Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജെനോവയുടെ പതിനാറുകാരന്‍ മൊണാക്കോയിലെത്തി, ഇവന്‍ ടോട്ടിയുടെ പിന്‍ഗാമിയോ?

മിലാന്‍: ഫ്രഞ്ച് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ മൊണാക്കോക്ക് പതിനാറ് വയസുള്ള സ്‌ട്രൈക്കര്‍. ജെനോവയില്‍ നിന്ന് പെട്രോ പെല്ലെഗ്രിയെ ടീമിലെത്തിച്ചാണ് മൊണാക്കോ ഗോളടിക്കാന്‍ കൗമാരക്കരുത്തിനെ കൂട്ടുപിടിച്ചത്. 2016 ഡിസംബറില്‍ ജെനോവക്കായി പെല്ലെഗ്രി അരങ്ങേറുമ്പോള്‍ പ്രായം 15 വര്‍ഷവും 280 ദിവസവുമായിരുന്നു. ഇത് ഇറ്റലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റതാരമെന്ന റെക്കോര്‍ഡില്‍ പെല്ലെഗ്രിക്ക് ഇടം നല്‍കി.

അണ്ടര്‍ 19 ലോകകപ്പ്: പാകിസ്താനെ നാണം കെടുത്തി ഇന്ത്യ, ഇനി ഫൈനല്‍
കഴിഞ്ഞ വര്‍ഷം മെയ് മാസം ഫ്രാന്‍സെസ്‌കോ ടോട്ടി റോമക്കായി അവസാന മത്സരം കളിക്കാനിറങ്ങിയപ്പോഴായിരുന്നു ജെനോവക്കായി പെല്ലെഗ്രിയുടെ ആദ്യ ഗോള്‍ പിറന്നത്. ഒരു ലെജന്‍ഡ് ബൂട്ടഴിക്കുന്ന ദിവസം, അതേ ഗ്രൗണ്ടില്‍ മറ്റൊരു താരത്തിന്റെ ഉദയമാണ് ഇറ്റലി കണ്ടത്.

football

ഇറ്റാലിയന്‍ സീരി എ യില്‍ ഇത്തവണ എട്ട് മത്സരങ്ങളില്‍ നിന്ന് ടീനേജ് താരം മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്. 2001 ല്‍ ജനിച്ചവരില്‍ സീരി എ ഗോള്‍ ആദ്യം നേടിയത് പെല്ലെഗ്രിയാണ്. സെപ്തംബറില്‍ മറ്റൊരു റെക്കോര്‍ഡും പെല്ലെഗ്രിയെ തേടിയെത്തി. സീരി എ ലീഗില്‍ ഒരു മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ലാസിയോക്കെതിരെ 2-3ന് ജെനോവ ജയിച്ചപ്പോഴായിരുന്നു പെല്ലെഗ്രി ഇരട്ട ഗോളുകളുമായി താരമായത്.

ലീഗില്‍ നാലാം സ്ഥാനത്തുള്ള മൊണാക്കോ ഒന്നാം സ്ഥാനത്തുള്ള പി എസ് ജിയുമായി പതിമൂന്ന് പോയിന്റ് പിറകിലാണ്.

Story first published: Tuesday, January 30, 2018, 10:57 [IST]
Other articles published on Jan 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+