Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രാന്‍സിന്റെ ലോകകപ്പ് ജേതാവിന് കൊറോണ! പരിശോധനാ ഫലം പുറത്ത്, രണ്ടാമത്തെ യുവന്റസ് താരം

റോം: കൊറോണവൈറസ് ബാധ ലോകത്തെ വരിഞ്ഞുമുറുക്കവെ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമില്‍ അംഗമായിരുന്ന മിഡ്ഫീല്‍ഡര്‍ ബ്ലാസി മറ്റിയുഡിക്കു രോഗം സ്ഥിരീകരിച്ചു. ഇറ്റാലിയന്‍ ചാംപ്യന്‍മാരയ യുവന്റസിന്റെ താരം കൂടിയായ മറ്റിയുഡിയുടെ പരിശോധനാ ഫലം പോസിറ്റീവാണെന്നു തെളിഞ്ഞിരിക്കുകയാണ്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെടുന്ന രണ്ടാമത്തെ യുവന്റസ് താരം കൂടിയാണ് അദ്ദേഹം. നേരത്തേ യുവന്റസിന്റെ ഇറ്റാലിയന്‍ താരം ഡാനിയേല്‍ റുഗാനിയുടെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നു.

1

വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് മറ്റിയുഡിയെ മെഡിക്കല്‍ പരിശോധകള്‍ക്കു വിധേയനാക്കിയതെന്നും ഇവയിലാണ് താരത്തിന് കൊറോണയുണ്ടെന്നു സ്ഥിരീകരണം ലഭിച്ചതെന്നും യുവന്റസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. റുഗാനിക്കു വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ യുവന്റസിലെ മുഴുവന്‍ താരങ്ങളെയും ക്വാറന്റീന്‍ ചെയ്തിരുന്നു.

ആരാധകരോട് ജാഗ്രത പുലര്‍ത്താന്‍ മറ്റിയുഡി ദിവസങ്ങള്‍ക്കു മുമ്പ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആവശ്യപ്പെട്ടിരുന്നു. നമുക്കെല്ലാവര്‍ക്കും വളരെ ബുദ്ധിമുട്ടേറിയ സമയമാണിത്. ഔദ്യോഗികമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിങ്ങള്‍ സ്വയവും അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നുമായിരുന്നു 32 കാരനായ മറ്റിയുഡി ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്.

2107ലാണ് മറ്റിയുഡി യുവന്റസിലെത്തിയത്. ക്ലബ്ബിനായി 86 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം ആറു ഗോളുകള്‍ നേടിയിട്ടുണ്ട്. യുവന്റസിലെത്തും മുമ്പ് ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിക്കൊപ്പമായിരുന്നു അദ്ദേഹം. 2011 മുതല്‍ 17 വരെ ക്ലബ്ബിനായി പന്ത് തട്ടിയ ശേഷമാണ് താരം ഇറ്റലിയിലേക്കു കൂടുമാറിയത്. ഫ്രാന്‍സിനു വേണ്ടി 84 മല്‍സരങ്ങളില്‍ കളിച്ച മറ്റിയുഡി ഒമ്പത് ഗോളുകളും നേടിയിട്ടുണ്ട്.

ഇറ്റാലിയന്‍ ലീഗില്‍ (സെരി എ) ഇതുവരെ 12 താരങ്ങളാണ് കൊറോണ ബാധയെ തുടര്‍ന്നു ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ ഏഴു താരങ്ങളും സംഡോറിയ ക്ലബ്ബില്‍ നിന്നുള്ളവരാണ്. ഫിയൊറെന്റീനയുടെ മൂന്നു താരങ്ങളും ചികില്‍സയിലുണ്ട്. ഇറ്റലിയില്‍ ഇതിനകം 2500 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച 31,000 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.

Story first published: Wednesday, March 18, 2020, 17:27 [IST]
Other articles published on Mar 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+