ചെല്‍സിയെ പരിശീലിപ്പിക്കാന്‍ ഫ്രാങ്ക് ലംപാര്‍ഡും മിഷേല്‍ ബല്ലാക്കും എത്തുന്നു
ലണ്ടന്‍: പരിശീലകന്‍ മൗറീസിയോ സാറി യുവന്റസിലേക്ക് പോയതിനെ തുടര്‍ന്ന് ചെല്‍സി ടീമിന്റെ പുതിയ പരിശീലകനാകാന്‍ ടീമിന്റെ ഇതിഹാസതാരം ഫ്രാങ്ക് ലംപാര്‍ഡും മുന്‍താരം മിഷേല്‍ ബല്ലാക്കും എത്തുന്നതായി റിപ്പോര്‍ട്ട്. ഡര്‍ബി കൗണ്ടിയുടെ പരിശീലകനായി കഴിവ് തെളിയിച്ച ലംപാര്‍ഡ് മുഖ്യ പരിശീലകനാകുമ്പോള്‍ ബല്ലാക്ക് സഹപരിശീലകനായാണ് ക്ലബ്ബിലെത്തുകയെന്നാണ് സൂചന.

ചെല്‍സിയില്‍ 13 വര്‍ഷം കളിക്കാരനായിരുന്ന ലംപാര്‍ഡ് പരിശീലകനായി എത്തുമ്പോള്‍ ആരാധകരും ക്ലബ്ബും ഏറെ പ്രതീക്ഷയിലാണ്. ലംപാര്‍ഡിനായി ചെല്‍സി സമീപിച്ചതായി ഡര്‍ബി സ്ഥിരീകരിച്ചിട്ടുണ്ട്. സീസണ് മുന്നോടിയായി കളികള്‍ ഉള്ളതിനാല്‍ ഇരു ടീമുകള്‍ക്കും എത്രയും പെട്ടെന്ന് പരിശീലകനെ നിയമിക്കേണ്ടതുണ്ട്. അതിനാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ചെല്‍സിക്കായി 648 മത്സരങ്ങള്‍ കളിച്ച ലംപാര്‍ഡ് 11 പ്രധാന ട്രോഫികള്‍ നേടാന്‍ ക്ലബ്ബിനൊപ്പമുണ്ടായിരുന്നു. ലംപാര്‍ഡ് ചെല്‍സിയില്ലെത്തിയാല്‍ വലിയ വെല്ലുവിളിയാണ് നേരിടാനുണ്ടാവുക. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിനൊപ്പം ഇത്തവണ സൂപ്പര്‍താരം ഏദന്‍ ഹസാര്‍ഡ് ഉണ്ടാകില്ല. മാത്രമല്ല, പുതിയ കളിക്കാരെ എത്തിക്കുന്നതില്‍ ഫിഫയുടെ വിലക്കും ക്ലബ്ബിന് തിരിച്ചടിയാകും. ഇപ്പോഴത്തെ കളിക്കാരെ ഉപയോഗിച്ച് മികച്ച പ്രകടനം നടത്താന്‍ ലംപാര്‍ഡിന് കഴിയുമോ എന്നതിലും ആരാധകര്‍ക്ക് ആശങ്കയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications