Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions league: മൂന്നു മിനിറ്റിനിടെ രണ്ടു ഗോള്‍! ത്രില്ലറില്‍ പിഎസ്ജിക്കു സെമി ടിക്കറ്റ്

ലിസ്ബണ്‍: തോല്‍വിയുടെ വക്കില്‍ നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തി ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി യുവേഫ ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലേക്കു മുന്നേറി. ഇറ്റാലിയന്‍ ടീം അറ്റലാന്റയെയാണ് പോര്‍ച്ചുഗലില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ പിഎസ്ജി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. 0-1ന്റെ തോല്‍വിക്കരികില്‍ നിന്നായിരുന്നു പിഎസ്ജിയുടെ ഉജ്ജ്വല തിരിച്ചുവരവ്. അവസാന മൂന്നു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടി പിഎസ്ജി എതിരാളികളെ സ്തബ്ധരാക്കുകയായിരുന്നു.

Late PSG Comeback Stun Atalanta | Oneindia Malayalam
1

27ാം മിനിറ്റില്‍ മരിയോ പസാലിക്ക് നേടിയ ഗോളില്‍ അറ്റലാന്റ അട്ടിമറി വിജയവും ഉറപ്പിച്ചതായിരുന്നു. എന്നാല്‍ 90ാ മിനിറ്റില്‍ ഡിഫന്‍ഡര്‍ മാര്‍ക്വിഞ്ഞോസിലൂടെ പിഎസ്ജി സമനില പിടിച്ചുവാങ്ങി. അധിക സമയത്തിന്റെ മൂന്നാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ എറിക്ക് ചോപ്പോ മോട്ടിങിന്റെ ഗോള്‍ പിഎസ്ജിക്കു അവിസ്മരണീയ ജയം സമ്മാനിക്കുകയും ചെയ്തു. 1995നു ശേഷം ആദ്യമായാണ് പിഎസ്ജി ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലെത്തിയത്.

കളിയിലുടനീളം പിഎസ്ജിക്കു തന്നെയായിരുന്നു മേല്‍ക്കൈ. എന്നാല്‍ ഈ ആധിപത്യം ഗോളാക്കി മാറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഒന്നാംപകുതിയില്‍ നിരവധി ഗോളവസരങ്ങളാണ് പാഴാക്കിയത്. ഇവയില്‍ മൂന്നാംമിനിറ്റില്‍ ലഭിച്ച അവസരമായിരുന്നു ഏറ്റവും മികച്ചത്. പരിക്ക് ഭേദമായ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പിഎസ്ജിയുടെ പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു. 60ാം മിനിറ്റിലായിരുന്നു താരം കളത്തിലിറങ്ങിയത്.

2

ആദ്യപകുതിയില്‍ ഇരുടീമുകളും അറ്റാക്കിങ് ഫുട്‌ബോളായിരുന്നു കാഴ്ചവച്ചത്. ടീമിനെ മുന്നിലെത്തിക്കാനുള്ള ചില മികച്ച അവസരങ്ങള്‍ ആദ്യ പകുതിയില്‍ നെയ്മര്‍ നഷ്ടപ്പെടുത്തി. മറുഭാഗത്ത് അറ്റലാന്റയും പിഎസ്ജി ഗോള്‍മുഖത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന ചില നീക്കങ്ങള്‍ നടത്തി. എന്നാല്‍ ഗോളി കെയ്‌ലര്‍ നവാസിന്റെ ഇടപെടല്‍ അവരെ രക്ഷിച്ചു. ഹാന്‍സ ഹറ്റെബോര്‍, മാറ്റിയ കാല്‍ഡറ എന്നിവരുടെ ഗോളെന്നുറപ്പിച്ച രണ്ടു തകര്‍പ്പന്‍ ഹെഡ്ഡറുകളാണ് മിന്നുന്ന സേവിലൂടെ നവാസ് രക്ഷപ്പെടുത്തിയത്. എന്നാല്‍ 27ാം മിനിറ്റില്‍ ഫസ്റ്റ് ടൈം ഫിനിഷിലൂടെ പസാലിക്ക് അറ്റ്‌ലാന്റയ്ക്കു ലീഡ് നേടിക്കൊടുത്തു.

3

ഇതേ സ്‌കോറിനു തന്നെ കളി അവസാനിക്കാനിരിക്കെയായിരുന്നു 90ാം മിനിറ്റില്‍ പിഎസ്ജിയുടെ സമനില ഗോള്‍. നെയ്മറുടെ ക്രോസ് മാര്‍കിഞ്ഞോസ് വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു. അധിക സമയത്തിന്റെ മൂന്നാം മിനിറ്റില്‍ പിഎസ്ജിയുടെ വിജയഗോളും പിറന്നു. നെയ്മറുടെ പാസില്‍ നിന്നും എംബാപ്പെ ബോക്‌സിനു കുറുകെ നല്‍കിയ പന്ത് മോട്ടിങ് അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതോടെ പിഎസ്ജിയുടെ സെമി ബെര്‍ത്തും ഉറപ്പായി. അത്‌ലറ്റികോ മാഡ്രിഡും ലെയ്പ്ഷിഗും തമ്മിലുള്ള ക്വാര്‍ട്ടറിലെ വിജയികളാണ് സെമിയില്‍ പിഎസ്ജിയുടെ എതിരാളികള്‍.

Story first published: Thursday, August 13, 2020, 8:36 [IST]
Other articles published on Aug 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+