Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഷന്‍സ് ലീഗ്: കന്നിയങ്കം കിടുക്കും... ഫ്രാന്‍സ് x ജര്‍മനി, ലോകകപ്പ് നാണക്കേട് മായ്ക്കാന്‍ ജര്‍മനി

മ്യൂണിക്ക്: യൂറോപ്പിലെ സൗഹൃദ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കു പകരം യുവേഫ ആരംഭിക്കുന്ന പ്രഥമ നാഷന്‍സ് ലീഗ് ചാംപ്യന്‍ഷിപ്പിന് വ്യാഴാഴ്ച വിസില്‍ മുഴങ്ങും. എ, ബി, സി, ഡി എന്നീ നാലു ലീഗുകളിലായി 55 രാജ്യങ്ങളാണ് നാഷന്‍സ് ലീഗില്‍ അങ്കത്തിനിറങ്ങുന്നത്.

റാങ്കിങില്‍ മുന്നിലുള്ള 12 യൂറോപ്യന്‍ ടീമുകളാണ് നാഷന്‍സ് ലീഗിന്റെ ഗ്രൂപ്പ് എയിലുള്ളത്. റാങ്കിങ് അനുസരിച്ച് ബി, സി, ഡി ലീഗുകളില്‍ മറ്റു ടീമുകള്‍ അണിനിരക്കും. നാഷന്‍സ് ലീഗിന്റെ ബിയില്‍ 12ഉം സിയില്‍ 15ഉം ഡിയില്‍ 16ഉം ടീമുകളാണുള്ളത്.

ആദ്യദിനം എ,ബി,സി,ഡി ലീഗുകളിലായി ഒമ്പത് മല്‍സരങ്ങളുണ്ട്. ഇതില്‍ എയില്‍ നടക്കുന്ന ലോക ചാംപ്യന്‍മാരായ ഫ്രാന്‍സും മുന്‍ ജേതാക്കളായ ജര്‍മനിയും തമ്മിലുള്ള പോരാട്ടമാണ് ആദ്യദിനത്തിലെ ഹൈലൈറ്റ്. ലീഗ് ബിയില്‍ ചെക് റിപബ്ലിക്ക് ഉക്രെയ്‌നിനെയും വെയ്ല്‍സ് അയര്‍ലാന്‍ഡിനെയും ലീഗ് സിയില്ഡ നോര്‍വെ സൈപ്രസിനെയും ബള്‍ഗേറിയ സ്ലൊവേനിയയെയും ലീഗ് ഡിയില്‍ ജോര്‍ജിയ കസാക്കിസ്താനെയും അര്‍മേനിയ ലിച്ചെന്‍സ്‌റ്റെയ്‌നിനെയും ലാത്വിയ അന്‍ഡോറയെയും ജിബ്രാള്‍ട്ടര്‍ മാസിഡോണിയയെയും നേരിടും.

ലോകകപ്പിനു ശേഷമാദ്യം

ലോകകപ്പിനു ശേഷമാദ്യം

റഷ്യയില്‍ നടന്ന ലോകകപ്പിനു ശേഷം ഫ്രാന്‍സും ജര്‍മനിയും ആദ്യമായി കളത്തിലിറങ്ങുന്ന മല്‍സരം കൂടിയാണ് നാഷന്‍സ് ലീഗിലേത്. ലോക കിരീടം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഫ്രഞ്ച് ജര്‍മനിയിലെത്തിയിരിക്കുന്നത്. എന്നാല്‍ തൊട്ടുമുമ്പത്തെ ലോക ചാംപ്യന്‍മാരെന്ന തലയെടുപ്പോടെയെത്തിയ ജര്‍മനി റഷ്യയില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഈ നാണക്കേട് മറന്ന് നാഷന്‍സ് ലീഗില്‍ പുതിയൊരു തുടക്കമാണ് ജോക്വിം ലോയുടെ ടീം ലക്ഷ്യമിടുന്നത്.

ശക്തമായ ടീം

ശക്തമായ ടീം

ഫ്രാന്‍സും ജര്‍മനിയും ശക്തമായ ടീമിനെത്തന്നെയാണ് നാഷന്‍സ് ലീഗിലെ ആദ്യ കളിയില്‍ അണിനിരത്തുന്നത്. ലോകകപ്പ് സംഘത്തിലുണ്ടായിരുന്നവരെല്ലാം ഇരുടീമുകള്‍ക്കും വേണ്ടി വ്യാഴാഴ്ച ബൂട്ടണിയുന്നുണ്ട്. ഗോള്‍കീപ്പറും ക്യാപ്റ്റനുമായ ഹ്യൂഗോ ലോറിസ് പരിക്കുമൂലം ഫ്രഞ്ച് നിരയില്‍ ഉണ്ടാവില്ല. ലോറിസിനു പകരം അല്‍ഫോന്‍സ് അറോലയായിരിക്കും ലോക ചാംപ്യന്‍മാരുടെ ഗോള്‍വല കാക്കുക.

മികച്ച റെക്കോര്‍ഡ്

മികച്ച റെക്കോര്‍ഡ്

ജര്‍മനിക്കെതിരേ സമീപകാലത്ത് മികച്ച റെക്കോര്‍ഡാണ് ഫ്രാന്‍സിനുള്ളത്. അവസാനമായി കളിച്ച നാലു എവേ മല്‍സരങ്ങളിലും ഫ്രഞ്ച് പട ജര്‍മനിയോട് തോറ്റിട്ടില്ല. മൂന്നു മല്‍സരങ്ങളില്‍ വെന്നിക്കൊടി പാറിച്ച ഫ്രാന്‍സ് ഒന്നില്‍ സമനില വഴങ്ങുകയായിരുന്നു.
2016ലെ യൂറോ കപ്പിന്റെ സെമി ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജര്‍നിയെ ഫ്രാന്‍സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടിരുന്നു.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ജര്‍മനി: മാന്വല്‍ നുയര്‍, ജോഷ്വ കിമ്മിക്ക്, മാറ്റ്‌സ് ഹമ്മല്‍സ്, ജെറോം ബോട്ടെങ്, നിക്കോ ഷൂള്‍സ്, ടോണി ക്രൂസ്, ലിയോണ്‍ ഗൊറെറ്റ്‌സ്‌ക, തോമസ് മുള്ളര്‍, മാര്‍ക്കോ റ്യൂസ്, ജൂലിയന്‍ ബ്രാന്‍ഡ്, ടിമോ വെര്‍ണര്‍
ഫ്രാന്‍സ്: അല്‍ഫോന്‍സ് അറോല, ബെഞ്ചമിന്‍ പവാര്‍ഡ്, റാഫേല്‍ വറാന്‍, സാമുവല്‍ ഉംറ്റിറ്റി, ലൂക്കാസ് ഹെര്‍ണാണ്ടസ്, എന്‍ഗോളോ കാന്റെ, പോള്‍ പോഗ്ബ, ബ്ലാസി മറ്റിയുഡി, അന്റോണിയോ ഗ്രീസ്മാന്‍, കിലിയന്‍ എംബാപ്പെ, ഒലിവര്‍ ജിറൂഡ്.

സോണിയില്‍ തല്‍മസമയം

സോണിയില്‍ തല്‍മസമയം

യുവേഫ നാഷന്‍സ് ലീഗിന്റെ സംപ്രേക്ഷണാവകാശം സോണിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ജര്‍മനിയും ഫ്രാന്‍സും തമ്മിലുള്ള ക്ലാസിക് പോരാട്ടം ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി 12.15നാണ് തുടങ്ങുന്നത്. സോണി ടെന്‍ 1, സോണി ടെന്‍ 2 എന്നീ ചാനലുകളിലൊന്നില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story first published: Wednesday, September 5, 2018, 16:08 [IST]
Other articles published on Sep 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+