For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മിഷന്‍ ബംഗളൂരു... ബ്ലാസ്റ്റേഴ്‌സിന്‍റെ പടയൊരുക്കം, വീഴ്ത്താന്‍ മുന്‍ ഫോര്‍ മെന്‍ ആര്‍മിയും...

ഡിസംബര്‍ 31ന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സ്-ബംഗളൂരു പോരാട്ടം

By Manu

കൊച്ചി: പുതുവര്‍ഷത്തലേന്ന് ഐഎസ്എല്ലില്‍ കരുത്തരായ ബംഗളൂരു എഫ്‌സിയെ നേരിടാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പടയൊരുക്കം തുടങ്ങി. ഹോംഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ബ്ലാസ്റ്റേഴ്‌സും ബംഗളൂരുവും കൊമ്പുകോര്‍ക്കുന്നത്.

കഴിഞ്ഞ എവേ മല്‍സരത്തില്‍ മുന്‍ ഐഎസ്എല്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെ 1-1ന് തളച്ച ശേഷമാണ് മഞ്ഞപ്പട വീണ്ടുമൊരിക്കല്‍ കൂടി സ്വന്തം വീട്ടുമുറ്റത്തെത്തുന്നത്. ചെന്നൈക്കെതിരേ അവസാന മിനിറ്റില്‍ പൊരുതി നേടിയ സമനിലയില്‍ പ്രചോദനമുള്‍ക്കൊണ്ടാവും മുന്‍ ഐ ലീഗ് ജേതാക്കള്‍ കൂടിയായ ബംഗളൂരുവിനെതിരേ മഞ്ഞപ്പട കച്ചമുറുക്കുന്നത്. ബംഗളൂരുവിന്റെ കന്നി ഐഎസ്എല്‍ സീസണ്‍ കൂടിയാണിത്.

നാലു മുന്‍ ബംഗളൂരു താരങ്ങള്‍

നാലു മുന്‍ ബംഗളൂരു താരങ്ങള്‍

ഡിസംബര്‍ 31ന് ബംഗളൂരുവിനെതിരേ കേരളം അണിനിരക്കുമ്പോള്‍ അവരുടെ നാലു മുന്‍താരങ്ങള്‍ മഞ്ഞ ജഴ്‌സിയിലുണ്ടാവും. മലയാളി താരം സി കെ വിനീതാണ് ഫോര്‍ മെന്‍ ആര്‍മിയിലെ ഒരാള്‍.
ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവിലെ ക്യാപ്റ്റന്‍ കൂടിയായ സന്ദേഷ് ജിങ്കനും ബംഗളൂരുവിനായി കളിച്ചിട്ടുണ്ടെന്ന് അധികപേര്‍ക്കും അറിയില്ല.
മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോ, സിയാം ഹംഗല്‍ എന്നിവരും ബംഗളൂരുവിന്റെ മുന്‍ കളിക്കാരാണ്. ഐ ലീഗില്‍ നിരവധി മല്‍സരങ്ങൡ ബംഗളൂരുവിന്റെ നീല ജഴ്‌സിയണിഞ്ഞവരാണ് ഇത്തവണ മഞ്ഞ ജഴ്‌സിയില്‍ ഇറങ്ങുന്നത്.

എല്ലാവരും പ്രിയപ്പെട്ടവര്‍

എല്ലാവരും പ്രിയപ്പെട്ടവര്‍

ബംഗളൂരുവിന്റെ ഈ നാലു മുന്‍ താരങ്ങളും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു പ്രിയപ്പെട്ടവരാണ്. വിനീതാണ് ആരാധകര്‍ക്ക് ഏറ്റവും പ്രിയങ്കരനെങ്കില്‍ ജിങ്കനെയും സ്വന്തം നാട്ടുകാരായാണ് ആരാധകര്‍ കാണുന്നത്.
പ്രഥമ ഐഎസ്എല്‍ മുതല്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയിലുള്ള താരമാണ് ജിങ്കന്‍. തങ്ങളുടെ മുന്‍ ടീമിനെതിരേ ഈ മുന്‍ താരങ്ങളുടെ പ്രകടനം എങ്ങനെയായിരിക്കുമെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം

ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം

ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ഭാഗമായ ശേഷമാണ് തന്നെ മലയാളികള്‍ മുഴുവന്‍ അറിയുന്നതെന്നാണ് വിനീത് പറയുന്നത്. കഴിഞ്ഞ ആറ്, ഏഴ് വര്‍ഷങ്ങളായി വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. എന്നാല്‍ 2015ല്‍ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ എത്തിയ ശേഷമാണ് കേരളം മുഴുവന്‍ തന്നെ അറിയുന്നതെന്ന് മിഡ്ഫീല്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.
ടൂര്‍ണമെന്റിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത് വിനീതായിരുന്നു. നോര്‍ത്ത് ഈസ്റ്റിനെതിരേ കൊച്ചിയില്‍ മഞ്ഞപ്പടയുടെ വിജയഗോള്‍ വിനീതിന്റെ വകയായിരുന്നെങ്കില്‍ ചെന്നൈക്കെതിരേ സമനില ഗോള്‍ മലയാളി താരമാണ് നേടിയത്.

ബംഗളൂരുവിലെത്തിയത് 2013ല്‍

ബംഗളൂരുവിലെത്തിയത് 2013ല്‍

2014 ലാണ് വിനീത് ബംഗളൂരു ടീമിന്റെ ഭാഗമാവുന്നത്. യുനൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നായിരുന്നു ബംഗളൂരുവിലേക്കുള്ള താരത്തിന്റെ വരവ്. ടീമിലെത്തി അധികം വൈകാതെ തന്നെ ബംഗളൂരുവിന്റെ അവിഭാജ്യ ഘടകമായി മാറാന്‍ വിനീതിനു സാധിച്ചു. 2014 മുതല്‍ 17 വരെ ബംഗളൂരുവിനായി കളിച്ച ഈ കണ്ണൂരുകാരന്‍ 54 മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. 14 ഗോളുകളും താരം ബംഗളൂരുവിനായി നേടി.
തന്‍റെ മുന്‍ ടീമിനെതിരേ ഗോള്‍ നേടി ബ്ലാസ്റ്റേഴ്സിനെ ജയത്തിലെത്തിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്ന് വിനീത് കഴിഞ്ഞ മല്‍സത്തിനു ശേഷം പറഞ്ഞിരുന്നു.

റിനോ മൂന്നു വര്‍ഷം കളിച്ചു

റിനോ മൂന്നു വര്‍ഷം കളിച്ചു

തൃശൂരില്‍ നിന്നുള്ള ഡിഫന്‍ഡറായ റിനോ ആന്റോ മൂന്നു വര്‍ഷം ബംഗളൂരു നിരയിലുണ്ടായിരുന്നു. 57 മല്‍സരങ്ങളാണ് താരം ബംഗളൂരുവിനായി കളിച്ചത്. ഒരു ഗോളാണ് റിനോയുടെ സമ്പാദ്യം.
2016ലാണ് വായ്പയില്‍ താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ ഡിഫന്‍ഡര്‍ക്കു കളിക്കാനായുള്ളൂ.
അതേസമയം, ജിങ്കന്‍ വായ്പയിലാണ് ഈ വര്‍ഷത്തെ ഐഎസ്എല്ലിനു മുമ്പ് ബംഗളൂരു പ്രതിരോധം കാത്തത്. 11 മല്‍സരങ്ങളില്‍ നിന്ന് ഒരു ഗോളും താരം നേടി.
ഹംഗല്‍ മൂന്നു സീസണുകള്‍ ബംഗളൂരുവിനായി കളിച്ചിട്ടുണ്ട്. ടീമിനൊപ്പം മൂന്നു കിരീട വിജയങ്ങളിലും പങ്കാളിയാവാന്‍ താരത്തിനു സാധിച്ചു.

Story first published: Tuesday, December 26, 2017, 10:26 [IST]
Other articles published on Dec 26, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+