For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ന് അര്‍ജന്റീന ഫ്രാന്‍സ് തീപാറുന്ന പോരാട്ടം; മെസ്സി മടങ്ങുമോ? പ്രവചനം ഈ ടീമിന്

ഇന്ന് അർജന്റീന ഫ്രാൻസ് പോരാട്ടം | Oneindia Malayalam

കസാന്‍: റഷ്യ ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഏറ്റുമുട്ടും. ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 7.30ന് കസാന്‍ അരീനയിലാണ് മത്സരം. ഗ്രൂപ്പ് മത്സരങ്ങളില്‍ തപ്പിത്തടഞ്ഞ അര്‍ജന്റീനയും ശരാശരി പ്രകടനം നടത്തിയ ഫ്രാന്‍സും തമ്മിലുള്ള മത്സരം കസാനിലെ പുല്‍മൈതാനത്തെ തീപിടിപ്പിക്കുമെന്നുറപ്പ്.

കഴിഞ്ഞ ലോകകപ്പില്‍ റണ്ണറപ്പുകളായ അര്‍ജന്റീനയ്ക്ക് ഇത്തവണ പറയത്തക്ക പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഐസ്‌ലാന്‍ഡിനോട് സമനിലയും ക്രൊയേഷ്യയോട് ഞെട്ടിക്കുന്ന തോല്‍വിയും വഴങ്ങിയ ടീം പുറത്താകലിന്റെ വക്കിലായിരുന്നു. നൈജീരിയയ്‌ക്കെതിരെ അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ തൂങ്ങിയാണ് ടീം പ്രീക്വാര്‍ട്ടറിന് അര്‍ഹത നേടിയത്.

samuelumtiti

മികച്ച കളിക്കാരുമായെത്തിയ ഫ്രാന്‍സും ലോകകപ്പില്‍ പ്രീതീക്ഷിച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. ആദ്യ രണ്ടു മത്സരത്തില്‍ ദുര്‍ബലരെന്ന് കരുതപ്പെടുന്ന ഓസ്‌ട്രേലിയയോടും പെറുവിനോടും ഒരു ഗോള്‍ മാര്‍ജിനില്‍ ജയിച്ച ടീം അവസാന മത്സരത്തില്‍ ഡെന്മാര്‍ക്കിനോട് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. ഏഴു പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഫ്രാന്‍സിന്റെ വരവ്.

കഴിഞ്ഞ മത്സരത്തിലെ അതേ ശൈലിയില്‍ അതേ ടീമിനെയാകും അര്‍ജന്റീന ഫ്രാന്‍സിനെതിരെയും അണിനിരത്തുക. മെസ്സിയും ഹിഗ്വയിനും മുന്നേറ്റത്തിലും എവര്‍ ബനേഗ പ്ലേമേക്കറുടെ റോളിലും കളിക്കും. എന്‍സോ പെരസും എയ്ഞ്ചല്‍ ഡി മരിയയും വിങ്ങര്‍മാരാകാനാണ് സാധ്യത. നിക്കോളസ് ഒട്ടമെന്‍ഡിയും മര്‍ക്കോസ് റോഹോയും സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിക്കുമ്പോള്‍ മഷരാനോ പ്രതിരോധത്തിനും മധ്യനിരയ്ക്കുമിടയ്ക്ക് പന്ത് നിയന്ത്രിക്കും.

മുന്നേറ്റത്തില്‍ ജിറൂഡിനെ സ്‌ട്രൈക്കറാക്കുന്ന ശൈലിയിലായിരിക്കും ഫ്രാന്‍സ് ഇറങ്ങുക. അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ഗ്രീസ്മാന്‍, ബ്ലെയ്‌സ് മറ്റിയുഡി, കൈലിയന്‍ എംബാപ്പെ എന്നിവരും കളിക്കും. മിഡ്ഫീല്‍ഡില്‍ പോള്‍ പോഗ്ബയും എന്‍ഗോളെ കാന്റെയും പ്ലേമേക്കര്‍മാരാകുന്നതിനൊപ്പം മെസ്സിയെ തടയാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കും.

ഇരു ടീമുകളും 12 തവണ ഇതുവരെയായി ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണ മാത്രമായിരുന്നു ഫ്രാന്‍സിന്റെ വിജയം. ലോകപ്പില്‍ 1930ലും 1978ലും ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അര്‍ജന്റീന ജയിച്ചു. ഫ്രാന്‍സിനെതിരേ അവസാനം കളിച്ച നാലു കളികളിലും അര്‍ജന്റീനയ്ക്കുതന്നെയാണ് വിജയം. എന്നാല്‍, നിലവിലെ ഫോമില്‍ അര്‍ജന്റീന ഫ്രാന്‍സിനെതിരെ അടിയറവ് പറയുമെന്നാണ് ഭൂരിഭാഗം ഫുട്‌ബോള്‍ വിദഗ്ധരുടെയും പ്രവചനം. ഒന്നോ രണ്ടോ ഗോള്‍ മാര്‍ജിനില്‍ ഫ്രാന്‍സിന്റെ ജയമാണ് പ്രവചനം.

Story first published: Saturday, June 30, 2018, 9:31 [IST]
Other articles published on Jun 30, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+