വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫ്രാന്‍സിലെങ്ങും നിലയ്ക്കാത്ത ആഘോഷം; കളിക്കാരെ സ്വീകരിക്കാനെത്തിയത് 5 ലക്ഷം ആരാധകര്‍

പാരീസ്: റഷ്യ ലോകകപ്പില്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന് പാരീസിലെ തെരുവുകളില്‍ ലഭിച്ചത് ആരും കൊതിച്ചുപോകുന്ന സ്വീകരണം. രാജ്യത്തെ എല്ലാ വഴികളും പാരീസിലേക്കെന്ന പോലെയായിരുന്നു ജനങ്ങള്‍ ഒഴുകിയെത്തിയത്. ഏതാണ്ട് 5 ലക്ഷത്തോളം ഫുട്‌ബോള്‍ ആരാധകര്‍ തങ്ങളുടെ സൂപ്പര്‍ ഹീറോകളെ കാണാന്‍ റോഡിനിരുവശും തടിച്ചുകൂടിയിരുന്നതായാണ് റിപ്പോര്‍ട്ട്.

france team

കളിക്കാരെ ആനയിച്ച തുറന്ന ബസ് പാരീസിലെ റോഡുകളിലൂടെ നീങ്ങിയപ്പോള്‍ നീലയും വെള്ളയും ചുവപ്പുമുള്ള ഫ്രാന്‍സിന്റെ ത്രിവര്‍ണ ദേശീയപതാകയുമായി ആരാധകര്‍ തിക്കിത്തിരക്കി. ആബാലവൃദ്ധം ജനങ്ങളും വിവെ ലാ ഫ്രാന്‍സ് (ഫ്രാന്‍സ് നീണാള്‍ വാഴട്ടെ) എന്ന മുദ്രാവാക്യം വിളികളികളുമായി ആഹ്ലാദത്തിമിര്‍പ്പിലായിരുന്നു.

ആരാധകരുടെ ആവേശം കളിക്കാരെയും ആനന്ദത്തിലാഴ്ത്തി. ടീമിലെ ചില താരങ്ങള്‍ ആരാധക ലക്ഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന തിരക്കിലായിരുന്നു. ലോകകപ്പ് ഉയര്‍ത്തിപ്പിടിച്ച് മുതിര്‍ന്ന താരങ്ങള്‍ ആരാധകര്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിച്ചേക്കാവുന്ന മഹത്തായ കാഴ്ചയൊരുക്കി.

പോള്‍ പോഗ്ബ, ബെന്‍ജമിന്‍ മെന്‍സി, സാമുവല്‍ ഉംറ്റിറ്റി, കിലിയന്‍ എംബാപ്പെ, അന്റോണിയോ ഗ്രിസ്മാന്‍ തുടങ്ങിയവരായിരുന്നു ടീമിലെ ആഘോഷ കമ്മറ്റിക്കാര്‍. അവര്‍ ആടിയും പാടിയും സഹതാരങ്ങളെയും പരിശീലക സംഘത്തെയും ഊര്‍ജ്വസ്വലരാക്കി. ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കളിക്കാര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പുറത്തിറക്കുകയും ചെയ്തു.

ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ഇനി കളിക്കാരെ കാത്തിരിക്കുന്നത്. സ്വകാര്യമായും അല്ലാതെയും ഒട്ടേറെ ആഘോഷ പരിപാടികളില്‍ ഇനി ടീം അംഗങ്ങള്‍ പങ്കെടുക്കേണ്ടതായിട്ടുണ്ട്. ക്ലബ്ബ് ഫുട്‌ബോള്‍ സീസണ്‍ തുടങ്ങുവരേയ്ക്കും ഫ്രഞ്ചുകാരും ടീം അംഗങ്ങളും ലോകകപ്പിന്റെ ആവേശത്തിലായിരിക്കുമെന്നുറപ്പ്.

Story first published: Tuesday, July 17, 2018, 14:25 [IST]
Other articles published on Jul 17, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X