Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ കരയുന്നു; ഏഴാം സ്വര്‍ഗത്തില്‍ ജര്‍മന്‍ പട!

ബെലെ ഹൊറിസോണ്ടോ: തോറ്റ് പുറത്തായതിലല്ല, തോറ്റ രീതിയിലാണ് ബ്രസീല്‍ കരഞ്ഞുപോയത്. നെയ്മറും തിയഗോ സില്‍വയും ഇല്ലെങ്കിലും ഇങ്ങനെ തോല്‍ക്കേണ്ടി വരുമെന്ന് ബ്രസീല്‍ ഏറ്റവും ക്രൂരമായ സ്വപ്‌നത്തില്‍ പോലും കരുതിയിരിക്കില്ല. ഒന്നിനെതിരെ എണ്ണം പറഞ്ഞ ഏഴ് ഗോളുകള്‍. അതും ആദ്യത്തെ മൂപ്പത് മിനുട്ടില്‍ പട പടാന്ന് അഞ്ചെണ്ണം. സീസറെ നിസഹായനാക്കി ഗോളുകള്‍ തുളഞ്ഞുകയറുമ്പോള്‍ മുഖം മറക്കാന്‍ ഇടം തേടുകയായിരുന്നു മാന്ത്രികനായ സ്‌കൊളാരി.

ജര്‍മനി കളിച്ചതായിരുന്നു കളി. ഓരോ ടീമിനും ഓരോ തന്ത്രം. നെയ്മറില്ലാത്ത ബ്രസീലിന് ഗോള്‍ തിരിച്ചടിക്കാന്‍ പ്രയാസമാകും എന്ന് കണ്ട് ആദ്യമേ ഒരു ഗോള്‍. പരിഭ്രാന്തരായിപ്പോയ ബ്രസീല്‍ പോസ്റ്റിലേക്ക് തുരുതുരാ എന്ന് വെടിയുണ്ടകള്‍. ടോണി ക്രൂസും ഷര്‍ലെയും രണ്ട് വീതം. താരങ്ങളായ മുള്ളറും ക്ലോസും ഓരോന്ന്. ഇതില്‍ ക്ലോസിന്റേത് ലോകകപ്പിലെ റെക്കോര്‍ഡ് ഗോള്‍.

തൊണ്ണൂറാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു ബ്രസീലിന് ഗോള്‍ മടക്കാന്‍. ഓസ്‌കാറാണ് ആതിഥേയരുടെ ആശ്വാസമില്ലാത്ത ആശ്വാസഗോള്‍ നേടിയത്. കളിയിലേക്ക്.

നെയ്മര്‍ നിനക്കുവേണ്ടി

നെയ്മര്‍ നിനക്കുവേണ്ടി

പരിക്ക് മൂലം സെമി കളിക്കാനാകാത്ത നെയ്മറിന്റെ ജേഴ്‌സിയുമായാണ് ബ്രസീല്‍ താരങ്ങള്‍ ലൈനപ്പിന് നിരന്നത്. നെയ്മറിന്റെ അസാന്നിധ്യം ബ്രസീലിന് ശരിക്കും പണി കൊടുത്തു.

മുള്ളര്‍ തുടങ്ങിവെച്ചു

മുള്ളര്‍ തുടങ്ങിവെച്ചു

പതിനൊന്നാം മിനുട്ടില്‍ തോമസ് മുള്ളറാണ് ജര്‍മനിയുടെ ആദ്യഗോള്‍ നേടിയത്. അത് വെറുമൊരു തുടക്കം മാത്രമായിരുന്നു എന്ന് പിന്നീടുള്ള പതിനഞ്ച് മിനുട്ടില്‍ വെളിവായി. ബ്രസീല്‍ ലോകകപ്പില്‍ മുള്ളറിന്റെ അഞ്ചാം ഗോളായിരുന്നു ഇത്.

ക്ലോസെ റെക്കോര്‍ഡിലേക്ക്

ക്ലോസെ റെക്കോര്‍ഡിലേക്ക്

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് മിറോസ്ലോവ് ക്ലോസെ സ്വന്തം പേരിലെഴുതി. ഇരുപത്തിമൂന്നാം മിനുട്ടിലായിരുന്നു ക്ലോസെയുടെ നേട്ടം

തകര്‍ന്നു, തരിപ്പണം

തകര്‍ന്നു, തരിപ്പണം

സില്‍വയുടെ അഭാവത്തില്‍ ബ്രസീലിനെ നയിച്ച ഡേവിഡ് ലൂയിസിന് മറക്കാന്‍ കഴിയാത്ത കളിയായിപ്പോയി ഇത്. മത്സരത്തിനിടെ എല്ലാം നഷ്ടപ്പെട്ട നിലയില്‍ ക്യാപ്റ്റന്‍ ലൂയിസ്.

ക്രൂസ് എവിടെനിന്ന് വന്നൂ

ക്രൂസ് എവിടെനിന്ന് വന്നൂ

എവിടെ നിന്ന് വന്നു എന്നറിയില്ല, ടോണി ക്രൂസ് മിന്നല്‍ പോലെ ഒരു ഗോളടിച്ചത് ഇരുപത്തിനാലാം മിനുട്ടില്‍. റിപ്ലേ പോലെ തോന്നിയ മറ്റൊരു ഗോള്‍ ക്രൂസ് അടിച്ചുകേറ്റിയത് ഇരുപത്തിയാറാം മിനുട്ടില്‍.

ആര്‍ക്കും അടിക്കാം

ആര്‍ക്കും അടിക്കാം

ആര്‍ക്ക് വേണമെങ്കിലും ഗോളടിക്കാന്‍ പാകത്തില്‍ തുറന്നുകിടക്കുകയായിരുന്നു ബ്രസീല്‍ ഗോള്‍ പോസ്റ്റ്, ചാന്‍സ് കളഞ്ഞില്ല, ആന്ദ്രെ ഷെര്‍ലെയും അടിച്ചുകയറ്റി രണ്ട് ഗോളുകള്‍.

വെച്ചിട്ട് പോടേ

വെച്ചിട്ട് പോടേ

രണ്ടാം പകുതിയില്‍ കളി പരുക്കനായി. ജെര്‍മനിയുടെ ജെറോമിനോട് കയര്‍ക്കുന്ന ബ്രസീലിന്റെ മാര്‍ക്കലോ. മാര്‍ക്കെലോയെ കാല് വെച്ച് വീഴ്ത്തിയ ശേഷം കൂടുതല്‍ അഭിനയം വേണ്ട എന്ന് കമന്റടിച്ചതാണ് പ്രശ്‌നമായത്. റഫറി എത്തിയാണ് ഇരുവരെയും മയപ്പെടുത്തിയത്.

സാരമില്ല ലൂയിസ് സാരമില്ല

സാരമില്ല ലൂയിസ് സാരമില്ല

ബ്രസീല്‍ ക്യാപ്റ്റന്‍ തിയഗോ സില്‍വ കളിക്ക് ശേഷം പകരക്കാരന്‍ ക്യാപ്റ്റന്‍ ഡേവിഡ് ലൂയിസിനെ ആശ്വസിപ്പിക്കുന്നു. രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട സില്‍വയ്ക്ക് സെമി കളിക്കാനായില്ല

ന്യൂയര്‍ നീയാണ് മുത്ത്

ന്യൂയര്‍ നീയാണ് മുത്ത്

ബ്രസീലിന്റെ എല്ലാ ഷോട്ടുകളും ന്യൂയര്‍ എന്ന മതിലില്‍ തട്ടി നിന്നു. ഗോള്‍ മടക്കാനുള്ള എല്ലാ ശ്രമങ്ങളും ന്യൂയറിന് മുന്നില്‍ വെറുതെയായി. റീബൗണ്ട് ഷോട്ടുകള്‍ പോലും ന്യൂയര്‍ പാട്ടുംപാടി പിടിച്ചെടുത്തു.

എവിടെയായിരുന്നു സീസര്‍

എവിടെയായിരുന്നു സീസര്‍

തന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് ബ്രസീല്‍ ഗോളി ജൂലിയോ സീസര്‍ കാഴ്ചവെച്ചത്.

എല്ലാം വെറുതെയായി

എല്ലാം വെറുതെയായി

ഒറ്റപ്പെട്ട ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങിലെ പോരായ്മ ബ്രസീലിന് തിരിച്ചടിയായി.

http://www.oneindia.com/sports/world-cup-2014-germany-annihilate-brazil-in-semifinal-1479727.html

Story first published: Wednesday, July 9, 2014, 10:19 [IST]
Other articles published on Jul 9, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+