Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവതികളുമൊത്തുള്ള നെയ്മറിന്റെ നൈറ്റ് പാര്‍ട്ടി ചിത്രങ്ങല്‍ വൈറലാകുന്നു

പുതിയ സീസണ് മുന്നോടിയായുള്ള അവധി ദിവസങ്ങള്‍ ശരിക്കും ആഘോഷിക്കുന്നകയാണ് ബാഴ്‌സലോണയുടെ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍. ബീച്ചുകളിലും പബ്ബുകളിലും നൈറ്റ് ക്ലബ്ബുകളിലും സുഹൃത്തുക്കള്‍ക്കും ആടിപ്പാടി നടക്കുകയാണ് നെയ്മറെന്ന് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയകള്‍ വഴി വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പറയുന്നു.

ആണ്‍ പെണ്‍ സുഹൃത്തുക്കള്‍ക്ക് ക്ഷാമമില്ലാത്ത നെയ്മര്‍ ഇവര്‍ക്കൊപ്പം ചുറ്റിയടിക്കുന്ന തിരക്കിലാണ്. സ്‌പെയിനിലെ പ്രശസ്തമായ ഇബ്‌സ റിസോര്‍ട്ടിലായിരുന്നു കുറച്ചുദിവസങ്ങളിലായി നെയ്മറിന്റെയും കൂട്ടരുടെയും ആഘോഷം. രാപാര്‍ട്ടികളും ബീച്ച് കളികളുമായി ഇവര്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ചില അന്തര്‍ദേശീയ സ്‌പോര്‍ട്‌സ് മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

neymar

സുഹൃത്തുക്കള്‍ക്കുവേണ്ടി എത്ര പണവും പൊടിപൊടിക്കാന്‍ മടിയില്ലാത്തയാളാണ് നെയ്മര്‍. ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കോടികള്‍ ചെലവഴിച്ച് നെയ്മര്‍ നടത്തുന്ന യാത്രയെക്കുറിച്ച് ഈയിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ സീസണ്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായ ബാഴ്‌സലോണ ടീം അമേരിക്കയില്‍ പര്യടനം നടത്തുകയാണെങ്കിലും നെയ്മര്‍ക്ക് അധിക ദിവസത്തെ അവധി അനുവദിച്ചിരുന്നു.

നെയ്മറും മെസ്സിയും ഇല്ലാതെയാണ് ബാഴ്‌സയുടെ പ്രീ സീസണ്‍ ടൂര്‍. കോപ്പ അമേരിക്കയില്‍ കളിച്ചതിനാലാണ് ഇരുവര്‍ക്കും അവധി നീട്ടിനല്‍കിയത്. കോപ്പയില്‍ കൊളംബിയയ്‌ക്കെതിരായ മത്സരത്തില്‍ കടുത്ത ഫൗള്‍ നടത്തിയ നെയ്മര്‍ക്ക് നാലു മത്സരങ്ങളില്‍ വിലക്കു ലഭിച്ചിരുന്നു. നെയ്മറില്ലാതെ കളിച്ച ബ്രസീല്‍ പരാഗ്വയോട് തോറ്റ് പുറത്താവുകയും ചെയ്തു.

Story first published: Saturday, August 1, 2015, 9:01 [IST]
Other articles published on Aug 1, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+