മോസ്‌കോ: ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ ലോകചാമ്പ്യന്മാരായ ജര്‍മനി ശനിയാഴ്ച സ്വീഡനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 11.30ന് സോച്ചിയിലാണ് മത്സരം. ആദ്യ മത്സരം ജയിച്ച സ്വീഡനും ആദ്യ കളി തോറ്റ ജര്‍മനിക്കും മത്സരഫലം നിര്‍ണായകമാകും. തോറ്റാല്‍ ചാമ്പ്യന്മാര്‍ ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ പുറത്താകുന്ന നാണക്കേട് ജര്‍മനിക്ക് വന്നുചേരും. ജയത്തിലൂടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകും സ്വീഡന്റെ ശ്രമം.
ആദ്യ കളിയില്‍ മെക്സിക്കോയോടു അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് ജര്‍മനിയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയാണ്. സ്വീഡന്‍ ശക്തരായതിനാല്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാനാകും ജര്‍മനിയുടെ ശ്രമം. കൂടുതല്‍ ഗോളുകള്‍ നേടി ജയിക്കാനായി ആദ്യ കളിയില്‍ നിന്നും ഭിന്നമായി കളിക്കാരില്‍ മാറ്റം വരുത്താന്‍ കോച്ച് നിര്‍ബന്ധിതനാകും. ഫോമിലല്ലാത്ത മെസ്യൂട്ട് ഓസില്‍, സമി ഖദീര തുടങ്ങിയ താരങ്ങളെ മാറ്റി യുവതാരങ്ങളെ കൊണ്ടുവരും.

യോഗ്യതാമത്സരത്തില്‍ ഇറ്റലിയെ കീഴടക്കിയാണ് സ്വീഡന്‍ റഷ്യയിലെത്തിയത്. അതുകൊണ്ടുതന്നെ ജര്‍മനിക്കെതിരെ ഒരു ജയം അവര്‍ക്ക് അപ്രാപ്യമല്ല. ജര്‍മനിക്കെതിരേ സമനിലപിടിച്ചാലും സ്വീഡന് മുന്നില്‍ പ്രീക്വാര്‍ട്ടര്‍ സാധ്യതകളുണ്ട്. ജര്‍മനിയുടെ ആക്രമണം സ്വീഡന്‍ പ്രതിരോധിക്കുന്നതാകും കളിയുടെ സവിശേഷത. ജര്‍മനി ഒരു ഗോളിന് ജയിക്കുമെന്നാണ് പ്രവചനം.