Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോണോയുടെ വഴിയെ സിദാനും... ഫ്രഞ്ച് ഇതിഹാസം യുവന്‍റസിലേക്ക് തിരികെ പോയേക്കും!!

1

റോം: യൂറോപ്യന്‍ ചാംപ്യന്‍മാരും സ്പാനിഷ് അതികായന്‍മാരുമായ റയല്‍ മാഡ്രിഡിനെ ഞെട്ടിച്ചുകൊണ്ടാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്തിടെ ടീം വിട്ടത്. ഇറ്റലിയിലെ ചാംപ്യന്‍ ക്ലബ്ബായ യുവന്റസിലേക്കായിരുന്നു താരത്തിന്റെ കൂടുമാറ്റം. ഇപ്പോഴിതാ റോണോയുടെ വഴിയെ റയലിന്റെ മുന്‍ കോച്ചും ഫ്രഞ്ച് ഇതിഹാസവുമായ സിനദിന്‍ സിദാനും യുവന്റസിലേക്ക് ചേക്കേറിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി മൂന്നാം തണയും റയലിനെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ ജേതാക്കളാക്കിയതിനു പിന്നാലെയാണ് തികച്ചും അപ്രതീക്ഷിതമായി സിദാന്‍ രാജിവച്ചത്.

നേരത്തേ താന്‍ കളിച്ചിട്ടുള്ള യുവന്റസിലേക്ക് തിരിച്ചുപോവുന്നതിനു വേണ്ടിയാണോ സിദാന്‍ റയല്‍ പരിശീലകസ്ഥാനം ഒഴിഞ്ഞത് എന്ന സംശയങ്ങള്‍ക്കു ബലം നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഒക്ടോബറില്‍ യുവന്റസിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി സിദാന്‍ സ്ഥാനമേല്‍ക്കുമെന്നാണ് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2

അതേസമയം, സിദാന്‍ യുവന്റസിലേക്ക് തിരിച്ചെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ യുവന്റസ് നിഷേധിച്ചിട്ടുണ്ടെന്നാണ് എഎസ് ഡോട്ട് കോമിന്റെ റിപ്പോര്‍ട്ടിലുള്ളത്. ചെക് റിപബ്ലിക്കിന്റെ മുന്‍ സൂപ്പര്‍ താരം പവെല്‍ നെദ്‌വെദാണ് ഇപ്പോള്‍ യുവന്റസിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍. അദ്ദേഹത്തെ മാറ്റി സിദാനെ നിയമിക്കാന്‍ ആലോചിക്കുന്നില്ലെന്നും യുവന്റസ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. 17 വര്‍ഷം യുവന്റസിനായി പന്തുതട്ടിയിട്ടുള്ള സിദാന് ക്ലബ്ബുമായി വളരെ അടുത്ത ബന്ധമാണുള്ളത്. യുവന്റസില്‍ നിന്നാണ് അന്നത്തെ റെക്കോര്‍ഡ് തുകയായ 77.5 മില്ല്യണ്‍ യൂറോയ്ക്ക് അദ്ദേഹം റയലിലേക്കു കൂടുമാറിയത്.

Story first published: Wednesday, July 18, 2018, 13:39 [IST]
Other articles published on Jul 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+