Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി മിശിഹയായില്ല, ലോകകപ്പ് ജര്‍മനിക്ക്

റിയോ ഡി ജനീറോ: അവസാന നിമിഷം വരെ ആവേശം മാത്രം... ക്ലാസ്സിക് ഫുട്‌ബോളിന്റെ സൗന്ദര്യവുമായി ജര്‍മനി ലോകത്തിന്റെ നെറുകയിലേക്ക്. പകരക്കാരനായിറങ്ങിയ ഗോട്‌സെ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ജര്‍മനിയുടെ മിശിഹയായി. റൊമാരോയെ കാഴ്ചക്കാരനാക്കി ഈ ലോകകപ്പിന്റെ ഫൈനലിലെ ആദ്യത്തേയും അവസാനത്തേയും ഗോള്‍ പിറന്നു.

Germany World Cup

സെമിയില്‍ ബ്രസീലിനെ ഗോള്‍മഴയില്‍ മുക്കിയ ജര്‍മനിക്ക് പക്ഷേ അത് ഫൈനലില്‍ അര്‍ജന്റീനക്കെതിരെ പുറത്തെടുക്കാനായില്ല. മികച്ച പ്രതിരോധത്തിന്റെ പിന്‍ബലമുണ്ടായിരുന്നു ഇത്തവണ അര്‍ജന്റീനക്ക്. ബാഴ്‌സലോണ താരമായ മരിയോ ഗോട്‌സെ 113-ാം മിനിട്ടില്‍ ഗോളടിച്ചതോടെ അര്‍ജന്റീനക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 1950 ല്‍ മാരക്കാനിയില്‍ വീണത് ബ്രസീലിന്റെ കണ്ണുനീരായിരുന്നെങ്കില്‍ ഇത്തവണത് അത് അര്‍ജന്റീനയുടേതായി.

24 വര്‍ഷത്തിന്റെ ഇടവേളക്ക് ശേഷം ജര്‍മനി അങ്ങനെ നാലാം ലോകകപ്പ് നേടി. ഐക്യ ജര്‍മനിയുടെ ആദ്യ ലോകകപ്പ് കിരീടം. ലാറ്റിനമേരിക്കന്‍ മണ്ണില്‍ നിന്നും ഒരു യൂറോപ്യന്‍ രാജ്യം ആദ്യമായി നേടുന്ന ലോകകപ്പ്... 1990 ലെ പരാജയത്തിന് പകരം വീട്ടാനിറങ്ങിയ അര്‍ജന്റീനക്ക് പക്ഷേ പിഴച്ചു.

Story first published: Monday, July 14, 2014, 4:35 [IST]
Other articles published on Jul 14, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+