Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോളിനോട് വിട ചൊല്ലി ടോറസ്... പടിയിറങ്ങുന്നത് സ്‌പെയിനിന്റെ ഗോള്‍മെഷീന്‍

മാഡ്രിഡ്: ലോക ഫുട്‌ബോളിലെ അപകടകാരിയായ സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ സ്‌പെയിനിന്റെ മുന്‍ സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസ് വിരമിച്ചു. ഫുട്‌ബോളിനോട് താന്‍ വിട പറയുകയാണെന്ന് ട്വിറ്ററിലൂടെയാണ് 35 കാരനായ താരം ലോകത്തെ അറിയിച്ചത്. ലിവര്‍പൂള്‍, ചെല്‍സി, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങി യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളുടെ മിന്നും താരമായിരുന്നു ടോറസ്. വളരെ പ്രധാനപ്പെട്ടൊരു കാര്യം അറിയിക്കാനുണ്ടെന്ന മുഖവുരയോടെയാണ് ടോറസ് ട്വിറ്ററിലെ വീഡിയോയില്‍ തുടങ്ങുന്നത്. ആവേശകരമായ 18 വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയറിന് അന്ത്യം കുറിക്കാനുള്ള സമയമായിരിക്കുന്നു. ജൂണ്‍ 23നു ഞായറാഴ്ച ജപ്പാനിലെ ടോക്കിയോയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്നും ടോറസ് വ്യക്തമാക്കി.

trorres

സ്‌പെയിനിലെ മുന്‍നിര ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിലൂടെയാണ് ടോറസിന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അത്‌ലറ്റികോയുടെ ഐക്കണ്‍ താരമായി അദ്ദേഹം മാറുകയായിരുന്നു. തന്റെ കുട്ടിക്കാലം മുതലുള്ള ക്ലബ്ബായതിനാല്‍ തന്നെ അത്‌ലറ്റികോയോട് പ്രത്യേക ഇഷ്ടം തന്നെയാണ് ടോറസിനുള്ളത്. 19ാം വയസ്സില്‍ തന്നെ ക്ലബ്ബിനെ നയിക്കാന്‍ അദ്ദേഹത്തിനു ഭാഗ്യം ലഭിക്കുകയും ചെയ്തു.

അത്‌ലറ്റികോയിലെ ഗോളടിമികവാണ് ടോറസിനെ സ്പാനിഷ് ടീമിലെത്തിച്ചത്. സ്‌പെയിനിനൊപ്പം രണ്ടു യൂറോ കപ്പുകളും (2008, 12) ഒരു ലോകകപ്പും (2010) അദ്ദേഹം നേടിയിട്ടുണ്ട്. 2008ലെ യൂറോ കപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരേ സ്‌പെയിനിന്റെ വിജയഗോള്‍ ടോറസിന്റെ വകയായിരുന്നു. അക്കാലത്ത് ടോറസും ഡേവിഡ് വിയ്യയുമുള്‍പ്പെട്ട സ്‌പെയിനിന്റെ മുന്നേറ്റ നിര എതിര്‍ ടീമുകളുടെ ഉറക്കം കെടുത്തിയിരുന്നു. രാജ്യത്തിനും ക്ലബ്ബുകള്‍ക്കും കൂടി കരിയറില്‍ 300ന് അടുത്ത് ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. എട്ടു കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ ടോറസിനു സാധിച്ചു.

Story first published: Friday, June 21, 2019, 16:07 [IST]
Other articles published on Jun 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+