വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബൈ ബൈ ബെല്‍ജിയം... സ്വപ്‌നക്കുതിപ്പ് സെമിയില്‍ തീര്‍ന്നു (0-1), ഫ്രാന്‍സ് കലാശക്കളിക്ക്

സാമുവല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്

ബെല്‍ജിയത്തെ കീഴ്പെടുത്തി ഫ്രാൻസ് ഫൈനലിൽ | Oneindia Malayalam

1
958082

1

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: കന്നി ലോകകിരീടമെന്ന ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയുടെ സ്വപ്‌നം പൊലിഞ്ഞു. ആവേശകരമായ സെമി ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് ബെല്‍ജിയത്തെ വീഴ്ത്തുകയായിരുന്നു. 51ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ സാമുവല്‍ ഉംറ്റിറ്റിയാണ് മല്‍സരവിധി നിര്‍ണയിച്ച ഫ്രഞ്ച് പടയുടെ വിജയഗോളിന് അവകാശിയായത്.

കളിയിലുടനീളം ബെല്‍ജിയം മികച്ചുനിന്നിട്ടും ഗോള്‍ മാത്രം നേടാനായില്ല. ഗോള്‍കീപ്പറും ക്യാപ്റ്റനുമായ ഹ്യൂഗോ ലോറിസിന്റെ തകര്‍പ്പന്‍ സേവുകളും പ്രതിരോധ നിരയുടെ മികച്ച പ്രകടനവും ബെല്‍ജിയത്തിന്റെ ഫൈനല്‍ പ്രതിക്ഷകള്‍ക്കു തടസ്സമായി. ഇംഗ്ലണ്ട്- ക്രൊയേഷ്യ സെമിയിലെ വിജയികളാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍.

Jul 11, 2018, 1:50 am IST

ലോകകിരീടം ഫ്രാന്‍സിന് ഒരു ജയമകലെ...

Jul 11, 2018, 1:47 am IST

ഫൈനലിലെത്തിയ ഫ്രഞ്ച് ടീമിന്റെ ആഹ്ലാദ പ്രകടനം.. ചിത്രങ്ങള്‍

Jul 11, 2018, 1:44 am IST

സെമി ഫൈനല്‍ മാച്ച് സ്റ്റാറ്റസ്‌

Jul 11, 2018, 1:41 am IST

ഫ്രഞ്ച് ഡിഫന്‍ഡറും ഗോള്‍ സ്‌കോററുമായ ഉംറ്റിറ്റിയാണ് മാന്‍ ഓഫ് ദി മാച്ച്‌

Jul 11, 2018, 1:36 am IST

ഫൈനലിലെത്തിയ ഫ്രഞ്ച് ടീമിന്റെ ആഹ്ലാദ പ്രകടനം. 2006നു ശേഷം ആദ്യമായാണ് ഫ്രാന്‍സ് കലാശക്കളിക്കു യോഗ്യത നേടുന്നത്‌

Jul 11, 2018, 1:25 am IST

ഫൈനല്‍ വിസില്‍... ബെല്‍ജിയത്തെ വീഴ്ത്തി ഫ്രഞ്ച് പട കലാശക്കളിക്ക്. തുടര്‍ച്ചയായ രണ്ടാം ടൂര്‍ണമെന്റിലാണ് ഫ്രാന്‍സ് ഫൈനലിലെത്തുന്നത്. കഴിഞ്ഞ യൂറോ കപ്പിലും ഫ്രാന്‍സ് ഫൈനലിലെത്തിയിരുന്നു

Jul 11, 2018, 1:23 am IST

കളി ഇഞ്ചുറിടൈമില്‍... ലഭിച്ചത് ആറു മിനിറ്റ്

Jul 11, 2018, 1:14 am IST

ലോറിസിന്റെ സൂപ്പര്‍ സേവ്... വീഡിയോ

Jul 11, 2018, 1:12 am IST

81ാം മിനിറ്റില്‍ ഫ്രഞ്ച് ഗോളി ലോറിസ് ബെല്‍ജിയത്തിന് സമനില ഗോള്‍ നിഷേധിച്ചു. ബോക്‌സിന് തൊട്ടരികില്‍ വച്ച് ഹസാര്‍ഡിനെ വറാന്‍ ടാക്കിള്‍ ചെയ്തപ്പോള്‍ പന്ത് ലഭിച്ചത് വിറ്റ്‌സലിന്. വെടിയുണ്ട കണക്കെയുള്ള താരത്തിന്റെ ഷോട്ട് ലോറിസ് ഒരു വിധം കുത്തിയകറ്റി. ഫ്രാന്‍സ് വീണ്ടും വീണ്ടും രക്ഷപ്പെടുമ്പോള്‍ നിര്‍ഭാഗ്യം ബെല്‍ജിയത്തെ വേട്ടയാടുന്നു

Jul 11, 2018, 1:02 am IST

മല്‍സരം 75 മിനിറ്റ് പിന്നിടുന്നു. ഉംറ്റിറ്റിയുടെ ഹെഡ്ഡര്‍ ഗോളില്‍ ഫ്രാന്‍സ് 1-0ന് ലീഡ് ചെയ്യുകയാണ്‌

Jul 11, 2018, 1:02 am IST

മിന്നല്‍ എംബാപ്പെ...

Jul 11, 2018, 12:57 am IST

ഫെല്ലയ്‌നിക്കു ലഭിച്ച ഗോളവസരം.. വീഡിയോ

Jul 11, 2018, 12:56 am IST

65ാം മിനിറ്റില്‍ ബെല്‍ജിയത്തിനു സമനില ഗോളിനുള്ള സുവര്‍ണാവസരം. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ ഡ്രൈസ് മെര്‍ട്ടന്‍സ് വലതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ അളന്നു മുറിച്ചു നല്‍കിയ ക്രോസില്‍ ഫെല്ലയ്‌നിയുടെ ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. രണ്ടാംപകുതിയില്‍ ബെല്‍ജിയത്തിന് ലഭിച്ച ഏറ്റവും മികച്ച ഗോളവസരം

Jul 11, 2018, 12:53 am IST

ഗോള്‍ മടക്കാന്‍ ബെല്‍ജിയത്തിന്റെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍. മല്‍സരം 60 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു

Jul 11, 2018, 12:49 am IST

ഉംറ്റിറ്റിയുടെ ഗോളും ആഹ്ലാദപ്രകടനവും... ചിത്രങ്ങള്‍

Jul 11, 2018, 12:44 am IST

ഉംറ്റിറ്റിയുടെ ഹെഡ്ഡര്‍ ഗോള്‍... വീഡിയോ

Jul 11, 2018, 12:43 am IST
Mykhel

വലതു മൂലയില്‍ നിന്നുള്ള ഗ്രീസ്മാന്റെ കോര്‍ണര്‍ കിക്ക് ബെല്‍ജിയം താരങ്ങള്‍ക്കിടയിലൂടെ ഉയര്‍ന്നു ചാടിയ ഉംറ്റിറ്റി തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ വലയിലേക്ക് ചെത്തിയിടുകയായിരുന്നു

Jul 11, 2018, 12:40 am IST

51ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ അക്കൗണ്ട് തുറന്നത്‌

Jul 11, 2018, 12:39 am IST

ഗോളി... കളിയുടെ ഗതിക്ക് വിപരീതമായി ഫ്രാന്‍സ് മുന്നില്‍ (1-0)

Jul 11, 2018, 12:33 am IST

രണ്ടാംപകുതി ആരംഭിച്ചു

Jul 11, 2018, 12:28 am IST

ആദ്യപകുതിയില്‍ കൈയടിവാങ്ങിയത് ഗോള്‍കീപ്പര്‍മാര്‍

Jul 11, 2018, 12:23 am IST

ഒന്നാംപകുതി മാച്ച് സ്റ്റാറ്റസ്‌

Jul 11, 2018, 12:19 am IST

ഫ്രഞ്ച് ഗോളി ലോറിസിന്റെ മാസ്മരിക സേവ്... ചിത്രങ്ങള്‍

Jul 11, 2018, 12:17 am IST

ആദ്യപകുതി അവസാനിച്ചു. ഇരുടീമും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം നേടാനായിട്ടില്ല (0-0)

Jul 11, 2018, 12:15 am IST

ബെല്‍ജിയം ഗോളി കോട്വയുടെ സേവ്... വീഡിയോ

Jul 11, 2018, 12:13 am IST

39ാം മിനിറ്റില്‍ ഗോളി കോട്വയുടെ തകര്‍പ്പനൊരു സേവ് ഫ്രാന്‍സിനെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു. വലതു വിങില്‍ നിന്നും എംബാപ്പെ ഫ്‌ളിക്ക് ചെയ്തു നല്‍കിയ പന്തുമായി ബോക്‌സിലേക്ക് ഓടിക്കയറിയ ഡിഫന്‍ഡര്‍ പവാര്‍ഡ് തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് കോട്വ കാല്‍ കൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു

Jul 11, 2018, 12:09 am IST

ഫ്രീകിക്കില്‍ നിന്നും ഫ്രാന്‍സിന് ലഭിച്ച ഗോളവസരം. എന്നാല്‍ ജിറൂഡിന്റെ തന്ത്രപരമായ ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. വീഡിയോ കാണാം

Jul 11, 2018, 12:07 am IST

ആദ്യ 20 മിനിറ്റില്‍ ബെല്‍ജിയത്തിന്റെ കടന്നാക്രമണത്തില്‍ പകച്ചുപോയ ഫ്രാന്‍സ് കളിയിലേക്കു തിരിച്ചുവന്നു. ചില മികച്ച കൗണ്ടര്‍അറ്റാക്കുകള്‍ ഫ്രാന്‍സ് നടത്തിയെങ്കിലും ഫിനിഷിങില്‍ പരാജയപ്പെട്ടു

Jul 11, 2018, 12:04 am IST

മല്‍സരം അര മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞു. സ്‌കോര്‍ ഗോള്‍രഹിതമായി തുടരുന്നു

Jul 10, 2018, 11:58 pm IST

ലോറിസിന്റെ അവിസ്മരണീയ സേവ്... വീഡിയോ കാണാം

Jul 10, 2018, 11:55 pm IST

21ാം മിനിറ്റില്‍ ബെല്‍ജിയം ലീഡ് നേടേണ്ടതായിരുന്നു. എന്നാല്‍ ക്യാപ്റ്റനും ഗോളിയുമായ ഹ്യുഗോ ലോറിസിന്റെ അവിശ്വസനീയ സേവ് ഫ്രാന്‍സിനെ കാത്തു. വലതു മൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ ഫ്രാന്‍സിനു പിഴച്ചു. ബോക്‌സിനുള്ളില്‍ വച്ച് പന്ത് ലഭിച്ച ആല്‍ഡര്‍വെയ്‌റള്‍ഡ് ഒന്നു വെട്ടിയൊഴിഞ്ഞ് തൊടുത്ത ഇടംകാല്‍ ഷോട്ട് വലയിലേക്ക് പറന്നെങ്കിലും ലോറിസ് വലതുവശത്തേക്ക് മുഴുനീളെ ഡൈവ് ചെയ്ത് പന്ത് തട്ടിയകറ്റി

Jul 10, 2018, 11:48 pm IST

16ാം മിനിറ്റില്‍ ഹസാര്‍ഡിലൂടെ ബെല്‍ജിയത്തിന് ലീഡ് നേടാന്‍ സുവര്‍ണാവസരം. ഫ്രഞ്ച് ഡിഫന്‍ഡര്‍ വറാന് മുകളിലൂടെ ഡിബ്രുയ്ന്‍ ചിപ്പ് ചെയ്ത പന്തുമായി ഇടതുവിങിലൂടെ ഓടിക്കയറിയ ഹസാര്‍ഡ് ബോക്‌സിനു കുറുകെ തൊടുത്ത കരുത്തുറ്റ ഷോട്ട് പോസ്റ്റിന്റെ ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പുറത്തുപോയി

Jul 10, 2018, 11:41 pm IST

മല്‍സരം 10 മിനിറ്റ് പിന്നിട്ടപ്പോള്‍ ഇരു ഗോള്‍കീപ്പറെയും പരീക്ഷിക്കുന്ന ഷോട്ടുകളൊന്നും പിറന്നിട്ടില്ല. എങ്കിലും ബെല്‍ജിയമാണ് കൂടുതല്‍ അപകടകാരികളായി കാണപ്പെടുന്നത്‌

Jul 10, 2018, 11:37 pm IST

തുടക്കത്തിലെ ഫ്രഞ്ച് ആധിപത്യത്തിനു ശേഷം ബെല്‍ജിയത്തിന്റെ ശക്തമായ തിരിച്ചുവരവ്. ഫ്രഞ്ച് ഗോള്‍മുഖത്ത് ഭീതി പരത്തി ബെല്‍ജിയം ആക്രമിച്ചു കയറുന്നു

Jul 10, 2018, 11:32 pm IST

ഫ്രാന്‍സ് മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ ഫ്രാന്‍സിന്റെ ചടുലമായ നീക്കങ്ങള്‍

Jul 10, 2018, 11:30 pm IST

പീീീപ്.... വിസില്‍ മുഴങ്ങി, ഫ്രാന്‍സ്- ബെല്‍ജിയം സെമി പോരിന് കിക്കോഫ്‌

Jul 10, 2018, 11:09 pm IST

സെമി പോര് കാത്ത് ഫുട്‌ബോള്‍ ലോകം

Jul 10, 2018, 11:03 pm IST

ലൈനപ്പ് ഇങ്ങനെ

Jul 10, 2018, 11:01 pm IST

ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍

Story first published: Wednesday, July 11, 2018, 1:53 [IST]
Other articles published on Jul 11, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X