Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Uefa Player of the Year: ടോപ്പ് ത്രീയില്‍ റോണോയും മെസ്സിയുമില്ല! 2010നു ശേഷം ആദ്യം

ബെര്‍ലിന്‍: യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര പട്ടികയിലെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. 2010നു ശേഷം ഇതാദ്യമായി ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ടോപ്പ് ത്രീയില്‍ ഇടം പിടിച്ചില്ലെന്നതു ശ്രദ്ധേയമാണ്. മൂന്നു പേരുടെ ചുരുക്കപ്പട്ടികയിലെ രണ്ടു പേരും യൂറോപ്യന്‍, ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ താരങ്ങളാണ്.

1

ബയേണിന്റെ ഗോള്‍ മെഷീന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ക്യാപ്റ്റനും സൂപ്പര്‍ ഗോളിയുമായ മാന്വല്‍ നുയര്‍ എന്നിവരാണ് ഇവര്‍. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡിബ്രുയ്‌നയാണ് അന്തിമപട്ടികയിലെ മൂന്നാമത്തെ താരം. വോട്ടിങില്‍ ഏറ്റവുമധികം പേരുടെ പിന്തുണ സിറ്റിയുടെ മിന്നും താരമായ ഡിബ്രുയ്‌നയ്ക്കായിരുന്നു. ലെവന്‍ഡോസ്‌കിയും നുയറും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

യുവേഫയാണ് 2019-20ലെ മികച്ച പുരുഷ, വനിതാ താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടത്. ഒക്ടോബര്‍ ഒന്നിന് വ്യാഴാഴ്ച അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുഘട്ടം പ്രഖ്യാപനച്ചടങ്ങിലായിരിക്കും മികച്ച പുരുഷ, വനിതാ താരങ്ങളെ പ്രഖ്യാപിക്കുക.

2

കഴിഞ്ഞ സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയുടെ ഗ്രൂപ്പുഘട്ടത്തില്‍ പങ്കെടുത്ത 80 ക്ലബ്ബുകളുടെ കോച്ചുമാരും യുവേഫയില്‍ അംഗങ്ങളായ 55 രാജ്യങ്ങളില്‍ നിന്നുമുള്ള മാധ്യമ പ്രവര്‍ത്തകരുമാണ് വോട്ടിങിലൂടെ മികച്ച പുരുഷ താരങ്ങളെ നിര്‍ദേശിച്ചത്. അഞ്ചു പോയിന്റ്, മൂന്നു പോയിന്റ്, ഒരു പോയിന്റ് എന്ന ക്രമത്തില്‍ പോയിന്റ് നല്‍കി മൂന്നു മികച്ച താരങ്ങളെ നിര്‍ദേശിക്കാനായിരുന്നു യുവേഫ ആവശ്യപ്പെട്ടത്. സ്വന്തം ടീമിലെ കളിക്കാരന് വോട്ട് ചെയ്യാന്‍ കോച്ചിന് അനുവാദമില്ലായിരുന്നു.

മികച്ച വനിതാ താരങ്ങളുടെ ചുരുക്ക പട്ടികയിലുള്ളത് ലൂസി ബ്രോണ്‍സ്, പെനില്ലെ ഹാര്‍ഡര്‍, വെന്‍ഡി റെനാര്‍ഡ് എന്നിവരാണ്. 2019-20ലെ യുവേഫ വനിതാ ചാംപ്യന്‍സ് ലീഗിലെ എട്ടു ക്ലബ്ബുകളുടെ കോച്ചുമാര്‍ ചേര്‍ന്നാണ് മികച്ച മൂന്നു പേരെ തിരഞ്ഞെടുത്തത്.

പുരുഷ താരങ്ങളുടെ ടോപ്പ് 10 ലിസ്റ്റ് (വോട്ടിങ് ക്രമത്തില്‍)

കെവിന്‍ ഡി ബ്രുയ്‌ന (മാഞ്ചസ്റ്റര്‍ സിറ്റി)
റോബര്‍ട്ട് ലെവന്‍ഡോസ്‌കി (ബയേണ്‍ മ്യൂണിക്ക്)
മാന്വല്‍ നുയര്‍ (ബയേണ്‍ മ്യൂണിക്ക്)
ലയണല്‍ മെസ്സി (ബാഴ്‌സലോണ)
നെയ്മര്‍ (പിഎസ്ജി)
തോമസ് മുള്ളര്‍ (ബയേണ്‍ മ്യൂണിക്ക്)
കിലിയന്‍ എംബാപ്പെ (പിഎസ്ജി)
തിയാഗോ അല്‍കാന്റ്ര (ലിവര്‍പൂള്‍- കഴിഞ്ഞ സീസണില്‍ ബയേണ്‍)
ജോഷ്വ കിമ്മിക്ക് (ബയേണ്‍ മ്യൂണിക്ക്)
ക്രിസ്റ്റിയാനോ റൊണാള്‍ഡോ (യുവന്റസ്)

Story first published: Wednesday, September 23, 2020, 19:56 [IST]
Other articles published on Sep 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+