Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഷന്‍സ് ലീഗ്: ലോക ചാംപ്യന്‍മാര്‍ക്ക് ആദ്യജയം... വീഴ്ത്തിയത് ഹോളണ്ടിനെ

1

പാരീസ്: നിലവിലെ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ വിജയം. നാഷന്‍സ് ലീഗ് എയിലെ തങ്ങളുടെ രണ്ടാമത്തെ കളിയില്‍ ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താക്കളായ ഹോളണ്ടിനെയാണ് ഫ്രഞ്ച് പട മുട്ടുകുത്തിച്ചത്. പാരീസില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം.

റഷ്യന്‍ ലോകകപ്പിലെ മിന്നും താരം കിലിയന്‍ എംബാപ്പെയുടെയും (14ാം മിനിറ്റ്) ഒലിവര്‍ ജിറൂഡിന്റെയും (75) ഗോളുകളാണ് ഫ്രാന്‍സിനു ജയം സമ്മാനിച്ചത്. 67ാം മിനിറ്റില്‍ റയാന്‍ ബാബെല്‍ ഡച്ച് ടീമിന്റെ ഗോള്‍ മടക്കി. എംബാപ്പെയായിരുന്നു കളിയിലെ താരം. മിന്നല്‍ നീക്കങ്ങളുമായി എംബാപ്പെ കാണികളെ ഹരം കൊള്ളിച്ചു. താരത്തിന്റെ മുന്നേറ്റങ്ങള്‍ ഡച്ച് ടീം പ്രതിരോധത്തെ നിരന്തരം മുള്‍മുനയില്‍ നിര്‍ത്തി. നാഷന്‍സ് ലീഗ് എയില്‍ ഫ്രാന്‍സിന്റെ ആദ്യ ജയമാണിത്. കഴിഞ്ഞ മല്‍സരത്തില്‍ ജര്‍മനിയുമായി അവര്‍ സമനില വഴങ്ങിയിരുന്നു.

2

അതേസമയം, നാഷന്‍സ് ലീഗ് ബിയില്‍ വെയ്ല്‍സിനെ ഡെന്‍മാര്‍ക്ക് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ഇരട്ടഗോളുകള്‍ നേടിയ ക്രിസ്റ്റിയന്‍ എറിക്‌സണാണ് ഡെന്‍മാര്‍ക്കിന്റെ ഹീറോ. മറ്റൊരു കളിയില്‍ ഉക്രെയ്ന്‍ 1-0നു സ്ലൊവാക്യയെ മറികടന്നു. നാഷന്‍സ് ലീഗ് സിയില്‍ ബള്‍ഗേറിയ 1-0നു നോര്‍വെയെയും സൈപ്രസ് 3-1ന് സ്ലൊവേനിയയെയും നാഷന്‍സ് ലീഗ് ഡിയില്‍ മാസിഡോണിയ 2-0നു അര്‍മേനിയയെയും ജോര്‍ജിയ 1-0നു ലാത്വിയയെയും ലിച്ചെന്‍സ്‌റ്റെയ്ന്‍ 2-0നു ജിബ്രാള്‍ട്ടറിനെയും പരാജയപ്പെടുത്തി.

Story first published: Monday, September 10, 2018, 9:36 [IST]
Other articles published on Sep 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+