Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോളില്‍ ആറാടി ജര്‍മനി, ആദ്യം വില്ലന്‍, പിന്നെ ഹീറോ... റഷ്‌ഫോര്‍ഡിന്റെ ദിനം

ബെര്‍ലിന്‍/ ലണ്ടന്‍: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനുള്ള യോഗ്യതാറൗണ്ട് പോരാട്ടങ്ങള്‍ ആവേശകരമായ ക്ലൈമാക്‌സിലേക്ക്. യൂറോപ്യന്‍ മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങൡ നിലവിലെ വിശ്വവിജയികളായ ജര്‍മനി, കരുത്തരായ ഇംഗ്ലണ്ട് എന്നിവര്‍ ജയത്തോടെ മുന്നേറ്റം നടത്തി. എങ്കിലും ലോകകപ്പ് ബെര്‍ത്ത് ഇരുടീമുകള്‍ക്കും ഇനിയും ഉറപ്പിക്കാനായിട്ടില്ല.

 ജര്‍മനിയുടെ ഗോള്‍വര്‍ഷം

ജര്‍മനിയുടെ ഗോള്‍വര്‍ഷം

യോഗ്യതാറൗണ്ടിലെ അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിച്ച ജര്‍മനി തുടര്‍ച്ചയായ എട്ടാം ജയമാണ് സ്വന്തമാക്കിയത്. ഗ്രൂപ്പ് എയില്‍ നോര്‍വെയെ ജര്‍മനി എതിരില്ലാത്ത ആറു ഗോളുകള്‍ക്കു മുക്കുകയായിരുന്നു.

വീരനായി വെര്‍ണര്‍

വീരനായി വെര്‍ണര്‍

യുവതാരം ടിമോ വെര്‍ണറാണ് നോര്‍വെയ്‌ക്കെതിരേ ജര്‍മനിയുടെ ഹീറോയായത്. ഇരട്ടഗോളോടെ താരം ജര്‍മന്‍ വിജയത്തിനു ചുക്കാന്‍പിടിച്ചു. ആദ്യപകുതിയില്‍ തന്നെ നാലു ഗോളുകള്‍ നോര്‍വെ വലയിലെത്തിച്ച് ജര്‍മനി കളി വരുതിയിലാക്കിയിരുന്നു. 21, 40 മിനിറ്റുകളിലാണ് വെര്‍ണര്‍ ലക്ഷ്യംകണ്ടത്. മെസൂദ് ഓസില്‍, ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍, ലിയോണ്‍ ഗൊറെറ്റ്‌സ്‌ക, മരിയോ ഗോമസ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

ജര്‍മനിയെ തടഞ്ഞത് അയര്‍ലന്‍ഡ്

ജര്‍മനിയെ തടഞ്ഞത് അയര്‍ലന്‍ഡ്

ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ വടക്കന്‍ അയര്‍ലന്‍ഡ് ശക്തരായ ചെക്ക് റിപബ്ലിക്കിനെതിരേ നേടിയ അട്ടിമറി വിജയമാണ് ജര്‍മനിയുടെ യോഗ്യത വൈകിപ്പിച്ചത്. അയര്‍ലന്‍ഡിന്റെ പ്ലേഓഫ് സാധ്യത ഈ ജയത്തോടെ വര്‍ധിക്കുകയും ചെയ്തു. 24 പോയിന്റോടെ ജര്‍മനിയാണ് ഗ്രൂപ്പില്‍ തലപ്പത്ത്. 19 പോയിന്റുമായി അയര്‍ലന്‍ഡ് രണ്ടാമതുണ്ട്.

ഇയില്‍ പൊരിഞ്ഞ പോരാട്ടം

ഇയില്‍ പൊരിഞ്ഞ പോരാട്ടം

ഗ്രൂപ്പ് ഇയില്‍ യോഗ്യതയ്ക്കായി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. മൂന്നു ടീമുകളാണ് നേരിട്ടു യോഗ്യത നേടി മല്‍സരരംഗത്തുള്ളത്. 19 പോയിന്റുമായി പോളണ്ട് ഗ്രൂപ്പില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ 16 പോയിന്റ് വീതം നേടി ഡെന്‍മാര്‍ക്കും മൊണ്ടെനെഗ്രോയും തൊട്ടരികിലുണ്ട്.

വില്ലനും ഹീറോയും റഷ്‌ഫോര്‍ഡ്

വില്ലനും ഹീറോയും റഷ്‌ഫോര്‍ഡ്

ഗ്രൂപ്പ് എഫില്‍ യുവ സ്‌ട്രൈക്കര്‍ മാര്‍ക്കസ് റഷ്‌ഫോര്‍ഡ് ഇംഗ്ലണ്ടിന്റെ വില്ലനും പിന്നീട് ഹീറോയുമായി മാറി. സ്ലൊവാക്യയെ ഇംഗ്ലണ്ട് 2-1ന് തോല്‍പ്പിച്ച കളിയിലാണ് റഷ്‌ഫോര്‍ഡ് തന്റെ പിഴവിനു പ്രായശ്ചിത്തം ചെയ്തത്.

പിന്നില്‍ നിന്ന് പൊരുതിക്കയറി ഇംഗ്ലണ്ട്

പിന്നില്‍ നിന്ന് പൊരുതിക്കയറി ഇംഗ്ലണ്ട്

റഷ്‌ഫോര്‍ഡിനു സംഭവിച്ച പിഴവില്‍ നിന്നു മൂന്നാം മിനിറ്റില്‍ സ്ലൊവാക്യയാണ് ആദ്യം മുന്നിലെത്തിയത്. റഷ്‌ഫോര്‍ഡിനെ ടാക്കിള്‍ ചെയ്ത ശേഷം നടത്തിയ മുന്നേറ്റത്തിലായിരുന്നു ഗോള്‍. 37ാം മിനിറ്റില്‍ എറിക് ഡയറിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചുവാങ്ങി. 59ാം മിനിറ്റില്‍ റഷ്‌ഫോര്‍ഡ് ടീമിന്റെ വിജയഗോളോടെ തന്റെ പിഴവിന് പ്രായശ്ചിത്തം ചെയ്തു.

Story first published: Tuesday, September 5, 2017, 11:53 [IST]
Other articles published on Sep 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+