Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രാന്‍സിനെ വിറപ്പിക്കാന്‍ പെറു; പോരാട്ടം കനക്കും; ജയപ്രവചനം ആര്‍ക്ക്?

പെറുവും ഫ്രാൻസും തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കും | Oneindia Malayalam

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് സിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ഫ്രാന്‍സ് പെറുവിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ കളിയില്‍ ഓസ്‌ട്രേലിയയെ 2-1 എന്ന മാര്‍ജിനില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഫ്രാന്‍സിന്റെ വരവ്. പെറുവാകട്ടെ ഡെന്മാര്‍ക്കിനോട് ഒരു ഗോളിന് തോറ്റതിന്റെ ആഘാതത്തിലും. ജയിച്ചാല്‍ ഫ്രാന്‍സിന് പ്രീക്വാര്‍ട്ടറിലെത്താം. പെറു പുറത്താവുകയും ചെയ്യും.

france

അന്റോയ്ന്‍ ഗ്രീസ്മാന്‍, ഓസ്മാനെ ഡെംബലെ, കൈലിയന്‍ എംബാപ്പെ, പോള്‍ പോഗ്ബ എന്നവരായിരിക്കും ഫ്രാന്‍സിന്റെ ശ്രദ്ധാകേന്ദ്രം. സ്‌ട്രൈക്കര്‍ ഒളിവര്‍ ജിറൂഡ് ഗ്രീസ്മാനൊപ്പം ആദ്യ ഇലവനില്‍ത്തന്നെ ഉള്‍പ്പെട്ടേക്കുമെന്ന് സൂചനയുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച കളിയല്ല ഫ്രാന്‍സ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ആദ്യ കളിയില്‍നിന്നും ചില മാറ്റങ്ങള്‍ ഫ്രാന്‍സ് ടീമില്‍ ഉണ്ടായേക്കും.

പെറുവാകട്ടെ, ഡെന്മാര്‍ക്കിനെതിരെ മികച്ചു നിന്നെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല. ലഭിച്ച പെനാല്‍റ്റി പാഴാക്കുകകൂടി ചെയ്തത് വര്‍ഷങ്ങള്‍ക്കുശേഷം ലോകകപ്പിനെത്തിയ ടീമിന് തിരിച്ചടിയായി. തോറ്റാല്‍ പുറത്താകുമെന്നതിനാല്‍ സര്‍വശക്തിയുമെടുത്തായിരിക്കും പെറു ഫ്രാന്‍സിനെതിരായ മത്സരത്തിനിറങ്ങുക. ഒരു തവണ മാത്രമാണ് ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയത്. അന്ന് ഫ്രാന്‍സിനൊപ്പമായിരുന്നു ജയം. റഷ്യയില്‍ ഫ്രാന്‍സ് പെറുവിനെ രണ്ടുഗോള്‍ മാര്‍ജിനിലെങ്കിലും തോല്‍പ്പിക്കുമെന്നാണ് പ്രവചനം.



Story first published: Thursday, June 21, 2018, 10:05 [IST]
Other articles published on Jun 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+