വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

2018 ലോകകപ്പോടെ ജെറാര്‍ഡ് പീക്വെ ഫുട്‌ബോളില്‍ നിന്ന് വിരമിക്കും, തീരുമാനം വിമര്‍ശം സഹിക്ക വയ്യാതെ

By കാശ്വിന്‍

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോളില്‍ ഫുള്‍സ്ലീവ് വിവാദത്തെ തുടര്‍ന്ന് ഡിഫന്‍ഡര്‍ ജെറാര്‍ഡ് പീക്വെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 2018 ലോകകപ്പോടെ സ്‌പെയ്‌നിന് വേണ്ടി കളിക്കുന്നത് അവസാനിപ്പിക്കുമെന്നാണ് ബാഴ്‌സലോണ താരം അറിയിച്ചിരിക്കുന്നത്. സെന്റര്‍ബാക്ക് താരത്തിന്റെ ഈ പെട്ടെന്നുള്ള തീരുമാനം വിമര്‍ശം സഹിക്ക വയ്യാതെയാണ്.

ദേശീയ ടീം ഷര്‍ട്ടിലെ സ്ലീവുകള്‍ പകുതി വെച്ച് വെട്ടിക്കളഞ്ഞതാണ് പീക്വെക്കെതിരെ വിമര്‍ശം ഉയരാന്‍ നിദാനമായത്. സ്ലീവിന്റെ താഴ്ഭാഗത്തേക്കാണ് സ്‌പെയിന്‍ ദേശീയ പതാകയുടെ രൂപകല്പന വരുന്നത്. ഈ ഭാഗം വെട്ടിമാറ്റിയതോടെ ദേശീയതയെ തന്നെ അപമാനിക്കുകയാണ് കാറ്റലൂണിയന്‍ വിഭാഗക്കാരനായ ബാഴ്‌സ താരം ചെയ്തിരിക്കുന്നത് സ്‌പെയിന്‍ ദേശീയ വാദികള്‍ ആരോപിച്ചു.

pique

എന്നാല്‍, താന്‍ മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഈ വിമര്‍ശനം അതിരു കടന്നതാണ്, ഇനി സഹിക്കുവാന്‍ വയ്യ - പീക്വെ പറഞ്ഞു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അല്‍ബാനിയക്കെതിരെ പീക്വെ കളിച്ചത് സ്ലീവ് പകുതി മുറിച്ചിട്ടായിരുന്നു. ഇതാകട്ടെ, അനായാസമായി കളിക്കുവാന്‍ വേണ്ടിയാണെന്നതാണ് പീക്വെയുടെ വാദം.

സ്‌പെയിന്‍ മുന്‍ പരിശീലകന്‍ ജാവിയര്‍ ക്ലെമെന്റെ പീക്വെയെ വിരമിക്കല്‍ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി. പീക്വെ നിലപാടുള്ള വ്യക്തിയാണ്, പറയാനുള്ളത് വെട്ടിത്തുറന്ന് പറയും, വിരമിക്കല്‍ പ്രഖ്യാപനം ധീരമായ നടപടിയാണ് - ക്ലെമെന്റെ പറഞ്ഞു.

Story first published: Wednesday, October 12, 2016, 9:36 [IST]
Other articles published on Oct 12, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X