Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വര്‍ണക്കപ്പ് അവര്‍ തരുമോ? കാന്‍റെ മടിച്ചുനിന്നു, ഒടുവില്‍ ആ മോഹം പൂവണിഞ്ഞു!! വീഡിയോ

സ്വർണക്കപ്പ് കയ്യിൽ പിടിക്കാനുള്ള കാന്റെയുടെ മോഹം പൂവണിഞ്ഞു | Oneindia Malayalam

മോസ്‌കോ: ലോകത്തെ മുഴുവന്‍ ഒരു മാസത്തോളം ആവേശത്തിലാറാടിച്ച ലോകകപ്പിനു തിരശീല വീണപ്പോള്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ സംസാര വിഷയം. ലോക ചാംപ്യന്‍മാരായ ഫ്രഞ്ച് ടീമിലെ മിഡ്ഫീല്‍ഡറായ എന്‍ഗോലോ കാന്റെയാണ് വീഡിയോയിലെ താരം. കളിക്കളത്തില്‍ ചീറ്റപ്പുലിയെപ്പോലെ പറന്നു കളിക്കുന്ന കാന്റെ പക്ഷെ യഥാര്‍ഥ ജീവിതത്തില്‍ മറ്റൊരാളാണ്. വലിയ നാണംകുണുങ്ങിയായ താരം പലപ്പോഴും ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്നയാളാണ്.

1

മോസ്‌കോയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ തകര്‍ത്തു ഫ്രാന്‍സ് ലോക കിരീടം ചൂടിയപ്പോള്‍ എന്‍ഗോലോയും ടീമിലുണ്ടായിരുന്നു. കലാശക്കളിയില്‍ അത്ര മികച്ച പ്രകടനം നടത്തിയില്ലെങ്കിലും മറ്റു മല്‍സരങ്ങളിലെല്ലാം അദ്ദേഹം കളം നിറഞ്ഞു കളിച്ചിരുന്നു. ഫൈനലിനു ശേഷം ഫ്രഞ്ച് ടീം ലോകകിരീടം ഏറ്റുവാങ്ങിയ ശേഷം ആഹ്ലാദപ്രകടനം നടത്തുമ്പോള്‍ അവര്‍ക്കിടയില്‍ കാന്റെ ഒതുങ്ങി നില്‍ക്കുകയായിരുന്നു. ടീമംഗങ്ങള്‍ ട്രോഫി പരസ്പരം കൈമാറി ചുംബിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമെല്ലാം ചെയ്തപ്പോഴും കാന്റെ മടിച്ചുനിന്നു. സഹതാരങ്ങളില്‍ നിന്നും ട്രോഫി ചോദിച്ചു വാങ്ങാനുള്ള 'ധൈര്യം' അദ്ദേഹത്തിനില്ലായിരുന്നു.

കാന്റെയ്ക്ക് സഹതാരം എന്‍സോസി കിരീടം കൈമാറുന്നു..വീഡിയോ

എന്നാല്‍ കാന്റെയുടെ രക്ഷകനായി ടീമംഗം സ്റ്റീവന്‍ എന്‍സോന്‍സി എത്തുകയായിരുന്നു. ടീമംഗങ്ങളുടെ ആഹ്ലാദപ്രകടനത്തിനിടെ പതുങ്ങിനിന്ന കാന്റെയുടെ കൈകളില്‍ ട്രോഫി നല്‍കിയ എന്‍സോസി ഫോട്ടോയ്ക്കായി മുന്നിലേക്ക് ഇറക്കിവിടുകയുംചെയ്തു. കപ്പുമായി ഫോട്ടോഗ്രാഫര്‍മാരുടെ മുന്നില്‍ പോസ് ചെയ്യുമ്പോള്‍ കാന്റെയുടെ മുഖത്ത് ആഹ്ലാദവും അഭിമാനവുമെല്ലാം അലയടിക്കുന്നുണ്ടായിരുന്നു.

Story first published: Tuesday, July 17, 2018, 14:28 [IST]
Other articles published on Jul 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+