Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

EPL: വോള്‍ഫ്‌സിനെ തുരത്തി മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങി, ഇറ്റലിയില്‍ മിലാന് തുടര്‍ച്ചയായ രണ്ടാം ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി മിന്നും വിജയത്തോടെ തുടങ്ങി. എവേ മല്‍സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു വോള്‍ഫ്‌സിനെയാണ് പെപ് ഗ്വാര്‍ഡിയോള ടീം കെട്ടുകെട്ടിച്ചത്. മറ്റൊരു കളിയില്‍ ആസ്റ്റണ്‍ വില്ല 1-0ന് ഷെഫീല്‍ഡ് യനൈറ്റഡിനെ തോല്‍പ്പിച്ചു. അതേസമയം, ഇറ്റാലിയന്‍ സെരി എയില്‍ എസി മിലാന്‍ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം കൊയ്തു.

1

കെവിന്‍ ഡിബ്രുയ്‌ന (20ാം മിനിറ്റ്), ഫില്‍ ഫോഡെന്‍ (32), ഗബ്രിയേല്‍ ജെസ്യൂസ് (90+5) എന്നിവരാണ് വോള്‍ഫ്‌സിനെതിരേ സിറ്റിയുടെ സ്‌കോറര്‍മാര്‍. വോള്‍ഫ്‌സിന്റെ ആശ്വാസ ഗോള്‍ 78ാം മിനിറ്റില്‍ റൗള്‍ ജിമനെസിന്റെ വകയായിരുന്നു. മൊളിനക്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഡിബ്രുയ്‌നായിരുന്നു സിറ്റിയുടെ ഹീറോ. പെനല്‍റ്റിയിലൂടെ ടീമിന്റെ അക്കൗണ്ട് തുറന്ന ബെല്‍ജിയന്‍ സൂപ്പര്‍ താരം ശേഷിച്ച രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കുകയും ചെയ്തു.

കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന് അടിയറവ് വയ്‌ക്കേണ്ടിവന്ന പ്രീമിയര്‍ ലീഗ് കിരീടം ഇത്തവണ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിറ്റി ഇറങ്ങിയത്. ആദ്യ കളിയില്‍ മിന്നും ജയവുമായി അവര്‍ തുടക്കം ഗംഭീരമാക്കുകയും ചെയ്തു. കളിയിലുടനീളം അവര്‍ക്കു തന്നെയായിരുന്നു മുന്‍തൂക്കം. രണ്ടാം പകുതിയില്‍ വോള്‍ഫ്‌സ് ശക്തമായി തിരിച്ചുവന്നെങ്കിലും ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ജെസ്യൂസിന്റെ ഗോള്‍ അവരുടെ കഥ കഴിച്ചു. കഴിഞ്ഞ സീസണില്‍ ലീഗിലെ രണ്ടു പാദങ്ങളിലും സിറ്റിയെ വീഴ്ത്തിയ വോള്‍ഫ്‌സിന് ഇത്തവണ പക്ഷെ ഈ മാജിക്ക് ആവര്‍ത്തിക്കാനായില്ല.

20ാം മിനിറ്റില്‍ ഡിബ്രുയ്‌ന വോള്‍ഫ്‌സ് താരം റൊമെയ്ന്‍ സെയ്‌സ് ബോക്‌സിനകത്ത് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു സിറ്റിക്കു പെനല്‍റ്റി അനുവദിച്ചത്. ഇത് ഡിബ്ര്യുന അനായാസം വലയ്ക്കുള്ളിലാക്കുകയും ചെയ്തു. 32ാം മിനിറ്റില്‍ ഫോഡനിലൂടെ സിറ്റി ലീഡുയര്‍ത്തി. ഡിബ്രുയ്‌ന തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ റഹീം സ്‌റ്റെര്‍ലിങ് നല്‍കിയ പാസ് ഫോഡന്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

2

രണ്ടാം പകുതിയില്‍ കൂടുതല്‍ മികച്ച പ്രകടനമായിരുന്നു വോള്‍ഫ്‌സിന്റേത്. 78ാം മിനിറ്റില്‍ ജിമനെസിലൂടെ വോള്‍ഫ്‌സ് ആദ്യ ഗോള്‍ മടക്കി. എന്നാല്‍ സമനില ഗോളിനുള്ള അവരുടെ ശ്രമങ്ങള്‍ വിജയം കണ്ടില്ല. ഇതിനിടെയാണ് ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ ജെസ്യൂസിന്റെ ഗോളില്‍ സിറ്റി വിജയമുറപ്പാക്കിയത്.

അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ മികച്ച രീതിയില്‍ ഈ സീസണ്‍ തുടങ്ങിയ മുന്‍ ചാംപ്യന്‍മാരായ മിലാന്‍ രണ്ടാം റൗണ്ട് മല്‍സരത്തില്‍ ബൊളോനയെയാണ് ഏകകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തകര്‍ത്തത്. മിലാന്റെ രണ്ടു ഗോളുകളും സ്വീഡിഷ് സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ വകയായിരുന്നു.

Story first published: Tuesday, September 22, 2020, 8:45 [IST]
Other articles published on Sep 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+