Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഫൈനലിന് മുന്‍പ് ഫ്രാന്‍സിന്റെ ഷര്‍ട്ടുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു

മോസ്‌കോ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് ക്രൊയേഷ്യ ടീമുകള്‍ ഏറ്റമുട്ടാനിരിക്കെ കളികാണാനൊരുങ്ങുന്ന ആരാധകര്‍ അത്യാവേശത്തിലാണ്. പ്രമുഖ ടീമുകള്‍ ആദ്യ ഘട്ടത്തില്‍ കൊഴിഞ്ഞപോയെങ്കിലും ഫൈനല്‍ മത്സരം ആഘോഷമാക്കാനാണ് ആരാധകരുടെ ഒരുക്കം. മത്സരത്തിനായി മണിക്കൂറുകള്‍മാത്രം ശേഷിക്കെ ഫ്രാന്‍സിന്റെ ഉടുപ്പുകളാണ് അതിവേഗം വിറ്റുതീരുന്നതെന്ന് കടക്കാര്‍ പറയുന്നു.

പാരീസില്‍ കടകളിലെല്ലാം തിരക്കോട് തിരക്കാണ്. ഫ്രാന്‍സിന്റെ ജഴ്‌സി ഒരെണ്ണം ധരിച്ചുവേണം ലോകകപ്പ് കാണാനെന്നാണ് ഓരോ ഫ്രഞ്ച് പൗരന്റെയും ആഗ്രഹം. കൈലിയന്‍ എംബാപ്പയുടെയും എന്‍ഗോളോ കാന്റെ തുടങ്ങിയവരുടെ ഷര്‍ട്ടുകള്‍ക്കാണ് കൂടുതല്‍ പ്രിയം. വലിയ ഓര്‍ഡറുകളാണ് ലഭിക്കുന്നതെ ഒരു കടക്കാരന്‍ പറഞ്ഞു.

news

ഇതു കൂടാതെ ബേക്കറികളിലും തിരക്കു കൂടിയിട്ടുണ്ട്. ഫ്രാന്‍സ് ജയിച്ചാല്‍ മധുരം വിതരണം ചെയ്യാനാണ് ഫുട്‌ബോള്‍ പ്രേമികള്‍ തയ്യാറെടുക്കുന്നത്. ഇതിനായി ട്രൈകളര്‍ കേക്കുകള്‍ക്കും വലിയ ഡിമാന്റാണെന്ന് ഒരു ബേക്കറി ഉടമ പറഞ്ഞു. ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ ഞായറാഴ്ച രാത്രിയാണ് ഫൈനല്‍ മത്സരം. മത്സരത്തിന് മുന്‍പുതന്നെ ലോകകപ്പ് നേടിയ ആവേശമാണിപ്പോള്‍ ഫ്രാന്‍സിലെങ്ങും. ആബാലവൃദ്ധം ജനങ്ങളും ഫ്രാന്‍സിന്റെ കിരീടധാരണത്തിന്റെ ആഘോഷത്തിന് തുടക്കമിട്ടുകഴിഞ്ഞു.

Story first published: Saturday, July 14, 2018, 13:50 [IST]
Other articles published on Jul 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+