Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനലിനു മുമ്പൊരു ഫൈനല്‍... ഫ്രാന്‍സ്-സ്‌പെയിന്‍ ക്ലാസിക്ക് ചൊവ്വാഴ്ച, ഇംഗ്ലണ്ടും കളത്തില്‍

കൊല്‍ക്കത്ത/ മഡ്ഗാവ്: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടറില്‍ തന്നെ ഫൈനലിനു തുല്യമായൊരു പോരാട്ടം വരുന്നു. ചൊവ്വാഴ്ചയാണ് യൂറോപ്യന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളായ ഫ്രാന്‍സും സ്‌പെയിനും അങ്കംകുറിക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ടും രാത്രിയിലുമായി നാലു നോക്കൗട്ട്‌റൗണ്ട് മല്‍സരങ്ങളുണ്ട്. വൈകീട്ട് അഞ്ചിന് മഡ്ഗാവില്‍ ഇറാന്‍ മെക്‌സിക്കോയുമായും ഗുവാഹത്തിയില്‍ ഫ്രാന്‍സ് സ്‌പെയിനുമായും കൊമ്പുകോര്‍ക്കും. രാത്രി എട്ടിനു കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട് ജപ്പാനെയും മഡ്ഗാവില്‍ ഇറാഖ് മാലിയെയും നേരിടും.

ക്ലാസിക്ക് പോരാട്ടം

ക്ലാസിക്ക് പോരാട്ടം

പ്രീക്വാര്‍ട്ടറിലെ ക്ലാസിക്ക് പോരാട്ടമെന്നു വിശേഷിപ്പിക്കാവുന്ന മല്‍സരമാണ് ഫ്രാന്‍സ്-സ്‌പെയിന്‍ മല്‍സരം. കിരീട ഫേവറിറ്റുകള്‍ കൂടിയായ ഇരുടീമും കൊമ്പുകോര്‍ക്കുമ്പോള്‍ അന്തിമ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കുക അസാധ്യം.

ഗ്രൂപ്പ് ജേതാക്കളായി ഫ്രാന്‍സ്

ഗ്രൂപ്പ് ജേതാക്കളായി ഫ്രാന്‍സ്

ഗ്രൂപ്പ് ഈ ചാംപ്യന്മാരെന്ന തലയെടുപ്പോടെയാണ് ഫ്രാന്‍സിന്റെ നോക്കൗട്ട്‌റൗണ്ട് പ്രവേശനം. ഗ്രൂപ്പിലെ മൂന്നു കളികളിലും ഫ്രഞ്ച് പട വിജയക്കൊടി നാട്ടി. ന്യൂ കാലഡോണിയയെ 7-1ന് മുക്കിയാണ് ഫ്രാന്‍സ് വലവറിയിച്ചത്. രണ്ടാമത്തെ കളിയില്‍ ജപ്പാനും ഫ്രാന്‍സിന്റെ കരുത്തറിഞ്ഞു. ജയിച്ചത് 2-1ന്. അവസാന കളിയില്‍ ഫ്രാന്‍സ് വീണ്ടും ഗോള്‍മഴ പെയ്യിച്ചു. ഹോണ്ടുറാസിനെ നാണംകെടുത്തിയത് 5-1നായിരുന്നു.

അമീന്‍-ഫ്രഞ്ച് വജ്രായുധം

അമീന്‍-ഫ്രഞ്ച് വജ്രായുധം

അമീന്‍ ഗുരിയെന്ന സൂപ്പര്‍ താരത്തിന്റെ ഗോളടിമികവിലാണ് ഫ്രഞ്ച് കുതിപ്പ്. ഇതിനകം അഞ്ചു ഗോളുകള്‍ നേടി അമീന്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി മാറിക്കഴിഞ്ഞു. കാലെഡോണിയക്കെതിരായയ ആദ്യ കളിയില്‍ ഇരട്ടഗോളോടെ തുടങ്ങിയ അമീന്‍ രണ്ടാമത്തെ കളിയിലും ഡബിള്‍ അടിച്ചു. അവസാന മല്‍സരത്തില്‍ ഒരു ഗോളായിരുന്നു താരത്തിന്റെ സമ്പാദ്യം. അമീനിനെ പിടിച്ചുകെട്ടുന്നതിനെ ആശ്രയിച്ചിരിക്കും സ്‌പെയിനിന്റെ വിജയസാധ്യതകള്‍.

തുടക്കം പാളി, പിന്നെ തിരിച്ചുവന്നു സ്‌പെയിന്‍

തുടക്കം പാളി, പിന്നെ തിരിച്ചുവന്നു സ്‌പെയിന്‍

ടൂര്‍ണമെന്റില്‍ സ്‌പെയിനിന്റെ തുടക്കം പെയ്‌നോടെയായിരുന്നു. ആദ്യ കളിയില്‍ ബ്രസീലിനോട് 1-2നു തോറ്റ ചെമ്പട പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി. രണ്ടാമത്തെ മല്‍സരത്തില്‍ നൈജറിനെ 4-0ന് തകര്‍ത്ത് സ്‌പെയിന്‍ തിരിച്ചുവന്നു. അവസാന മല്‍സരത്തില്‍ ഉത്തര കൊറിയയെ 2-0ന് തോല്‍പ്പിച്ച് സ്‌പെയിന്‍ അവസാന 16 ടീമുകളിലൊന്നായി മാറുകയായിരുന്നു.

ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ട്

ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ട്

ഗ്രൂപ്പ് എഫില്‍ നിന്നാണ് ഇംഗ്ലണ്ടിന്റെ നോക്കൗട്ട്‌റൗണ്ട് പ്രവേശനം. കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച ഇംഗ്ലണ്ട് ഒന്നാംസ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് വാങ്ങിയത്. ചിലിയെ 4-0ന് മുക്കിയ ഇംഗ്ലണ്ട് ആവേശകരമായ മല്‍സരത്തില്‍ മെക്‌സിക്കോയെ 3-2ന് മറികടന്നു. അവസാന കളിയില്‍ ഇറാഖിനെ 4-0ന് തരിപ്പണമാക്കി ഇംഗ്ലീഷ് കൗമാര നിര ഗ്രൂപ്പ് ചാംപ്യന്‍മാരാവുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ ലക്ഷ്യം

ഇംഗ്ലണ്ടിന്റെ ലക്ഷ്യം

അണ്ടര്‍ 17 ലോകകപ്പില്‍ തങ്ങളുടെ മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. 2011ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പിനു ശേഷം ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ കണ്ടിട്ടില്ല. ഈ ദുഷ്‌പേര് തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇംഗ്ലണ്ട് ജപ്പാനുമായി പോരടിക്കുക.

ചിലിയിലെ നാണക്കേട്

ചിലിയിലെ നാണക്കേട്

2015ല്‍ ചിലിയില്‍ നടന്ന ലോകകപ്പില്‍ നാണംകെട്ടതിന് ഇത്തവണ പ്രായശ്ചിത്തം ചെയ്യുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അന്ന് ഗ്രൂപ്പുഘട്ടത്തിലെ ഒരു കളി പോലും ജയിക്കാന്‍ ഇംഗ്ലണ്ടിനായില്ല. നേടിയതാവട്ടെ ഒരു ഗോളും. ഇത്തവണ മൂന്നു മല്‍സരങ്ങളില്‍ നിന്നു 11 ഗോളുകള്‍ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയിട്ടുണ്ട്.

ഏഷ്യന്‍ പ്രതീക്ഷ

ഏഷ്യന്‍ പ്രതീക്ഷ

ഏഷ്യയില്‍ നിന്നുള്ള രണ്ടു ടീമുകളും ചൊവ്വാഴ്ച നോക്കൗട്ട് റൗണ്ടില്‍ ഇറങ്ങുന്നുണ്ട്. ഇറാനും ഇറാഖുമാണ് ഏഷ്യന്‍ അഭിമാനമാവാന്‍ തയ്യാറെടുക്കുന്നത്. ഇറാന്‍ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ചാംപ്യന്‍ഷിപ്പില്‍ കാഴ്ചവച്ചത്. ജര്‍മനിയുള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് ജേതാക്കളായി ഇറാന്‍ പ്രീക്വാര്‍ട്ടറില്‍ എത്തുകയായിരുന്നു. ഗ്രൂപ്പ് മല്‍സരത്തില്‍ ജര്‍മനിയെ 4-0ന് തകര്‍ക്കാനും ഇംഗ്ലണ്ടിനു സാധിച്ചു.ഇറാഖാവട്ടെ ഗ്രൂപ്പ് എഫില്‍ ഇംഗ്ലണ്ടിനു പിന്നില്‍ റണ്ണറപ്പായാണ് നോക്കൗട്ട് റൗണ്ടിലെത്തിയത്.

Story first published: Monday, October 16, 2017, 15:42 [IST]
Other articles published on Oct 16, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+