For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബുണ്ടസ് ലിഗ പുനരാരംഭിക്കുന്നു... തിയ്യതി തീരുമാനിച്ചു, പക്ഷെ നടക്കുക 'ഗോസ്റ്റ് ഗെയിംസ്'

യൂറോപ്പില്‍ പുനരാരംഭിക്കുന്ന ആദ്യ ലീഗായി ജര്‍മന്‍ ലീഗ് മാറും

ബെര്‍ലിന്‍: ജര്‍മനിയിലെ മുന്‍നിര ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലിഗ പുനരാരംഭിക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. കൊവിഡ്-19നെ തുടര്‍ന്നു നിര്‍ത്തിവച്ച ലീഗിലെ ശേഷിച്ച മല്‍സരങ്ങള്‍ മേയ് ഒമ്പത് മുതല്‍ പുനരാരംഭിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വൈറസിനെതിരേയുള്ള മുന്‍കരുതലായി അടച്ചിട്ട സ്റ്റേഡിയത്തിലാവും മല്‍സരങ്ങള്‍. ജര്‍മനിയില്‍ ഇങ്ങനെ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരങ്ങള്‍ ഗോസ്റ്റ് ഗെയിംസെന്നാണ് അറിയപ്പെടുന്നത്.

dortmund

ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരേ ജീവന്‍മരണ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഈ നിര്‍ണായക സമയത്തു ജര്‍മന്‍ ലീഗ് പുനരാരംഭിക്കുന്നത് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങളേറ്റു വാങ്ങാന്‍ ഇടയാക്കിയേക്കും. വൈറസ് ബാധ നിയന്ത്രിക്കുന്നതിനായി നേരത്തേ കടുത്ത
നിയന്ത്രണങ്ങളായിരുന്നു ജര്‍മനി സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പല നിയന്ത്രണങ്ങളും ജര്‍മനി ഇപ്പോള്‍ പിന്‍വലിച്ചു കൊണ്ടിരിക്കുകയാണ്. എങ്കിലും ആഗസ്റ്റ് 31 വരെ ജര്‍മനിയില്‍ ആളുകള്‍ കൂടുന്ന പരിപാടികളെല്ലാം വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാണികളില്ലാതെ ജര്‍മന്‍ ലീഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടക്കുന്നത്.

വൈറസ് ബാധയെ തുടര്‍ന്നു മാര്‍ച്ച് 13നാണ് ബുണ്ടസ് ലിഗ നിര്‍ത്തി വയ്ക്കുന്നത്. ഇപ്പോള്‍ നിശ്ചയിച്ചു പ്രകാരം മേയ് ഒമ്പതിന് ലീഗ് പുനരാരംഭിക്കുകയാണെങ്കില്‍ യൂറോപ്പില്‍ പുനരാരംഭിച്ച ആദ്യത്തെ മുന്‍നിര ലീഗായി ബുണ്ടസ ലിഗ മാറും. ജര്‍മന്‍ ലീഗിലെ 18 ക്ലബ്ബുകളും കഴിഞ്ഞ മൂന്നാഴ്ചയോളമായി പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സാമൂഹിക അകലം പാലിക്കുന്നതിന് പ്രാധാന്യം നല്‍കി ചെറിയ ഗ്രൂപ്പുകളായാണ് താരങ്ങള്‍ പരിശീലിക്കുന്നത്.

bayern

അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തിയാലും ടെലിവിഷനിലൂടെ കൂടുതല്‍ കാണികളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എങ്ങനെയെങ്കിലും ലീഗ് സീസണ്‍ ജൂണ്‍ 30 ഓടെ അവസാനിപ്പിക്കാനാണ് ജര്‍മന്‍ ഫുട്‌ബോള്‍ ലീഗിന്റെ (ഡിഎഫ്എല്‍) ശ്രമം. ടെലിവിഷന്‍ റൈറ്റ് വഴിയുള്ള 300 മില്ല്യണ്‍ യൂറോ തിരിച്ചുപിടിക്കണമെങ്കില്‍ ജൂണ്‍ 30നുള്ളില്‍ ലീഗ് അവസാനിപ്പിച്ചേ തീരൂ. കാരണം ജര്‍മനിയലെ പല ക്ലബ്ബുകളും കനത്ത സാമ്പത്തിക നഷ്ടത്തിലാണ്. അതുകൊണ്ടു തന്നെ ലീഗ് നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കേണ്ടത് അവരെ സംബന്ധിച്ച് നിലനില്‍പ്പിനുള്ള പോരാട്ടം കൂടിയാണ്.

Story first published: Wednesday, April 22, 2020, 17:23 [IST]
Other articles published on Apr 22, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+