വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്ലിനു പിന്നാലെ ഐ ലീഗും വരുന്നു... ബഗാന്‍-ഐസ്വാള്‍ കന്നിയങ്കം, ഗോകുലം നെറോക്കയ്‌ക്കെതിരേ

നവംബര്‍ 30നാണ് പുതിയ സീസണിനു തുടക്കമാവുന്നത്

ദില്ലി: ഐഎസ്എല്ലിനു പിന്നാലെ ഇന്ത്യയിലെ ദേശീയ ഫുട്‌ബോള്‍ ലീഗായ ഐ ലീഗിനും വിസില്‍ മുഴങ്ങുന്നു. ഈ മാസം 30നാണ് ഐ ലീഗിന്റെ 2019-20 സീസണിനു തുടക്കമാവുന്നത്. മുന്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാനും ഐസ്വാള്‍ എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഉച്ചയ്്ക്കു രണ്ടു മുതല്‍ ഐസ്വാളിലാണ് ഈ മല്‍സരം. ഇതേ ദിവസം തന്നെ കേരളത്തില്‍ നിന്നുള്ള ഏക സാന്നിധ്യമായ ഗോകുലം കേരള എഫ്‌സിയും കളത്തിലിറങ്ങും. രാത്രി ഏഴു മണിക്കു ഹോംഗ്രൗണ്ടായ കോഴിക്കോട്ടുള്ള ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നെറോക്ക എഫ്‌സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍.

chennai

ഐ ലീഗിലെ മുഴുവന്‍ മല്‍സരങ്ങളും ഡിസ്‌പോര്‍ട്ടിലായിരിക്കും തല്‍സമയ സംപ്രേഷണം ചെയ്യുകയെന്ന് ഈയാഴ്ച ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഈ സീസണിലെ മുഴുവന്‍ മല്‍സരങ്ങളും ഉച്ചയ്ക്കു രണ്ടിനും രാത്രി ഏഴിനുമായിരിക്കും ആരംഭിക്കുകയെന്നു ഐ ലീഗ് സിഇഒ സുനന്ദോ ധര്‍ വ്യക്തമാക്കി. ബ്രോഡ്കാസ്റ്റര്‍മാരായ ഡിസ്‌പോര്‍ട്ടുമായി ആലോചിച്ച ശേഷമാണ് ഈ സമയം നിശ്ചയിച്ചതെന്നും കൂടുതല്‍ കാണികളെ ഇതിലൂടെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ ലീഗിന്റെ 13ാമത് സീസണാണ് ഇത്തവണത്തേത്. ചെന്നൈ സിറ്റിയാണ് കഴിഞ്ഞ സീസണിലെ ഐ ലീഗില്‍ ജേതാക്കലായത്. 2020 ഏപ്രില്‍ അഞ്ചു വരെ നീണ്ടു നില്‍ക്കുന്ന ഇത്തവണത്തെ ലീഗില്‍ 11 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. മണിപ്പൂരില്‍ നിന്നുള്ള ട്രൗവാണ് ഈ സീസണിലെ പുതുമുഖ ടീം. തരംതാഴ്ത്തപ്പെട്ട ലജോങ് ഷില്ലോങിനു പകരമാണ് രണ്ടാം ഡിവിഷന്‍ ലീഗില്‍ നിന്നും ട്രൗ ഐ ലീഗിലെത്തിയത്.

Story first published: Wednesday, November 20, 2019, 14:56 [IST]
Other articles published on Nov 20, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X