വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്രസീലിനോടുള്ള തോല്‍വിയായിരുന്നു നല്ലത്; ഫ്രാന്‍സിനെ വിമര്‍ശിച്ച് ബെല്‍ജിയം ഗോളി

മോസ്‌കോ: ലോകകപ്പ് ഫുട്ബോള്‍ സെമിയില്‍ ഫ്രാന്‍സ് കളിച്ചത് മോശം ഫുട്‌ബോള്‍ ആണെന്ന ആരോപണവുമായി ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൂട്ട് കുര്‍ട്ടോയ്സ്. അമിത പ്രതിരോധത്തിലൂന്നിക്കളിച്ച ഫ്രാന്‍സ് നല്ല ഫുട്‌ബോള്‍ കളിച്ചില്ലെന്ന് കുര്‍ട്ടോയിസ് പറഞ്ഞു. ബെല്‍ജിയം ലോകകപ്പില്‍നിന്നും പുറത്തായശേഷം പ്രതികരിക്കുകയായിരുന്നു താരം.

ബോള്‍ പൊസഷനില്‍ 64 ശതമാനം കൈയ്യടക്കിയിട്ടും കൂടുതല്‍ പാസുകള്‍ കൈമാറിയിട്ടും ബെല്‍ജിയത്തിന് ഫ്രാന്‍സിന്റെ പ്രതിരോധം മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹസാര്‍ഡും ലുക്കാക്കുവും ഡി ബ്രുയിനും അടങ്ങുന്ന ആക്രമണനിരയെ ഫ്രാന്‍സ് മുഴുവന്‍ കളിക്കാരെയും ഉപയോഗിച്ചാണ് പ്രതിരോധിച്ചത്.

thibaut

ഒരു സ്‌ട്രൈക്കര്‍ തന്റെ ഗോള്‍ പോസ്റ്റിന് തൊട്ടുമുന്നില്‍മാത്രം കളിക്കുന്നത് താന്‍ ആദ്യമായാണ് കാണുന്നതെന്ന് കുര്‍ട്ടോയിസ് പരിഹസിച്ചു. ഫ്രാന്‍സിന് അങ്ങിനെ കളിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, അത് നല്ല ഫുട്‌ബോള്‍ അല്ല. ഇതിലും നല്ലത് ബ്രസീലിനോട് ക്വാര്‍ട്ടറില്‍ തോല്‍ക്കുന്നതായിരുന്നെന്നും താരം പറഞ്ഞു.

പ്രതിരോധനിരതാരം വെര്‍ട്ടോന്‍ഗനും കുര്‍ട്ടോയിസിന്റെ അഭിപ്രായം ശരിവെച്ചു. തങ്ങളുടേത് ഈ ലോകകപ്പിനെത്തിയതില്‍ മികച്ച ടീമായിരുന്നു. ഫ്രാന്‍സിന്റെ പ്രതിരോധം അലോസരപ്പെടുത്തുന്നതായിരുന്നു. അതേസമയം, ഒരു ഗോള്‍ നേടിയശേഷം പ്രതിരോധിച്ചവര്‍ മികച്ച പരിചയ സമ്പന്നരാണെന്നും വെര്‍ട്ടോന്‍ഗന്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, July 11, 2018, 11:58 [IST]
Other articles published on Jul 11, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X