Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹമ്മല്‍സിന് നന്ദി, ജര്‍മനി ജയിച്ചുകയറി... മാള്‍ട്ടയെ മുക്കി ഇംഗ്ലണ്ട്, ബ്രേക്കില്ലാതെ ബ്രസീല്‍

പ്രാഗ്/ ലണ്ടന്‍: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനുള്ള യോഗ്യതാറൗണ്ട് പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്ക്. യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ പ്രമുഖ ടീമുകള്‍ ജയിച്ചുകയറി. യൂറോപ്പില്‍ ജര്‍മനി, ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്ക് തുടങ്ങിയ കരുത്തര്‍ മുന്നേറിയപ്പോള്‍ ലാറ്റിനമേരിക്കയില്‍ ബ്രേക്കില്ലാതെയുള്ള ബ്രസീലിന്റെ കുതിപ്പ് തുടര്‍ന്നു.

ഏഴിലും പിഴയ്ക്കാതെ ജര്‍മനി

ഏഴിലും പിഴയ്ക്കാതെ ജര്‍മനി

യൂറോപ്യന്‍ മേഖല ഗ്രൂപ്പ് സിയില്‍ തുടര്‍ച്ചയായ ഏഴാം ജയമാണ് ജര്‍മനി സ്വന്തമാക്കിയത്. എവേ മല്‍സരത്തില്‍ ശക്തരായ ചെക് റിപ്പബ്ലിക്കിനെ 2-1ന് ജര്‍മനി മറികടക്കുകയായിരുന്നു. മല്‍സരം 1-1ന് സമനിലയിലേക്ക് നീങ്ങവെ 88ാം മിനിറ്റില്‍ ഡിഫന്റര്‍ മാറ്റ്‌സ് ഹമ്മല്‍സിന്റെ ഗോള്‍ ജര്‍മനിയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു

ജര്‍മനി ഏറെ മുന്നില്‍

ജര്‍മനി ഏറെ മുന്നില്‍

യൂറോപ്യന്‍ മേഖല ഗ്രൂപ്പ് സിയില്‍ തുടര്‍ച്ചയായ ഏഴാം ജയമാണ് ജര്‍മനി സ്വന്തമാക്കിയത്. എവേ മല്‍സരത്തില്‍ ശക്തരായ ചെക് റിപ്പബ്ലിക്കിനെ 2-1ന് ജര്‍മനി മറികടക്കുകയായിരുന്നു. മല്‍സരം 1-1ന് സമനിലയിലേക്ക് നീങ്ങവെ 88ാം മിനിറ്റില്‍ ഡിഫന്റര്‍ മാറ്റ്‌സ് ഹമ്മല്‍സിന്റെ ഗോള്‍ ജര്‍മനിയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

രണ്ടാംപകുതിയില്‍ ഇംഗ്ലീഷ് ഷോ

രണ്ടാംപകുതിയില്‍ ഇംഗ്ലീഷ് ഷോ

ഗ്രൂപ്പ് എഫില്‍ മാള്‍ട്ടയ്‌ക്കെതിരേ 4-0ന്റെ ആധികാരിക വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ സംഹാരതാണ്ഡവം. ഇരട്ടഗോളോടെ ഹാരി കെയ്ന്‍ ഇംഗ്ലണ്ട് ഹീറോയായി. റയാന്‍ ബെര്‍ട്രാന്‍ഡും ഡാനി വെല്‍ബെക്കുമാണ് മറ്റു സ്‌കോറര്‍മാര്‍.

ഗ്രൂപ്പില്‍ ഇഞ്ചോടിഞ്ച്

ഗ്രൂപ്പില്‍ ഇഞ്ചോടിഞ്ച്

ഗ്രൂപ്പ് എഫില്‍ ലോകകപ്പ് യോഗ്യതയ്ക്കായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 17 പോയിന്റോടെ ഇംഗ്ലണ്ടാണ് മുന്നിലുള്ളതെങ്കിലും രണ്ടു പോയിന്റ് മാത്രം പിറകിലായി സ്ലൊവാക്യ തൊട്ടുതാഴെയുണ്ട്. 11 പോയിന്റ് വീതം നേടി സ്‌കോട്ട്‌ലന്‍ഡും സ്ലൊവേനിയയുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഗ്രൂപ്പ് ഇയില്‍ ഡെന്‍മാര്‍ക്ക് 4-0ന് പോളണ്ടിനെ തകര്‍ത്തുവിട്ടു.

ശാന്തമാവാതെ മഞ്ഞക്കടല്‍

ശാന്തമാവാതെ മഞ്ഞക്കടല്‍

ലോകകപ്പിനുള്ള ടിക്കറ്റ് ഇതിനകം പോക്കറ്റിലാക്കിയെങ്കിലും ലാറ്റിനമേരിക്കയില്‍ ബ്രസീല്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. മൂന്നു കളികള്‍ മാത്രം ബാക്കി നില്‍ക്കെ മഞ്ഞപ്പട ഒന്നാംസ്ഥാനം ഭദ്രമാക്കി കഴിഞ്ഞു. ഇക്വഡോറിനെയാണ് 15ാം റൗണ്ടില്‍ ബ്രസീല്‍ 2-0ന് തുരത്തിയത്. കളിയിലുടനീളം മേധാവിത്വം പുലര്‍ത്തിയ മഞ്ഞപ്പടയ്ക്ക് ഗോള്‍ നേടാന്‍ 70ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടുവന്നു. പൗലിഞ്ഞോയും ഫിലിപ്പെ കോട്ടീഞ്ഞോയുമാണ് സ്‌കോറര്‍മാര്‍.

അര്‍ജന്റീനയുടെ ഭാവി ?

അര്‍ജന്റീനയുടെ ഭാവി ?

ഗ്ലാമര്‍ ടീമുകളിലൊന്നായ അര്‍ജന്റീനയുടെ ഭാവി ഇപ്പോഴും തുലാസില്‍ തന്നെയാണ്. നിര്‍ണായകമായ കളിയില്‍ ഉറുഗ്വേയുമായി ഗോള്‍രഹിത സമനില കൊണ്ട് അര്‍ജന്റീന തൃപ്തിപ്പെടുകയായിരുന്നു. സമനിലയോടെ അര്‍ജന്റീനയുടെ നില കൂടുതല്‍ പരുങ്ങലിലായിട്ടുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാമതാണ് അവര്‍. യോഗ്യത ഉറപ്പിക്കാന്‍ ശേഷിക്കുന്ന മൂന്നു കളികളിലും ടീമിന് ജയിച്ചേ തീരൂ.

Story first published: Saturday, September 2, 2017, 15:01 [IST]
Other articles published on Sep 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+