For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജയമുറപ്പിച്ച് ഫ്രാന്‍സ് ഓസ്‌ട്രേലിയയ്‌ക്കെതിരെ; സ്‌കോര്‍ പ്രവചനം ഇങ്ങനെ

മോസ്‌കോ: റഷ്യ ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ഫ്രാന്‍സും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് കസാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഓസ്‌ട്രേലിയയ്‌ക്കെതിരെ വ്യക്തമായ ആധിപത്യമുള്ള ഫ്രാന്‍സ് ജയിക്കുമെന്ന് ഉറപ്പിച്ചാകും ആദ്യ മത്സരത്തിനിറങ്ങുക. ഫ്രാന്‍സിനെതിരെ സമനില പോരാട്ടത്തിന് ഓസ്‌ട്രേലിയയും കളത്തിലിറങ്ങും.

സൂപ്പര്‍ താരങ്ങളുമായാണ് 1998ലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ വരവ്. ഇത്തവണ കപ്പ് നേടുമെന്ന പ്രവചനത്തില്‍ മുന്നിലുള്ള ടീമില്‍ ഗ്രിസ്മാന്‍, പോഗ്ബ, കോന്റെ, ജിറൂഡ്, എംബാപ്പെ, ഉംറ്റിറ്റി തുടങ്ങിയ പ്രതിഭാധനന്മാരുണ്ട്. ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലെത്താനുള്ള കുതിപ്പിനാകും ഫ്രാന്‍സ് തുടക്കമിടുക.

australia

അതേസമയം, യോഗ്യതാ റൗണ്ടില്‍ വിയര്‍ത്താണ് ഓസ്‌ട്രേലിയ ലോകകപ്പിനെത്തുന്നത്. സൗദി, ജപ്പാന്‍ എന്നിവര്‍ക്ക് പിന്നില്‍ സിറിയയോട് പ്ലേ ഓഫ് കളിച്ചെത്തിയ ഓസ്‌ട്രേലിയയ്ക്ക് പ്രീക്വാര്‍ട്ടര്‍ സ്വപ്‌നമുണ്ട്. മുപ്പത്തിയെട്ടുകാരനായ ടിം കാഹില്‍ തന്നെയാണ് ഇപ്പോഴും ടീമിന്റെ പ്രധാന സ്‌ട്രൈക്കര്‍. മധ്യനിരയും പ്രതിരോധവും ദുര്‍ബലമായ ഓസ്‌ട്രേലിയ ലോകകപ്പിലെ ചെറുടീമുകളിലൊന്നായാണ് കരുതപ്പെടുന്നത്.

2001ല്‍ ഫ്രാന്‍സിനെ അട്ടിമറിച്ച ചരിത്രം ഓസ്‌ട്രേലിയയ്ക്കുണ്ട്. എന്നാല്‍, സന്നാഹ മത്സരങ്ങളിലെ തുടര്‍ തോല്‍വികള്‍ ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കും. ഇരു ടീമുകളും നേരത്തെ നാലുതവണ ഏറ്റമുട്ടിയപ്പോള്‍ രണ്ടുതവണ ഫ്രാന്‍സ് ജയിച്ചു. ഒരുതവണ വിജയം ഓസ്‌ട്രേലിയയ്‌ക്കൊപ്പം. ഒരു മത്സരം സമനിലയിലായി. റഷ്യയില്‍ കുറഞ്ഞത് മൂന്നു ഗോള്‍ മാര്‍ജിനില്‍ ഫ്രാന്‍സ് ജയിക്കുമെന്നാണ് പ്രവചനം.

Story first published: Saturday, June 16, 2018, 11:31 [IST]
Other articles published on Jun 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+