Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ചെല്‍സി താരം ജോണ്‍ ടെറി 23 വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചു

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് താരവും ചെല്‍സിയുടെ വിഖ്യാത ക്യാപ്റ്റനുമായിരുന്ന ജോണ്‍ ടെറി ഫുട്‌ബോളില്‍നിന്നും വിരമിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും നേരത്തെ വിരമിച്ചിരുന്ന ടെറി ക്ലബ്ബ് ഫുട്‌ബോളും അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം നടത്തി. 23 വര്‍ഷത്തെ തന്റെ ഫുട്‌ബോള്‍ കരിയര്‍ അത്യധികം സന്തോഷകരമായിരുന്നെന്നും ഇപ്പോള്‍ കളി അവസാനിപ്പിക്കാനുള്ള ശരിയായ സമയമാണെന്നും താരം വ്യക്തമാക്കി.

ഉറക്കം കെടുത്താല്‍ ഗെയ്ല്‍ ഇല്ല, പിന്‍മാറി!! റസ്സലുമില്ല, ഏകദിനവും ടി20യും ഇന്ത്യക്കു തന്നെ
ഹോസെ മൗറീന്യോ പരിശീലകനായിരുന്നപ്പോള്‍ 2004ല്‍ ചെല്‍സിയുടെ ക്യാപ്റ്റനായ ടെറി 2017ല്‍ ടീമില്‍നിന്നും വിട്ടുപോകുന്നതുവരെ ആ സ്ഥാനത്തു തുടര്‍ന്നു. 2012ല്‍ ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായിരുന്നപ്പോള്‍ ടെറിയായിരുന്നു ക്യാപ്റ്റന്‍. കളിക്കാരനെന്ന നിലയില്‍ ടെറിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് നേട്ടം.

john-terry

2016-17 സീസണില്‍ ചെല്‍സി വീണ്ടും പ്രീമിയര്‍ ലീഗ് കിരീടം നേടിയശേഷമാണ് ടീമില്‍നിന്നും ആസ്റ്റണ്‍വില്ലയിലേക്ക് കൂടുമാറിയത്. 2018ല്‍ ആസ്റ്റണ്‍വില്ലയില്‍നിന്നും വിട്ടതോടെ മറ്റു ടീമുകളില്‍ അംഗമായില്ല. 2003ല്‍ ഇംഗ്ലണ്ടിനുവേണ്ടി അരങ്ങേറിയ ടെറി 78 തവണ രാജ്യത്തിനായി ജഴ്‌സിയണിഞ്ഞു. 2012ലാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിക്കുന്നത്. ചെല്‍സിയില്‍ എത്താന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ വഴിത്തിരിവാണെന്ന് ടെറി പറഞ്ഞു. ചെല്‍സിയുമായി ഒട്ടേറെ നേട്ടങ്ങള്‍ എത്തിപ്പിടിക്കാനായെന്നും വിരമിക്കല്‍ പ്രസ്താവനയില്‍ ടെറി വ്യക്തമാക്കി.

Story first published: Monday, October 8, 2018, 12:16 [IST]
Other articles published on Oct 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+