For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലൈന്‍സ്മാനെ ഇടിച്ചു, ഒന്നല്ല, രണ്ടു വട്ടം... റിബറിക്ക് മുട്ടന്‍ പണി വരുന്നു, വീഡിയോ

താരത്തിനെതിരേ വന്‍ വിലക്ക് വന്നേക്കും

ribery

റോം: ഫ്രാന്‍സിന്റെ മുന്‍ വിവാദ ഫീല്‍ഡര്‍ ഫ്രാങ്ക് റിബറിക്കു മുട്ടന്‍ പണി വരുന്നു. നേരത്തേ തന്നെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായിട്ടുള്ള റിബറിക്ക് വീണ്ടും ഇതു തന്നെയാണ് വിനയായിരിക്കുന്നത്. ഇറ്റാലിയന്‍ ലീഗില്‍ ലാസിയോക്കെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ഫിയൊറെന്റീന 1-2നു തോറ്റിരുന്നു. ഈ മല്‍സരം കഴിഞ്ഞ് ഗ്രൗണ്ട് വിടവെയാണ് ഫിയൊറെന്റീന താരം കൂടിയായ റിബറി ലൈന്‍സ്മാന് നേരെ തട്ടിക്കയറിയത്. രണ്ടു തവണ ലൈന്‍സ്മാനെ താരം ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ പുറത്തു വന്നുകഴിഞ്ഞു. മൂന്നാം തവണയും ലൈന്‍സ്മാനെ നേരെ രോഷത്തോട് സമീപിച്ച റിബറിയെ ഒരാള്‍ പിടിച്ചു മാറ്റുകയായിരുന്നു.

ലൈന്‍സ്മാനെ കടന്നാക്രമിച്ച റിബറിക്കെതിരേ കടുത്ത ശിക്ഷാ നടപടികളുണ്ടാവുമെന്നുറപ്പായിക്കഴിഞ്ഞു. ദൈര്‍ഘ്യമേറിയ വിലക്ക് തന്നെ താരത്തിനു ചുമത്താന്‍ സാധ്യത കൂടുതലാണ്. മാച്ച് ഒഫീഷ്യല്‍സിനെതിരേ മോശമായി പെരുമാറുന്ന താരങ്ങള്‍ക്കെതിരേ സെരി എയ്ക്കു ശക്തമായ നിലാപാടണുള്ളത്. സാധാരണയായി മോശമായി പെരുമാറുന്നവരെ മൂന്നു മല്‍സരങ്ങളിലാണ് വിലക്കാറുള്ളത്. എന്നാല്‍ റിബറിയുടെ പെരുമാറ്റം അതിരു കടന്നതിനാല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ വിലക്ക് ലഭിക്കാനാണ് സാധ്യത. ഈ സീസണിനു മുമ്പാണ് റിബറി ഫിയൊറെന്റീനയിലെത്തിയത്.

ലാസിയോക്കെതിരേ ഫിയൊറെന്റീനയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയത് റിബറിയായിരുന്നു. 75ാം മിനിറ്റില്‍ താരത്തെ കോച്ച് പിന്‍വലിച്ചിരുന്നു. മല്‍സരം 1-1ന് അവസാനിക്കുമെന്നിരിക്കെയാണ് ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് ലാസിയോ വിജയഗോള്‍ നേടിയത്. ഈ ഗോളിനു തൊട്ടുമുമ്പ് ഫൗളിനെ തുടര്‍ന്നു ഫിയൊറെന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിക്കേണ്ടതായിരുന്നു. പക്ഷെ റഫറി ഫ്രീകിക്ക് അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കളി അവസാനിച്ച ശേഷം ലൈന്‍സ്മാന് നേരെ റിബറി തട്ടിക്കയറിയത്.

Story first published: Monday, October 28, 2019, 16:06 [IST]
Other articles published on Oct 28, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+