Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സലാ ചിറകിലേറി ലിവര്‍പൂള്‍ കുതിപ്പ്, ഏഴ് പോയിന്റിന്റെ ലീഡ്... അപരാജിതം പിഎസ്ജി

ലണ്ടന്‍/പാരിസ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ
ലിവര്‍പൂളും ചെല്‍സിയും വിജയത്തോടെ മുന്നേറ്റം നടത്തിയപ്പോള്‍ മുന്‍
ജേതാക്കളായ ആഴ്‌സനലിന് തിരിച്ചടി നേരിട്ടു. 22ാം റൗണ്ട് മല്‍സരത്തില്‍
ലിവര്‍പൂള്‍ 1-0ന് ബ്രൈറ്റണിനെയും ചെല്‍സി 2-1ന് ന്യൂകാസിലിനെയും
മറികടന്നപ്പോള്‍ ആഴ്‌സനലിനെ 0-1ന് വെസ്റ്റ്ഹാം പരാജയപ്പെടുത്തുകയായിരുന്നു.

ഗോളടി മികവ് തുടരുന്ന ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായാണ്
ബ്രൈറ്റണിനെതിരേ ലിവര്‍പൂളിന് വിജയം നേടിക്കൊടുത്തത്. 50ാം മിനിറ്റില്‍
പെനാല്‍റ്റി കിക്കിലൂടെയായിരുന്നു സലായുടെ വിജയഗോള്‍. മല്‍സരത്തില്‍
ലിവര്‍പൂള്‍ അര്‍ഹിച്ച വിജയം കൂടിയാണ് നേടിയത്. വിജയത്തോടെ ലീഗിലെ രണ്ടാം
സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് അകലം ഏഴാക്കി
വര്‍ധിപ്പിക്കാനും പട്ടികയില്‍ തലപ്പത്തുള്ള ലിവര്‍പൂളിനായി. 22
മല്‍സരങ്ങളില്‍ നിന്ന് 57 പോയിന്റുമായാണ് ലിവര്‍പൂള്‍ ലീഗില്‍ തലപ്പത്ത്
തുടരുന്നത്.

mohamed-salah

ന്യൂകാസിലിനെതിരേ പെഡ്രോ (ഒമ്പതാം മിനിറ്റ്), വില്ല്യന്‍ (57) എന്നിവരാണ്
ചെല്‍സിക്കു വേണ്ടി ലക്ഷ്യംകണ്ടത്. 40ാം മിനിറ്റില്‍ ക്ലാര്‍ക്കിന്റെ
വകയായിരുന്നു ന്യൂകാസിലിന്റെ ഏക ഗോള്‍. എന്നാല്‍, 48ാം മിനിറ്റില്‍ ഡിക്ലാന്‍
റൈസിലൂടെ വെസ്റ്റ്ഹാം ആഴ്‌സനലിനെ വീഴ്ത്തുകയായിരുന്നു.
അതേസമയം, ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി വിജയക്കുതിപ്പ്
തുടരുകയാണ്. ലീഗിലെ 18ാം റൗണ്ട് മല്‍സരത്തില്‍ പിഎസ്ജി എതിരില്ലാത്ത മൂന്ന്
ഗോളുകള്‍ക്ക് അമിയെന്‍സിനെ തകര്‍ക്കുകയായിരുന്നു. എഡിന്‍സന്‍ കവാനി (57ാംമിനിറ്റ്), കിലിയന്‍ എംബാപ്പെ (70), മാര്‍ക്വിഞ്ഞോസ് (79) എന്നിവരാണ്
പിഎസ്ജിക്കു വേണ്ടി നിറയൊഴിച്ചത്. ലീഗില്‍ തുടര്‍ച്ചയായ 18ാം മല്‍സരത്തിലാണ്
പിഎസ്ജി അപരാജിത കുതിപ്പ് നടത്തുന്നത്.

Story first published: Sunday, January 13, 2019, 11:28 [IST]
Other articles published on Jan 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+