Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിന്റെ രക്ഷകനാവാന്‍ 'ജീസസ്' തിരിച്ചുവരില്ലേ? ആശങ്കയില്‍ ആരാധകര്‍... ഇല്ലെങ്കില്‍ വന്‍ തിരിച്ചടി

ലണ്ടന്‍: സൂപ്പര്‍ താരം നെയ്മര്‍ക്കു ശേഷം ബ്രസീലിയന്‍ ഫുട്‌ബോളിലെ പുതിയ സെന്‍സേഷനാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്നുപോവുന്ന ജീസസ് ഈ വര്‍ഷം റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ബ്രസീലിന്റെ വജ്രായുധമായിരുന്നു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി താരത്തിനേറ്റ പരിക്കിന്റെ ഞെട്ടലിലാണ് ബ്രസീല്‍ ആരാധകര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതുവര്‍ഷത്തലേന്ന് ക്രിസ്റ്റല്‍ പാലസിനെതിരേ നടന്ന കളിക്കിടെയാണ് ജീസസിനു ഗുരുതരമായി പരിക്കേറ്റത്. ഒന്നാംപകുതിയില്‍ കണ്ണീരോടെയാണ് താരം കളം വിട്ടത്. ജീസസിന്റെ പരിക്ക് ഗൗരവമുള്ളതാണെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

1

ലോകകപ്പിനു മുമ്പ് പരിക്കില്‍ നിന്നും മുക്തനായി ബ്രസീലിന്റെ മഞ്ഞ ജഴിയില്‍ ജീസസ് തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിശദമായ പരിശോധനകള്‍ക്കു ശേഷമോ പരിക്ക് എത്രത്തോളം കഠിനമാണെന്ന് വ്യക്തമാവുകയുള്ളൂ. ഒരു മാസത്തില്‍ കൂടുതല്‍ എന്തായാലും താരത്തിനു കളിക്കാനാവില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.

2017 ജനുവരിയിലാണ് ജീസസ് സിറ്റിയിലേക്ക് ചേക്കേറുന്നത്. എന്നാല്‍ പരിക്കു മൂലം ആദ്യത്തെ രണ്ടു മാസം 20 കാരനായ താരത്തിനു പുറത്തിരിക്കേണ്ടിവന്നു. പിന്നീട് ടീമില്‍ തിരിച്ചെത്തിയ ശേഷം സിറ്റിയുടെ പ്രധാന താരമായി മാറാന്‍ ജീസസിനു സാധിച്ചു.

Story first published: Monday, January 1, 2018, 16:18 [IST]
Other articles published on Jan 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+