് ഫ്‌ലിക് പറയുന്നത്. എന്നാല്‍ അതുപോലെ ആയിരിക്കില്ല തങ്ങള്‍ മെസ്സിയെ തളയ്ക്കുക. മെസ്സിക്ക് വേണ്ടി പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. അര്‍ജന്റീനയെക്കുറിച്ച് തങ്ങള്‍ക്ക് നന്നായി അറിയാം- സംഗതി കാര്യമാണോ അതോ ജര്‍മനി അസിസ്റ്റന്റ് കോച്ചിനെ വെച്ച് സമ്മര്‍ദ്ദതന്ത്രം പയറ്റുകയാണോ എന്ന് കാത്തിരുന്ന് കാണണം.

messi

ഗ്രൂപ്പ് തലങ്ങളിലെ മിന്നുന്ന പ്രകടനങ്ങള്‍ക്ക് ശേഷം താരതമ്യേന നിശബ്ദമായിരുന്നു നോക്കൗട്ട് കളികളില്‍ മെസിഹ. ഗ്രൂപ്പിലെ മൂന്ന് കളിയില്‍ നാല് ഗോളടിച്ച മെസ്സി മൂന്നിലും മാന്‍ ഓഫ് ദ മാച്ചായി. എന്നാല്‍ പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമി ഫൈനലിലും മെസ്സിക്ക് ഗോളടിക്കാന്‍ കഴിഞ്ഞില്ല. 27 കാരനായ മെസ്സി നാല് ഗോളുകളോടെ ഈ ലോകകപ്പിലെ ഗോള്‍ഡന്‍ ബോളിനുള്ള പട്ടികയിലുണ്ട്.

പോര്‍ച്ചുഗലിനെ 4 -0 ന് തോല്‍പിച്ച കളിയില്‍ ജര്‍മന്‍ പ്രതിരോധ നിര ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പൂട്ടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. റൊണാള്‍ഡോയെ തളച്ച അതേ കളി തങ്ങള്‍ മെസ്സിക്ക് നേരെയും എടുക്കുമെന്ന് പ്രതിരോധക്കാരന്‍ ബെനഡിക്ട് പറയുന്നു. മെസ്സി ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണ് എന്ന് ഞങ്ങള്‍ക്ക് അറിയാം, എന്നാല്‍ തങ്ങള്‍ക്ക് മുമ്പില്‍ വേറെ വഴിയില്ല.

Story first published: Saturday, July 12, 2014, 13:31 [IST]
Other articles published on Jul 12, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+