Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോള്‍ വാങ്ങിയതില്‍ മാത്രമല്ല ബ്രസീലിന് റെക്കോര്‍ഡ്

സാവോ പോളോ: സെമി ഫൈനലില്‍ ജര്‍മനിക്കെതിരെ ഏഴ് ഗോള് വാങ്ങിയ ബ്രസീല്‍ പുതിയോരു റെക്കോര്‍ഡിന് കൂടി ഉടമയായി. കളി തോറ്റതില്‍ വ്രണിത ഹൃദയരായിരിക്കുന്ന ആരാധകര്‍ ഇനി ആ റെക്കോര്‍ഡിന്റെ പേരില്‍ അഭിമാനിച്ചോളൂ...

ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ബ്രസീല്‍-ജര്‍മനി സെമി ഫൈനല്‍ ട്വിറ്ററിലും ഫേസ്ബുക്കിലും തരംഗമായത്. ലോക ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ട്വീറ്റ് ചെയ്യപ്പെട്ട മത്സരമാണത്രെ ബ്രസീല്‍-ജര്‍മിന ലോകകപ്പ് സെമി ഫൈനല്‍. മത്സരം നടക്കുമ്പോള്‍ സൈബര്‍ ലോകത്ത് പറന്നത് 35.6 ദശലക്ഷം ട്വീറ്റുകള്‍.

Brazil Team

ഫേസ്ബുക്കിലേയും കഥകള്‍ വ്യത്യസ്തമല്ല. 66 ദശലക്ഷം പേരാണ് സെമിയില്‍ ബ്രസീലിന്റെ പരാജയത്തെ ഫേസ്ബുക്കില്‍ ചര്‍ച്ചയാക്കിയത്. ഇവരെല്ലാം ചേര്‍ന്ന് 200 ദശലക്ഷം ഫേസ്ബുക്ക് പോസ്റ്റുകളാണ് സൃഷ്ടിച്ചത്.

കഴിഞ്ഞ ലോകകപ്പിന്റെ കാലത്ത് ആകെ ഉണ്ടായ ട്വീറ്റുകള്‍ വെറും എഴുപത് ലക്ഷം മാത്രമായിരുന്നു എന്നോര്‍ക്കണം. അതിന്റെ അഞ്ച് മടങ്ങ് ട്വീറ്റുകളാണ് ഒറ്റക്കളിയില്‍ ഇത്തവണ പിറന്നത്.

സോഷ്യല്‍ മീഡിയയില്‍ ബ്രസീല്‍ ടീമിനുള്ള സ്വാധീനം ഇതോടെ പ്രകടമായില്ലേ... പ്രീ ക്വാര്‍ട്ടറില്‍ ചിലിക്കെതിരെ കളിക്കാനിറങ്ങിയപ്പോഴും ക്വാര്‍ട്ടറില്‍ കൊളംബിയക്കെതിരെ ഇറങ്ങിയപ്പോഴും ബ്രസീസിന്റെ നാമം ട്വീറ്റുകളില്‍ പറക്കുക തന്നെയായിരുന്നു.

സെമിയില്‍ ജര്‍മനിയുടെ സാമി ഖേദിര 29-ാം മിനിട്ടില്‍ ഗോളടിച്ചപ്പോഴായിരുന്നു ട്വിറ്ററില് ട്വീറ്റുകളുടെ കുത്തൊഴുക്ക്. മിനിട്ടില്‍ 5,80,166 ട്വീറ്റുകള്‍.

Story first published: Thursday, July 10, 2014, 12:26 [IST]
Other articles published on Jul 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+