Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍, എംബാപ്പെ, ഡിമരിയ... ഫ്രാന്‍സില്‍ ഇനി ആരും പന്ത് തട്ടില്ല, ലീഗുകള്‍ റദ്ദാക്കി

പാരീസ്: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നു ഫ്രാന്‍സിലെ ഫുട്‌ബോള്‍ ലീഗുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ മുന്‍നിര ലീഗായ ലീഗ് വണ്‍ ഉള്‍പ്പെടെ എല്ലാ ലീഗുകളും ഉപേക്ഷിച്ചിരിക്കുകയാണ്. ഈ വര്‍ഷം സപ്തംബര്‍ വരെ രാജ്യത്തു ഒരു കായിക മല്‍സരങ്ങളും നടക്കില്ലെന്നു ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പെ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഫുട്‌ബോള്‍ ലീഗുകള്‍ റദ്ദാക്കപ്പെട്ടത്.

psg

2019-20 സീസണിലെ പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ്, പ്രത്യേകിച്ചും ഫുട്‌ബോള്‍ ഇനി പുനരാരംഭിക്കില്ലെന്നായിരുന്നു ഫിലിപ്പെയുടെ പ്രഖ്യാപനം. ഇതു കൂടാതെ 5000ത്തില്‍ കൂടുതല്‍ പേര്‍ എത്താന്‍ സാധ്യതയുള്ള രാജ്യത്തെ ഉല്‍സവങ്ങള്‍, വാണിജ്യ പ്രദര്‍ശനങ്ങള്‍, മറ്റു പൊതുപരിപാടികള്‍ ഇവയൊന്നും സപ്തംബറിനു മുമ്പ് നടത്താന്‍ പാടില്ലെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ലീഗിലെ ചാംപ്യന്മാര്‍, പ്രൊമേഷന്‍, തരംതാഴ്ത്തല്‍ എന്നീ വിഷയങ്ങളില്‍ ദേശീയ ഫുട്‌ബോള്‍ സംഘടനയായ ലീഗ് ഡി ഫുട്‌ബോള്‍ പ്രൊഫഷണല്‍ (എല്‍എഫ്പി) ഇനിയും തീരുമാനം കൈക്കൊണ്ടിട്ടില്ല. നിലവില്‍ ലീഗ് വണ്ണിലും ലീഗ് രണ്ടിലും 10 മല്‍സരങ്ങള്‍ വീതം സീസണില്‍ ബാക്കിയുണ്ട്.

ലീഗിലെ പോയിന്റ് പട്ടികയെക്കുറിച്ചും പ്രൊമോഷന്‍, തരംതാഴ്ത്തല്‍ എന്നിവയടക്കമുള്ള കാര്യത്തിലും തീരുമാനമെടുക്കാന്‍ മേയ് മധ്യത്തോടെ എല്‍എഫ്പി യോഗം ചേരുമെന്നാണ് വിവരം. നിലവിലെ ചാംപ്യന്‍മാരും ഫ്രാന്‍സിലെ ഗ്ലാമര്‍ ടീമുമായ പിഎസ്ജിയാണ് ഇപ്പോള്‍ ലീഗ് വണ്ണില്‍ തലപ്പത്തു നില്‍ക്കുന്നത്. 27 മല്‍സരങ്ങളില്‍ 22ലും ജയിച്ച പിഎസ്ജി രണ്ടു സമനിലയും മൂന്നു പരാജയവുമേറ്റുവാങ്ങി. 68 പോയിന്റാണ് പിഎസ്ജിക്കുള്ളത്. മാഴ്‌സെ (56), റെന്നസ് (50), ലില്ലെ (49), റെയിംസ് (41) എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

നിലവിലെ പോയിന്റ് പട്ടികയനുസരിച്ച് പിഎസ്ജിയും മാഴ്‌സെയുമാണ് അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുഘട്ടത്തിലേക്കു നേരിട്ടു യോഗ്യത നേടുക. മൂന്നാംസ്ഥാനക്കാരായ റെന്നസിന് ചാംപ്യന്‍സ് യോഗ്യതാ റൗണ്ട് കളിക്കേണ്ടി വരും.
അവസാന സ്ഥാനത്തുള്ള ടൊലൂസ്, അമിയെന്‍സ് തുടങ്ങിയ ക്ലബ്ബുകളാണ് നിലവില്‍ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നില്‍ക്കുന്നത്. 18ാം സ്ഥാനത്തുള്ള നിമെസിന് ലീഗില്‍ തുടരാന്‍ തരംതാഴ്ത്തല്‍-പ്രൊമോഷന്‍ പ്ലേഓഫില്‍ കളിക്കേണ്ടി വരും.

ലീഗ് വണ്ണിലെ നിലവിലെ കണക്കുകള്‍ പ്രകാരം ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം പിഎസ്ജിയുടെ സൂപ്പര്‍ താരമായ കിലിയന്‍ എംബാപ്പെയാണ്. 18 ഗോളുകളാണ് എംബാപ്പെ നേടിയത്. കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയത് പിഎസ്ജിയുടെ തന്നെ അര്‍ജന്റൈന്‍ സ്റ്റാര്‍ എയ്ഞ്ചല്‍ ഡി മരിയയാണ് (14).

Story first published: Wednesday, April 29, 2020, 10:40 [IST]
Other articles published on Apr 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+