Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രാന്‍സ് ഗോള്‍മഴ പെയ്യിച്ചു...ഐസ്‌ലന്‍ഡ് ഒരുകിയൊലിച്ചു!!!

പാരിസ്: ഐസ്‌ലന്‍ഡിനെതിരെ ഗോള്‍മഴ പെയ്യിച്ച് ആഥിതേയാരായ ഫ്രാന്‍സ് യൂറോ കപ്പ് സെമിയില്‍. അധികമയത്താണ് യൂറോ കപ്പിലെ മിക്ക കളികളിലും നിര്‍ണായക ഗോളുകള്‍ പിറന്നതെങ്കില്‍ ഇത്തവണ കഴിയുടെ തുടക്കം മുതല്‍ ഗോളുകള്‍ പിറന്നുകൊണ്ടേയിരുന്നു. ആദ്യപകുതിയില്‍ ഫ്രാന്‍സ് നാല് തവണ ഐസ്‌ലന്‍ഡ് വലകുലുക്കി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ഐസ്‌ലന്‍ഡിനെ തകര്‍ത്തത്.

അദ്യപകുതിയില്‍ കളം നിറഞ്ഞ് കളിച്ച ഫ്രാന്‍സ് 12-ാം മിനറ്റില്‍ ഐസ്‌ലന്‍ഡ് വലകുലുക്കി. ഒലിവര്‍ ജിരൂദയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ഒലിവര്‍ രണ്ട് ഗോള്‍ നേടി ഫ്രാന്‍സിന്റെ നേട്ടത്തിന് മാറ്റ് കൂട്ടി. രണ്ടാം പകുതിയില്‍ ദിമിത്രി പയറ്റ് ഉയര്‍ത്തിവിട്ട ഫ്രീകിക്ക് ഹെഡ് ചെയ്ത് വലയിലേക്ക്‌ പറത്തിവിട്ടു ഒലിവര്‍.

Euro cup

ഒലിവറിന്റെ ആദ്യ ഗോളിന് പിന്നാലെ ഗ്രിസ്മാന്‍ തൊടുത്തുവിട്ട ഷോട്ടിന് തലവച്ച് പോള്‍ പോഗ്ബ ഐസ്‌ലന്‍ഡിനെ ഞെട്ടിച്ചു. യൂറോ കപ്പ് ടൂര്‍ണമെന്റില്‍ ആദ്യമായാണ് ആദ്യപകുതിയില്‍ തുടരത്തുടരെ ഗോളുകള്‍ പിറക്കുന്നത്. ഐസ്‌ലന്‍ഡ് ഞെട്ടലില്‍ നിന്ന് മുക്തരാകുന്നതിന് മുമ്പ് ഫ്രാന്‍സ് മൂന്നാം ഗോളും ലക്ഷ്യം കണ്ടു. ഗ്രീസ് മാന്‍ എത്തിച്ച പന്ത് ദിമിത്രി പയറ്റ് ഗോളിയെ കബളിപ്പിച്ച് വലയിലേക്ക് ചിപ് ചെയ്തിട്ടു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുന്നേ വീണ്ടുമൊരു ഗോള്‍ കൂടി പിറന്നു.

യൂറോ കപ്പിലെ നൂറാം ഗോള്‍. ഫ്രാന്‍സിന്റെ അന്‍രോയന്‍ ഗ്രസ്മാന്റെ ബൂട്ടില്‍ നിന്നുതര്‍ന്ന ഷോട്ടിന് മുന്നില്‍ ഗോളിക്ക് നോക്കി നില്‍ക്കാനെ സാധിച്ചൊള്ളു. ടൂര്‍ണമെന്റില്‍ നാല് ഗോള്‍ നേടിയ ഗ്രസ്മാന്‍ ഗോള്‍ഡന്‍ ബൂട്ടെന്ന സ്വപ്‌നത്തിനടുത്തെത്തി.

അദ്യപകുതിയില്‍ തന്നെ തകര്‍ന്നടിഞ്ഞ ഐസ്‌ലന്‍ഡ് രണ്ടാം പകുതിയില്‍ കരുതി കളിച്ചു. പ്രതിരോധത്തിലൂന്നി ചെറിയ മുന്നേറ്റങ്ങള്‍ നടത്തി. ഒറ്റപ്പെട്ട മൂന്നേറ്റങ്ങള്‍ക്കിടെ രണ്ട് ഗോളുകള്‍ ഐസ്ലന്‍ഡ് തിരിച്ചടിച്ചു. സിഗ് തോഴ്‌സണും ബര്‍മാസൈണുമാണ് ഐസ്‌ലന്‍ഡിന് വേണ്ടി ഗോള്‍ നേടിയത്.

പരാജയപ്പെട്ടെങ്കിലും തല ഉയര്‍ത്തിപ്പിടിച്ചാണ് ഐസ്‌ലന്‍ഡ് മടങ്ങുന്നത്. യൂറോകപ്പില്‍ ആദ്യമായെത്തുന്ന ഐസ്‌ലന്‍ഡ് പൊരുതിയാണ് പരാജയപ്പെട്ടത്. വ്യാഴാഴ്ച ഫ്രാന്‍സും ജര്‍മിനിയും തമ്മില്‍ സെമി പൈനലില്‍ ഏറ്റുമുട്ടും.

Story first published: Friday, August 26, 2016, 16:10 [IST]
Other articles published on Aug 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+