Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിരിച്ചുവരവിന് സ്പെയിന്‍... വഴി കാട്ടാന്‍ ബാഴ്‌സയുടെ മുന്‍ സൂപ്പര്‍ കോച്ച് , ഇനി എന്റിക്വെയുടെ ഊഴം

1

മാഡ്രിഡ്: റഷ്യന്‍ ലോകകപ്പ് ദുരന്തത്തിനു ശേഷം സ്പാനിഷ് ഫുട്‌ബോള്‍ ടീം ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. ഇതിന്റെ ആദ്യപടിയായി ബാഴ്‌സലോണയുടെ മുന്‍ സൂപ്പര്‍ കോച്ചായിരുന്ന ലൂയിസ് എന്റിക്വെയെ ടീമിന്റെ പുതിയ പരിശീലകനായി നിയമിക്കുകയും ചെയ്തു. പരിശീലകസ്ഥാനമൊഴിഞ്ഞ താല്‍ക്കാലിക കോച്ചായിരുന്ന ഫെര്‍ണാണ്ടോ ഹിയേറോയ്ക്കു പകരമാണ് 48 കാരന്‍ ചുമതലയേറ്റത്.

ലോകകപ്പിന് തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് ജുലെന്‍ ലൊപ്പെട്ടെഗിയെ സ്‌പെയിനിന്റെ പരിശീലകസ്ഥാനത്തു നിന്നു പുറത്താക്കിയിരുന്നു. സ്പാനിഷ് ടീമിന് അപ്രതീക്ഷിത ഷോക്കായിരുന്നു ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്റെ ഈ നടപടി. അസോസിയേഷനുമായി ആലോചിക്കുകയോ അറിയിക്കുകയോ ചെയ്യാതെ ലോകകപ്പിനു ശേഷം സ്‌പെയിനിലെ വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ കോച്ചാവാന്‍ ധാരണയുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു ലൊപ്പെട്ടെഗിയെ നീക്കിയത്. തുടര്‍ന്നു താല്‍ക്കാലിക കോച്ചായി സ്‌പെയിനിന്റെ ഫുട്‌ബോള്‍ ഡയറക്ടറും മുന്‍ താരവുമായ ഹിയേറോയെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌പെയിന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ തന്നെ പുറത്തായതോടെ ഹിയേറേ സ്ഥാനമൊഴിഞ്ഞു.

2020ല്‍ നടക്കാനിരിക്കുന്ന യൂറോ കപ്പാണ് പുതിയ സ്പാനിഷ് കോച്ചായ എന്റിക്വെയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഏകപക്ഷീയമായാണ് എന്റിക്വെയെ പുതിയ പരിശീലകനായി തിരഞ്ഞെടുത്തതെന്നു സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവിയായ ലൂയിസ് റുബിയാലസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഒരു യുവേഫ ചാംപ്യന്‍സ് ലീഗ് ട്രോഫിയടക്കം ബാഴ്‌സയെ നിരവധി കിരീട വിജയങ്ങളിലേക്കു നയിച്ച പരിശീലകനാണ് എന്റിക്വെ. സ്‌പെയിനിനു വേണ്ടി 12 മല്‍സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Monday, July 9, 2018, 19:58 [IST]
Other articles published on Jul 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+