Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

EPL: പുത്തന്‍ ചെല്‍സി തുടക്കം മോശമാക്കിയില്ല, ബ്രൈറ്റണിനെ തുരത്തി അക്കൗണ്ട് തുറന്നു

1

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിനു മുന്‍ ചാംപ്യന്‍മാരായ ചെല്‍സി ജയത്തോടെ തുടക്കമിട്ടു. ഫ്രാങ്ക് ലംപാര്‍ഡിനു കീഴില്‍ പുത്തന്‍ ലുക്കില്‍ ഇറങ്ങി ബ്ലൂസ് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ബ്രൈറ്റണിനെ തുരത്തുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ വോള്‍ഫ്‌സ് 2-0ന് ഷെഫീല്‍ഡ് യുനൈറ്റഡിനെ തോല്‍പ്പിച്ചു.

ബ്രൈറ്റണിനെതിരേ അവരുടെ മൈതാനത്തു നടന്ന കളിയില്‍ ജോര്‍ജീഞ്ഞോ (23ാം മിനിറ്റ്), റീസ്സ് ജെയിംസ് (56), കേര്‍ട്ട് സൗമ (66) എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് ബ്രൈറ്റണിന്റെ ഗോള്‍ മടക്കി. പുതുതായി ടീമിലെത്തിയ ജര്‍മന്‍ താരങ്ങളായ ടിമോ വെര്‍ണറും കെയ് ഹാവെട്‌സും ഈ മല്‍സരത്തിലൂടെ ചെല്‍സിക്കായി പ്രീമിയര്‍ ലീഗില്‍ അരങ്ങേറി. ഇരുവരെയും പ്ലെയിങ് ഇലവനില്‍ തന്നെ ലംപാര്‍ഡ് ഉള്‍പ്പെടുത്തിയിരുന്നു.

2

ഗോള്‍ നേടാനായില്ലെങ്കിലും ആദ്യത്തെ ഗോളിനു വഴിയൊരുക്കിയത് വെര്‍ണറായിരുന്നു. അദ്ദേഹത്തെ ബ്രൈറ്റണ്‍ ഗോള്‍കീപ്പര്‍ മാറ്റ് റയാന്‍ ബോക്‌സനികത്ത് വച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റിയില്‍ നിന്നായിരുന്നു ജോര്‍ജീഞ്ഞോ ടീമിന്റെ അക്കൗണ്ട് തുറന്നത്. കളിയുടെ ആദ്യത്തെ 20 മിനിറ്റില്‍ ഇരുടീമിന്റെയും ഭാഗത്തു നിന്നും ഗോള്‍ നീക്കങ്ങളൊന്നും കണ്ടില്ല. അതുകൊണ്ടു തന്നെ ഗോള്‍കീപ്പര്‍ പരീക്ഷിക്കപ്പെട്ടതുമില്ല. ബ്രൈറ്റണിനു വന്ന പിഴവില്‍ നിന്നായിരുന്നു ചെല്‍സിയുടെ ആദ്യ ഗോള്‍. സ്റ്റീവന്‍ അല്‍സാറ്റെയില്‍ നിന്നും പന്ത് തട്ടിയെടുത്ത ശേഷം ജോര്‍ജീഞ്ഞോ നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച വെര്‍ണറെ ബോക്‌സികത്ത് വച്ച് ബ്രൈറ്റണ്‍ ഗോളി ഫൗള്‍ ചെയ്യുകയായിരുന്നു.

രണ്ടാംപകുതിയാരംഭിച്ച് ഒമ്പത് മിനിറ്റിനകം ബ്രൈറ്റണ്‍ സമനില പിടിച്ചുവാങ്ങി. ബോകസിനു പുറത്തു നിന്നുമുള്ള ലോങ്‌റേഞ്ചറുകള്‍ തടയുന്നതില്‍ ചെല്‍സി ഗോള്‍കീപ്പര്‍ കെപ്പയുടെ വീക്ക്‌നെസ് ഒരിക്കല്‍ക്കൂടി തുറന്നു കാണിച്ച ഗോളായിരുന്നു ഇത്. ബ്രൈറ്റണ്‍ താരം ട്രൊസാര്‍ഡ് തൊടുത്ത ലോങ്‌റേഞ്ചര്‍ കെപ്പയുടെ കൈകള്‍ക്കടിയിലൂടെ വലയുടെ ഇടതുമൂലയില്‍ തുളഞ്ഞു കയറുകയായിരുന്നു. രണ്ടു മിനിറ്റിനകം ചെല്‍സി ലീഡ് തിരിച്ചു പിടിച്ചു. മറ്റൊരു ലോങ്‌റേഞ്ച് ഷോട്ടില്‍ നിന്നായിരുന്നു റീസ്സെ സ്‌കോര്‍ ചെയ്തത്. താരത്തിന്റെ കന്നി പ്രീമിയര്‍ ലീഗ് ഗോള്‍ കൂടിയായിരുന്നു ഇത്. 66ാം മിനിറ്റില്‍ സൗമ കോര്‍ണറില്‍ നിന്നും മൂന്നാം ഗോളും കണ്ടെത്തിയതോടെ ചെല്‍സി വിജയുമുറപ്പാക്കി.

3

ജയിക്കാനായെങ്കിലും അത്ര ആധികാരികമായിരുന്നില്ല ചെല്‍സിയുടെ പ്രകടനം. ബോള്‍ പൊസെഷനിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം ബ്രൈറ്റണിനായിരുന്നു മുന്‍തൂക്കം. പക്ഷെ ഈ ആധിപത്യം മുതലെടുക്കാന്‍ അവര്‍ക്കു സാധിച്ചില്ല. ട്രാന്‍സ്ഫര്‍ വിപണയിയില്‍ കോടികള്‍ ചെലവഴിച്ച് പല താരങ്ങളെയും പുതുതായി കൊണ്ടു വന്ന ചെല്‍സിയില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനമല്ല ആരാധകര്‍ക്കു ലഭിച്ചത്.

Story first published: Tuesday, September 15, 2020, 8:44 [IST]
Other articles published on Sep 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+