Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സി വിട്ട വില്ല്യന് ആഴ്‌സനല്‍ പുതിയ തട്ടകം, മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു

ലണ്ടന്‍: ബ്രസീലിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ വില്ല്യന്‍ ഇനി ആഴ്‌സനലിനു സ്വന്തം. കരാര്‍ അആവസാനിച്ചതോടെ ചെല്‍സി വിട്ട താരത്തെ ആഴ്‌സനല്‍ തങ്ങളുടെ കൂടാരത്തിലേക്കു ക്ഷണിക്കുകയായിരുന്നു. ഗണ്ണേഴ്‌സുമായി മൂന്നു വര്‍ഷത്തെ കരാറിലാണ് വില്ല്യന്‍ ഒപ്പുവച്ചത്. ചെല്‍സിയുടെ മിന്നും താരമായിരുന്ന 32 കാരന്‍ 13 സീസണുകള്‍ നീണ്ട ഇതുവരെയുള്ള ക്ലബ്ബ് കരിയറില്‍ 600ല്‍ അധികം മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

1

കഴിഞ്ഞ ഏഴു വര്‍ഷമായി ചെല്‍സിയുടെ നീലക്കുപ്പായമണിഞ്ഞ വില്ല്യന്‍ 339 മല്‍സരങ്ങള്‍ അവര്‍ക്കു വേണ്ടി കളിച്ചു. രണ്ടു പ്രീമിയര്‍ ലീഗ് കിരീടങ്ങളിലും എഫ്എ കപ്പ്, യൂറോപ്പ ലീഗ് കിരീടങ്ങളിലും പങ്കാളിയാവുകയും ചെയ്തു. 63 ഗോളുകളും 56 അസിസ്റ്റുകളും വില്ല്യന്റെ പേരിലുണ്ട്.

ആഴ്‌സനലില്‍ തീര്‍ച്ചയായും വലിയൊരു വ്യത്യാസം കൊണ്ടു വരാന്‍ സാധിക്കുന്ന താരമാണ് വില്ല്യനെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു കോച്ച് മൈക്കല്‍ അര്‍ട്ടേറ്റ പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി വില്ല്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അറ്റാക്കിങ് മിഡ്ഫീല്‍ഡിലും വിങര്‍ സ്ഥാനങ്ങളും ശക്തിപ്പെടുത്താന്‍ ക്ലബ്ബ് ആഗ്രഹിച്ചിരുന്നു. മൂന്നോ, നാലോ വ്യത്യസ്ത പൊസിഷനുകളില്‍ കളിക്കാന്‍ വില്ല്യനു സാധിക്കുമെന്നും അര്‍ട്ടേറ്റ കൂട്ടിച്ചേര്‍ത്തു.

ഫുട്‌ബോളില്‍ ഒത്തിരി അനുഭവസമ്പത്തുണ്ടായിട്ടും വില്ല്യന്‍ ആഴ്‌സനലിലേക്കു വരാനും ക്ലബ്ബിനെ പ്രതാപകാലത്തേക്കു തിരികെ കൊണ്ടുവരാന്‍ സഹായിക്കാനും താല്‍പ്പര്യം കാണിച്ചു. വില്ല്യനുമായി നടത്തിയ സംഭാഷണങ്ങള്‍ തന്നെ ആകര്‍ഷിച്ചിരുന്നു. അദ്ദേഹം ഈ ക്ലബ്ബിലേക്കു വരാന്‍ എത്ര മാത്രം ആഗ്രഹിക്കുന്നതായും ഇതോടെ ബോധ്യമായെന്നും അര്‍ട്ടേറ്റ വ്യക്തമാക്കി.

2

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ ആഴ്‌സനല്‍ എട്ടാംസ്ഥാനത്തും ചെല്‍സി ഏഴാംസ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. സീസണിന്റെ ഒടുവില്‍ നടന്ന എഫ്എ കപ്പില്‍ ചെല്‍സിയെ തോല്‍പ്പിച്ച് ആഴ്‌സനല്‍ കിരീടം നേടിയിരുന്നു.

2011ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറിയ വില്ല്യന്‍ 70 മല്‍സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകകളാണ് നേടിയത്. 2014, 18 ലോകകപ്പുകളില്‍ താരം ടീമിന്റെ ഭാഗമായിരുന്നു. കൂടാതെ 2015ലെ കോപ്പ അമേരിക്ക, 2016ലെ കോപ്പ അമേരിക്ക, 2019ലെ കോപ്പ അമേരിക്ക എന്നിവയിലും വില്ല്യന്‍ ബ്രസീലിനായി ഇറങ്ങി. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന കോപ്പയില്‍ ബ്രസീലിന്റെ കിരീട വിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

Story first published: Saturday, August 15, 2020, 9:33 [IST]
Other articles published on Aug 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+