Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Nations league: റോണോയില്ലാതെയും പോര്‍ച്ചുഗലിന് വമ്പന്‍ ജയം; ഫ്രാന്‍സും ഇംഗ്ലണ്ടും രക്ഷപ്പെട്ടു

പോര്‍ട്ടോ: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ വിജയത്തോടെ തുടങ്ങി. ഗ്രൂപ്പ് എയില്‍ ക്രൊയേഷ്യയെയാണ് പറങ്കിപ്പട ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു കെട്ടുകെട്ടിച്ചത്. ഇതേ ഗ്രൂപ്പിലെ മറ്റു മല്‍സരങ്ങളില്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് 1-0ന് സ്വീഡനെയും ഇംഗ്ലണ്ട് ഇതേ സ്‌കോറിനു ഐസ്‌ലാന്‍ഡിനെയും ബെല്‍ജിയം 2-0ന് ഡെന്‍മാര്‍ക്കിനെയും പരാജയപ്പെടുത്തി.

1

ഗ്രൂപ്പ് ബിയില്‍ വടക്കന്‍ മാസിഡോണിയ 2-1ന് അര്‍മേനിയയെയും ലക്‌സംബര്‍ഗ് ഇതേ സ്‌കോറിനു അസെര്‍ബെയ്ജാനെയും മോണ്ടെനെഗ്രൊ 2-0ന് സൈപ്രസിനെയും ജോര്‍ജിയ 1-0നു എസ്‌റ്റോണിയയെയും പരാജയപ്പെടുത്തി. ഗ്രൂപ്പ് സിയില്‍ ജിബ്രാള്‍ട്ടര്‍ 1-0നു സാന്‍മരിനോയെ തോല്‍പ്പിച്ചു.

ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പരിക്കു കാരണം പോര്‍ച്ചുഗലിനായി ഇറങ്ങിയില്ലെങ്കിലും അത് അവരുടെ പ്രകടനത്തെ ഒരു തരത്തിലും ബാധിച്ചില്ല. ജോ കാന്‍സെലോ (41ാം മിനിറ്റ്), ഡിയോഗോ ജോട്ട (58), ജോ ഫെലിക്‌സ് (70), ആന്ദ്രെ സില്‍വ (90) എന്നിവരാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്. ഇഞ്ചുറിടൈമില്‍ ബ്രൂണോ പെറ്റ്‌കോവിച്ച് ക്രൊയേഷ്യയുടെ ആശ്വാസ ഗോള്‍ മടക്കി. അന്താരാഷ്ട്ര കരിയറില്‍ 100 ഗോളുകളെന്ന നേട്ടത്തിന് തൊട്ടരികില്‍ നില്‍ക്കുന്ന റോണോയ്ക്കു പരിക്കു കാരണമാണ് മല്‍സരത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നത്. നിലവില്‍ 99 ഗോളുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു.

2

കളിയുടെ തുടക്കം മുതല്‍ ക്രൊയേഷ്യയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് പോര്‍ച്ചുഗല്‍ പുറത്തെടുത്തത്. നിര്‍ഭാഗ്യം തിരിച്ചടിയായിരുന്നില്ലെങ്കില്‍ ഇതിനേക്കാള്‍ മികച്ച മാര്‍ജിനില്‍ അവര്‍ ജയിക്കുമായിരുന്നു. 41ാം മിനിറ്റില്‍ കാന്‍സെലോയിലൂടെ അര്‍ഹിച്ച ലീഡ് നേടും മുമ്പ് പോര്‍ച്ചുഗലിന്റെ മൂന്നു ഗോള്‍ ശ്രമങ്ങളാണ് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത്. റൊണാള്‍ഡോയുടെ അഭാവം നികത്തിയത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു. കളം നിറഞ്ഞു കളിച്ച ഫെണാണ്ടസായിരുന്നു മധ്യനിരയില്‍ പോര്‍ച്ചുഗലിന്റെ മിക്ക നീക്കങ്ങള്‍ക്കും ചരടു വലിച്ചത്.

3

അതേസമയം, സ്വീഡനെതിരേ അവരുടെ നാട്ടില്‍ അത്ര മികച്ചതായിരുന്നില്ല ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിന്റെ വിജയം. ലോകകപ്പ് ജേതാക്കള്‍ക്കു ചേര്‍ന്ന പ്രകടനം പുറത്തെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അന്റോണിയോ ഗ്രീസ്മാന്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയ കളിയില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ 41ാം മിനിറ്റില്‍ നേടിയ ഗോളാണ് ഫ്രഞ്ച് പടയെ രക്ഷിച്ചത്. കളിയില്‍ ഫ്രാന്‍സിന്റെ ഗോളിലേക്കുള്ള ഏക ഗോള്‍ ശ്രമവും ഇതു തന്നെയായിരുന്നു.

4

ഐസ്‌ലാന്‍ഡിനെതിരേ ഗോള്‍രഹിത സമനിലയുടെ വക്കില്‍ നിന്നായിരുന്നു യൂറോപ്പിലെ മറ്റൊരു പവര്‍ഹൗസുകളായ ഇംഗ്ലണ്ട് രക്ഷപ്പെട്ടത്. ഇരുടീമിലെയും ഓരോ താരങ്ങള്‍ വീതം ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായ മല്‍സരത്തിന്റെ അവസാന മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയഗോള്‍. പെനല്‍റ്റിയിലൂടെ റഹീം സ്റ്റെര്‍ലിങാണ് ഇംഗ്ലണ്ടിന്റെ നിര്‍ണായക ഗോളിന് അവകാശിയായത്. ഐസ്‌ലാന്‍ഡ് താരം സ്വെറി ഇന്‍ഗാസന്‍ ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ട് തടുത്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. നേരത്തേ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി പന്ത് വലയിലെത്തിച്ചെങ്കിലും റഫറിയുടെ തെറ്റായ ഓഫ്‌സൈഡ് തീരുമാനം കാരണം ഗോള്‍ നിഷേധിക്കപ്പെടുകയായിരുന്നു.

Story first published: Sunday, September 6, 2020, 8:30 [IST]
Other articles published on Sep 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+