For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കേരളത്തിലേക്ക് 'സന്തോഷം' കൊണ്ടുവന്നയാള്‍ ഇനിയില്ല...ഓര്‍മയായത് കേരളത്തിന്റെ കാര്‍ലോസ്

1973ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയത്

By Manu

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് കന്നിക്കിരീടം നേടിത്തന്ന ടീമിലെ താരമായിരുന്ന പി കെ ചേക്കു (79) അന്തരിച്ചു. മലപ്പുറത്തെ മക്കരപ്പറമ്പിലെ വീട്ടില്‍ രാവിലെയായിരുന്നു അന്ത്യം. 1973ല്‍ കൊച്ചിയില്‍ വച്ചു നടന്ന സന്തോഷ് ട്രോഫിയിലാണ് കേരളം ആദ്യമായി വിജയികളാവുന്നത്. അന്നു ടീമിലെ അവിഭാജ്യഘടകമായിരുന്നു സ്റ്റോപ്പര്‍ ബാക്ക് കൂടിയായിരുന്ന ചേക്കു. ബ്രസീലിന് ഇതിഹാസ ഡിഫന്റര്‍ റോബര്‍ട്ടോ കാര്‍ലോസിനെപ്പോലെയായിരുന്നു കേരളത്തിന് ചേക്കു. റെയില്‍വേസിനെ കേരളം 3-2നു തോല്‍പ്പിച്ച ഫൈനലില്‍ മിന്നുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.

1

സന്തോഷ് ട്രോഫി നേടുന്ന ആദ്യ മലപ്പുറംകാരന്‍ കൂടിയാണ് ചേക്കു. സൈനികയായിരുന്ന അദ്ദേഹം ദീര്‍ഘകാലം എംആര്‍സി വെല്ലിങ്ടണ്‍ ടീമിനായി കളിച്ചു. 1969ല്‍ സര്‍വീസസിനു വേണ്ടിയാണ് ചേക്കു സന്തോഷ് ട്രോഫിയില്‍ ആദ്യമായി കളിച്ചത്.

2

സൈന്യത്തില്‍ നിന്നു ഹവീല്‍ദാറായി വിരമിച്ച ശേഷം തിരുവനന്തപുരം ടൈറ്റാനിയത്തിനുവേണ്ടി ജഴ്‌സിയണിഞ്ഞു. ഡ്യൂറന്റ് കപ്പ്, റോവേഴ്‌സ് കപ്പ്, മാമന്‍ മാപ്പിള ട്രോഫി, ഗോള്‍ഡന്‍ ട്രോഫി, സ്റ്റാഫോഡ് കപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ ചേക്കു കളിച്ചിട്ടുണ്ട്. ഏഴു വര്‍ഷം ടൈറ്റാനിയത്തിന്റെ താരമായിരുന്ന അദ്ദേഹം രണ്ടു വര്‍ഷം ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തു.

Story first published: Tuesday, March 28, 2017, 14:54 [IST]
Other articles published on Mar 28, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+