ലോകകപ്പിലെ റിസ്‌കി താരങ്ങള്‍
റിയോ ഡി ജെനീറോ: ലോകത്തെ ഏറ്റവും വലിയ കായികോത്സവം ഫുട്‌ബോള്‍ ലോകകപ്പാണ്. ലോകകപ്പ് കളിക്കാനുള്ള പരിസരത്ത് പോലും ഇന്ത്യയില്ല, പക്ഷേ രാജ്യത്തിന്റെ ഇങ്ങേ മൂലയിലുള്ള കേരളത്തിലെ ഓരോ തെരുവുകളില്‍ പോലുമുണ്ട് ലോകകപ്പ് ആരാധകര്‍. വെറുതെ കളി കണ്ട് കിടന്നുറങ്ങുന്ന ആരാധകരല്ല, യഥാര്‍ഥ കളി ഭ്രാന്തന്മാര്‍.
കോഴിക്കോട്ടോ മലപ്പുറത്തോ കൊല്ലത്തോ തൃക്കരിപ്പൂരിലോ ഉള്ള ഗ്രാമങ്ങളില്‍ പോയി നോക്കുക. ഓരോ ടീമിനും ഇവിടെ ആരാധകരുണ്ട്. ഓരോ ടീമിലെയും പതിനൊന്ന് കളിക്കാരെയും സബ്സ്റ്റിറ്റിയൂട്ട് ഇറങ്ങാനുള്ളവരെയും ഇവര്‍ പറഞ്ഞുതരും. ആരൈാക്കെ എവിടെയൊക്കെ കളിക്കണം. ഗോള്‍ ആരടിക്കും. ഗോള്‍ ആര് അടിപ്പിക്കും. എല്ലാം ഇവര്‍ക്കറിയാം.
എല്ലാവരുടെയും പിന്തുണ ഒരു ടീമിനല്ല എന്നതാണ് ഫുട്‌ബോളിലെ ഒരു രസം. അര്‍ജന്റീനയ്ക്കും ബ്രസീലിനും മാത്രമല്ല, ഇറ്റലിക്കും സ്‌പെയിനിനും ജര്‍മനിക്കും ഇംഗ്ലണ്ടിനും ഇവിടെ ജയ് വിളിക്കാനാളുണ്ട്. സ്വന്തം ടീമിനെതിരെ കളിക്കുമ്പോള്‍ ഓരോ ആരാധകനും പ്രശ്‌നക്കാരാകാന്‍ ഇടയുള്ള ചില ഗോളടിക്കാരെ നോക്കൂ.

ലയണല്‍ മെസി
മെസിക്ക് ആരാധകരില്ലാത്ത നാടുണ്ടാകില്ല, എന്തുകൊണ്ടാണ് മെസിക്ക് ഇത്രമാത്രം ആരാധകരെന്ന് ഇന്നലെ സൂപ്പര്‍ താരം റൊണാള്‍ഡോ പോലും പറയുന്നുണ്ടായിരുന്നു. എന്നാല്‍ മെസിക്കെതിരെ കളിക്കാനും കളി കാണാനും ഇഷ്ടപ്പെടുന്നവര്‍ കുറവായിരിക്കും. എതിര്‍ ടീമിനും ആരാധകര്‍ക്കും ഒരുപോലെ പ്രശ്‌നക്കാരനാണ് അര്‍ജന്റീന ക്യാപ്റ്റനായ മെസി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
റൊണാള്‍ഡോ ഒരുമ്പെട്ടാല്‍ എന്നൊരു ചൊല്ല് തന്നെ പോര്‍ച്ചുഗല്‍ ഈ ലോകകപ്പില്‍ പ്രതീക്ഷിക്കുന്നുണ്ട്. നിമിഷങ്ങളുടെ കണക്ക് വെച്ച് ഒറ്റയ്ക്ക് കളി തന്നെ മാറ്റിമറിക്കും ഈ ബാലന്‍ ദ്യോര്‍ താരം.

നെയ്മര്‍
കളി ബ്രസീലിലാണ്. ജനപ്രീതിയില്‍ ഒരു പക്ഷേ മെസിക്ക് മുകളില്‍ നില്‍ക്കും ഈ ലോകകപ്പില്‍ നെയ്മര്‍. ഈ ലോകകപ്പ് നെയ്മര്‍ ഗോളുകളില്‍ ബ്രസീല്‍ സ്വന്തമാക്കുമെന്ന് കരുതുന്നവര്‍ ഏറെ

മിറോസ്ലാവ് ക്ലോസെ
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന് റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ക്ലോസെയ്ക്ക് രണ്ടു ഗോളുകള്‍ മതി. തലകൊണ്ടും കാലുകൊണ്ടും എതിരാളികള്‍ക്ക് ഒരു പോലെ പ്രശ്‌നക്കാരനാണ് ക്ലോസെ.

വെയ്ന്‍ റൂണി
കാളക്കൂറ്റനെപ്പോലെ കുതിച്ചുവരുന്ന വെയ്ന്‍ റൂണിയെ തടയുക തന്നെ ഒരു പാടാണ്. അറുപത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ ലോകകപ്പ് വരള്‍ച്ച തീര്‍ക്കാനുറച്ചാണ് റൂണിയും ഇംഗ്ലണ്ടും ഇക്കുറി വരുന്നത്.

റോബിന്‍ വാന്‍പേഴ്‌സി
ഓറഞ്ച് പടയുടെ പ്രതീക്ഷകളും ചുമലിലേറ്റിയാണ് വാന്‍പേഴ്‌സിയുടെ വരവ്. എതിര്‍ നിരയില്‍ വാന്‍പേഴ്‌സിയെപ്പോലൊരു താരമുണ്ടാകുക എന്നത് ഏത് ക്യാപ്റ്റനും വന്‍ റിസ്‌കാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications